പെട്രോൾ വിലയും കേന്ദ്ര ടാക്‌സും

പെട്രോൾ വില വർധനയ്ക്ക് എതിരേ പോസ്റ്റ് ഇട്ടാലും അവിടെ സംഘികൾ ഓടിക്കുന്ന WhatsApp University Capsule ആണ് കേന്ദ്രം പിരിക്കുന്ന excise ഡ്യൂട്ടിയുടെ 41% state പൂളിലേക്ക് ആണ് പോകുന്നത് അതിന്റെ കൂടെ VAT ഉം കൂട്ടി ആണ് സംസ്ഥാനങ്ങൾ പെട്രോൾ വിൽക്കുന്നത്
അതിനാൽ വില വർധനക്ക് കാരണം സംസ്ഥാന സർക്കാർ ആണെന്നാണ്.

Basic Exicse Duty (BED)യുടെ 41% സംസ്ഥാനങ്ങളുടെ ഡിവിസിബിൽ പൂളിലേക്ക് ആണ് എന്ന് സത്യമാണ് എന്നാൽ കേന്ദ്രം പിരിക്കുന്ന എല്ലാ Excise ഡ്യൂട്ടിയും BED ആണോ?.
യൂണിയൻ excise ഡ്യൂട്ടി 3 തരമാണ്.

i. Basic Excise Duty
ii. Special Additional Excise Duty (SAED)
iii. Road & Infrastructure Cess
ഇതിൽ ബേസിക് എക്സൈസ് ഡ്യൂട്ടി (BED) മാത്രമാണ് ഡിവിസിബിൾ പൂളിന് കീഴിലുള്ളതെന്ന് മനസ്സിലാക്കുക. Special Additional Excise Dutyഉം റോഡ് & infrastructure Cessഉം Divisible പൂളിൽ പെടില്ല.
Feb 1ന് Business Standard വന്ന വാർത്തയിൽ പ്രകാരം പെട്രോളിന്റെ BED ലിറ്ററിന് വെറും ₹2.98 മാത്രമാണ്. എന്നാൽ SAED ₹12യും റോഡ് & ഇൻഫ്രാസ്ട്രക്ചർ സെസ് ₹18യും ആണ്.

Basic Excise Duty ആയ ₹2.98യുടെ 41% എന്നു പറഞ്ഞാൽ ₹1.22 മാത്രമാണ്. അതായത് ₹32.98ന്റെ 8% മാത്രമാണ് സംസ്ഥാന വിഹിതം.
Basic Excise Duty കുറച്ചും ബാക്കി ഡ്യൂട്ടികൽ കൂട്ടിയും സംസ്ഥാനങ്ങൾക്ക് കൊടുക്കാനുള്ള വിഹിതം കുറക്കുന്നതിൽ കേന്ദ്രം നല്ല ശ്രദ്ധ കാണിക്കുന്നുണ്ട്

@jamewilsന്റെ പഴയ ത്രെഡ്. https://twitter.com/jamewils/status/1048166942799028224?s=19
You can follow @vellurtweets.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled:

By continuing to use the site, you are consenting to the use of cookies as explained in our Cookie Policy to improve your experience.