എന്തുകൊണ്ട് പഞ്ചാബി-ഹരിയാന 'കർഷകോളികൾ' മാത്രം കാർഷിക നിയമത്തിനെതിരെ സമരം ചെയ്യുന്നു ?
ഉത്തരം ചുരുക്കി പറഞ്ഞാൽ കേന്ദ്രം അവന്മാർക്കിട്ട് അസ്സൽ പണി കൊടുത്തതുകൊണ്ടാണ്.

പണികളിൽ ഒന്നിനെ പറ്റിയുള്ള ത്രെഡ്

~1~
കേന്ദ്രം ഒരു വർഷം താങ്ങുവില(MSP) നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ(അരി+ഗോതമ്പ്) വാങ്ങാൻ ₹2 ലക്ഷം കോടിക്ക് മുകളിലാണ് ചിലവാക്കുന്നത്.
രാജ്യത്ത് ഒരു വർഷം 90+ ദശലക്ഷം ടണ്(MT) ഭക്ഷ്യധാന്യം MSP ക്ക് വാങ്ങുന്നുണ്ടെങ്കിൽ അതിൽ 26% വും വാങ്ങുന്നത് പഞ്ചാബിൽ നിന്നാണ്.

~2~
രാജ്യത്തെ ഭക്ഷ്യധാന്യങ്ങളിൽ 13% ഉൽപ്പാദിപ്പിക്കുന്ന പഞ്ചാബിൽ നിന്നും രാജ്യത്തു ശേഖരിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ 26% വാങ്ങുമ്പോൾ ഏറ്റവും കൂടുതൽ ധാന്യങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഉത്തർ പ്രദേശിൽ(17%) നിന്ന് വാങ്ങുന്നത് വെറും 10% മാത്രം!
ഹരിയാനയിൽ നിന്നും വാങ്ങുന്നത് 14%!

~3~
പൂർണ്ണമായും APMC മണ്ടികളിൽ കൂടി മാത്രം FCI യും മറ്റ് ഏജൻസികളും ധാന്യങ്ങൾ ശേഖരിക്കുന്ന സമ്പ്രദായം രാജ്യത്ത് ആകെ 2 സംസ്ഥാനങ്ങളിൽ മാത്രമാണ്.
പഞ്ചാബ്, ഹരിയാന!
യാദൃശ്ചികം മാത്രമാണോ ഇവന്മാർ മാത്രം സമരത്തിൽ ഭൂരിഭാഗമായത് ?

~4~
ഇതുവരെയുള്ള അവസ്ഥ ഇതായിരുന്നു..
രാജ്യത്ത് കാർഷിക വിപണനത്തിന് ഏറ്റവും കൂടുതൽ നികുതി/കമ്മീഷൻ ചുമത്തുന്ന സംസ്ഥാനമാണ് പഞ്ചാബ്‌(8.5%) രണ്ടാമത് ഹരിയാന(6.5%)
GST വരുന്നതിന് മുൻപ് ഇത് 14.5% ആയിരുന്നു പഞ്ചാബിന് !
ഹരിയാനയിൽ 11.5%.
ഈ നികുതികളൊക്കെ അടക്കുന്നത് കേന്ദ്രവും.

~5~
FCI ധാന്യങ്ങൾ ശേഖരിക്കുന്നതിൽ വരുന്ന ചിലവിൽ ഏകദേശം മൂന്നിൽ ഒന്ന് (32%) മണ്ടി നികുതി, ഇടനിലക്കാരന്റെ ഫീ എന്നിവയാണ്.
ചുരുക്കിപ്പറഞ്ഞാൽ നികുതിപ്പണം Incompetent ആയ ഒരു സിസ്റ്റം വഴി ഇടനിലക്കാരന്റെ കീശയിലേക്ക് യുഗങ്ങളായി വീണുകൊണ്ടിരുന്നു.

~6~
കാർഷിക നിയമങ്ങൾ വന്നതിലൂടെ APMC മണ്ടികൾക്ക് പുറമേ സർക്കാരിന് കർഷകരുടെ അടുത്ത് നിന്ന് നേരിട്ടോ അല്ലെങ്കിൽ Farmer Producer Organizations വഴിയോ ഒക്കെ MSP നിരക്കിൽ ഇടനിലക്കാർ ഇല്ലാതെ തന്നെ വാങ്ങാൻ അവസരം ഉണ്ടാവുന്നു.

~7~
ഇവിടെ നഷ്ട്ടം താങ്ങുവില നിരക്കിൽ ധാന്യങ്ങൾ വിൽക്കുന്ന കർഷകനോ അല്ലെങ്കിൽ ചിലവ് ലാഭിക്കുന്ന സർക്കാരിനോ അല്ല, മറിച്ച് പതിനായിരക്കണക്കിന് കോടികൾ ഒരു പണിയും ഇല്ലാതെ ഉണ്ടാക്കിയുരുന്ന ഇടനിലക്കാർക്ക് ആണ്.
അതുകൊണ്ട് അവർ സമരം ചെയ്യും, അവരുടെ നാട്ടിലെ ആൾക്കാരെയും കൊണ്ടുവരും. അത്രേ ഉള്ളു.
You can follow @ajv_IND.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled:

By continuing to use the site, you are consenting to the use of cookies as explained in our Cookie Policy to improve your experience.