ഞാൻ തമാശയായി പറയുകയല്ല. ഭാരതത്തിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഞാൻ താമസിച്ചിട്ടുണ്ട്. ആരോപിക്കപ്പെടുന്നതു പോലെ ഒരു ജാതി വിവേചനവും ഞാൻ എങ്ങും കണ്ടിട്ടില്ല. വിവാഹത്തിന് മാത്രമാണ് ഇപ്പോൾ എല്ലാവരും ജാതി നോക്കുന്നത്. കൃസ്ത്യാനികൾ സഭയും മുൻജാതിയും നോക്കുന്നു
1/9
മുസ്ലീങ്ങൾ ജാതിയും പ്രദേശവും വരെ നോക്കന്നു. ദളിത് കൃസ്ത്യൻ, ദളിത് മുസ്ലിം എന്നെല്ലാം പറഞ്ഞ് സംവരണം തട്ടാൻ നോക്കുന്നു! എന്നിട്ടും ജാതിയുടെ കുറ്റം എല്ലാവരും ഹിന്ദുവിന്റെ തലയിൽ ചാരുന്നു. ഇതിനെയാണ് guilt trapping എന്ന് പറയുന്നത്.
2/9
അയ്യായിരം വർഷം മുമ്പ് നടന്നതോ നടക്കാത്തതോ ആയ കാര്യം പറഞ്ഞ് ഹിന്ദുക്കളിൽ ഒരു നിതാന്തമായ കുറ്റബോധം സൃഷ്ടിക്കുന്ന കുത്സിതവൃത്തി. ഇതിൽ നിസ്സഹായരായി കുടുങ്ങിപ്പോകുന്ന ഹിന്ദുക്കളെ പിന്നെ എന്തും ചെയ്യാം. അവരുടെ വേദങ്ങളെ ക്ഷേത്രങ്ങളെ സംസ്കാരത്തെ ആചാരത്തെ.. എന്തിനെയും വ്യഭിചരിക്കാം!
3/9
ഇരുൾവീണ വഴിയിൽ നിന്ന് ഇടവഴിയിൽ വലിച്ചിട്ട് ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടിയോട് ഇരുട്ടത്ത് എന്തിന് നടന്നു എന്ന് ചോദിച്ച് guilt trap ചെയ്യാറില്ലേ? അതോടെ കുറ്റം അവളുടേതായി മാറുന്നു. തന്റെ കുറ്റം കൊണ്ട് തൻ്റെ ചരിത്രവും ചാരിത്രവും വികലമായി എന്ന് തോന്നുന്ന അവൾ പിന്നെ...
4/9
ആരെയും എതിർക്കാൻ ധൈര്യപ്പെടുകയില്ല. ഈ guilt trap ലാണ് കേരളത്തിലെ ഹിന്ദുക്കൾ! സ്വാമി വിവേകാനന്ദൻ പറഞ്ഞത് പോലെ - അവർക്ക് അച്ഛൻ മന്ദബുദ്ധിയാണ്! അപ്പൂപ്പൻ ഭ്രാന്തനാണ്!

ഈ കുറ്റബോധസമവാക്യം രാപകൽ ഹിന്ദുവിന്റെ തലയിൽ അടിച്ചേൽപ്പിക്കപ്പെടുന്നു!
5/9
ഇതിന് വിധേയനാകുന്ന ഹിന്ദു അവൻ്റെ നേർക്കുള്ള സകല ആരോപണങ്ങളും ശരിവെച്ച് കുരിശിൽ കിടന്നു പിടയ്ക്കുന്നു! ആരാണ് ഹിന്ദു? ബ്രാഹ്മണനോ ശൂദ്രനോ എന്നൊക്കെ ആരെങ്കിലും ചോദിച്ചാൽ പരുങ്ങുന്നു! എന്നാൽ ആരാണ് കൃസ്ത്യാനി? ഓർത്തഡോക്സോ യാക്കോബായയോ കത്തോലിക്കനോ? എന്ന് ആരും ചോദിക്കുന്നില്ല!
6/9
ആരാണ് മുസ്ലിം? ഷിയായോ സുന്നിയോ സലഫിയോ കോയയോ തങ്ങളോ റാവുത്തരോ പൂയിസ്ലാനോ? ഇത് ആരും ചോദിക്കുന്നില്ല!! ഹിന്ദു മാത്രം ദുഷ്ടൻ!! ബാക്കിയെല്ലാവരും പാലിൽ കുളിച്ച വെള്ളരിപ്രാവുകൾ!!

കുടഞ്ഞു തെറിപ്പിക്കൂ ഈ അനാവശ്യ കുറ്റബോധത്തിന്റെ കീറമാറാപ്പ്!! സ്വതന്ത്രനാവുക! ഉശിരും ധൈര്യവും നേടുക!
7/9
നീ അമൃതത്വത്തിൻ്റെ അരുമക്കിടാവാണ്! കാളകൂടം പാനം ചെയ്തിട്ടും അമരനായ നീലകണ്ഠനാണ്! നിന്നെ വെല്ലാൻ ഈ പാരിൽ ആരുമില്ല - ക്ഷമയിലും യുദ്ധത്തിലും! നീ മൂന്നാം കണ്ണ് തുറന്നാൽ ഈ ലോകം ഭസ്മമാകും! അനന്തശായിയായി പാലാഴിയിൽ കിടന്ന് ഈ ലോകത്തെ പരിപാലിക്കാനും നിനക്കേ കഴിയൂ
അതിനാൽ എഴുന്നേൽക്കൂ..
8/9
ലോകചരിത്രം ശക്തൻമാർ ഏറ്റുമുട്ടിയതിൻ്റെ
ചരിതമാണ്. ദുർബലൻ ദുർബലനെ കെട്ടിപ്പിടിച്ചു കരഞ്ഞതിൻ്റെയല്ല!

നിന്നെ പരിഹസിക്കുന്നവരുടെ മുഖത്ത് കാർക്കിച്ചു തുപ്പുക!! അവരേക്കാൾ എത്രയോ മേലെയാണ് നീ!! അപ്രതിഹതമാണ് നിന്റെ ശക്തി! നീ ആരെ ഭയപ്പെടണം? എന്തിന് ഭയപ്പെടണം?
എഴുന്നേൽക്ക്..
9/9
You can follow @mohandastg.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled:

By continuing to use the site, you are consenting to the use of cookies as explained in our Cookie Policy to improve your experience.