ഇന്ന് @mittuannk ഇൻ്റെ പൂച്ച പാമ്പിനെ പിടിച്ച വാർത്ത കണ്ടൂ. സാധാരണ പാമ്പുകൾ ഇങ്ങോട്ട് ആക്രമിക്കാൻ നിക്കാറില്ല. അവർക്ക് രക്ഷപ്പെടാൻ മാർഗം ഇല്ല, അല്ലെങ്കില് വേദനിച്ചാൽ മാത്രമേ അവ കടിക്കുള്ളൂ. ഇനി കടിച്ചാൽ തന്നെ വിഷം കുത്തി വെക്കണം എന്ന് നിർബന്ധം ഇല്ല.
എന്നെ കുറച്ച് കാലം മുമ്പ് പാമ്പ് കടിച്ചപ്പോ എനിക്ക് മനസ്സിലായത് കുറേ പേർക്ക് പാമ്പിനെ കുറിച്ച് അല്ലെങ്കില് പാമ്പ് കടിച്ചാൽ എന്ത് ചെയ്യണം എന്നതിനെ കുറിച്ച് വല്ല്യ ധാരണ ഒന്നും ഇല്ല.
നിങ്ങൾക്ക് ഈ ട്രെയിനിംഗ് കിട്ടിയിട്ടുണ്ട് എങ്കിൽ, അല്ലാ നിങ്ങൾക്ക് ഇതിനെ കുറിച്ച് നല്ലോണം അറിയാം എങ്കിൽ നിങ്ങൾക്ക് ഇത് വായിക്കേണ്ട ആവശ്യം ഇല്ലാ. Mansplaining ചെയ്യാൻ ഞാൻ മുതിരുന്നില്ല. നിങ്ങൾക്ക് അറിയാൻ താല്പര്യം ഉണ്ടെങ്കിൽ, മുന്നോട്ട് വായിക്കാം 🙂
ഇന്ത്യയിൽ കൂടുതൽ ആയി പാമ്പ് കടി വരുന്നത് നാല് തരം പാമ്പുകളിൽ നിന്നാണ് - ഇവയെ big four എന്ന് വിളിക്കുന്നു -
1. Crait - വെള്ളിക്കെട്ടൻ
2. Russel viper
3. Pit viper
4. Cobra
ഈ നാല് പാമ്പുകൾക്ക് വേണ്ടി ഒരേ ഒരു വിഷചികിത്സ മതി എന്നാണ് ഞാൻ ആശുപത്രിയിൽ കണ്ടത് (polyvalent venom)
ഇനി പാമ്പ് കടിച്ചാൽ എന്തൊക്കെ ചെയ്യണം -
1. കഴിയുമെങ്കിൽ പാമ്പിനെ തിരിച്ചറിയുക
2. കടി കൊണ്ട സ്ഥലം സോപ്പ്, വെള്ളം എന്നിവ ഉപയോഗിച്ച് നല്ല വൃത്തി ആക്കുക
3. കടിച്ച ഭാഗം കഴിയുന്നതും അനക്കാതെ, ഹൃദയത്തിന് താഴെ വരുന്ന രീതിയിൽ കിടത്തുക.
4. കടി കൊണ്ട ആളെ ആശ്വസിപ്പിക്കുക
5. ആഭരണങ്ങൾ ഊരണം
സാധാരണ ഗതിയിൽ പാമ്പുകൾ എല്ലാ സമയത്തും വിഷം ഉപയോഗിക്കാറില്ല. പക്ഷേ വിഷം ഉപയോഗിച്ചാലും ഉടനെ ഒന്നും അത് ഏൽക്കില്ല. അതായത് കടിച്ച ആളെ ആശുപത്രിയിൽ കൊണ്ട് പോയി ഇൻജക്ഷൻ കൊടുക്കാൻ ഉള്ള സമയം സാധാരണ ഗതിയിൽ ഉണ്ടാകും. ഇനി ചില തെറ്റായ ധാരണകളെ കുറിച്ച് പറയട്ടെ
ഒരു കാരണവശാലും പാമ്പ് കടിച്ച സ്ഥലത്തിന് മുകളിൽ ആയി തുണി വെച്ച് കെട്ടി മുറുക്കരുത്. പിന്നെ പാമ്പിന് പക ഒന്നും ഇല്ലാ. അത് സാധാരണ പോകുന്ന വഴി നിശ്ചിത രീതിയിൽ ആണ്. അത് കൊണ്ട് വീണ്ടും വീണ്ടും വരുന്ന പ്രതീതി ഉണ്ടാകാം. എൻ്റെ വീടിൻ്റെ അടുത്ത് 3 തവണ ഒരേ സ്ഥലത്ത് വന്നിട്ടുണ്ട് 😅
ഇനി എനിക്ക് എന്ത് സംഭവിച്ചു എന്ന് പറയാം - രാത്രി ഫോൺ നോക്കി നടക്കുമ്പോ ഇരുട്ട് ആണല്ലോ, ലൈറ്റ് ഇടാം എന്ന് കരുതി ഞാൻ ബാൽക്കണി വാതിൽ പുറത്ത് നിന്ന് തുറക്കാൻ നിന്നു. ഓടാമ്പൽ തുറന്നപ്പോ എന്തോ കയ്യിൽ തട്ടിയ പോലെ തോന്നി, നല്ല കടച്ചിലും. വല്ല കമ്പിയും ആവും എന്ന് വച്ച് ഞാൻ തിരിച്ചു ഇറങ്ങി
പക്ഷേ ചോര കണ്ടപ്പോ എനിക്ക് സംശയം തോന്നി ഞാൻ തിരിച്ച് വന്ന് നോക്കി. അപ്പോ ഒരു മൂലക്ക് ദേ ഇവൻ
ആള് ഒരു റസ്സൽ viper ആണ്. എൻ്റെ അനുമാനത്തിൽ ഓടാംബൽ തുറന്നപ്പോ അതില് കുടുങ്ങി വേദനിച്ചു കാണും. അത് കൊണ്ടാവും കടിച്ചത്. ഇവനെ കണ്ടപ്പോ ഞാൻ ഫോണിൽ സംസാരം നിർത്തി ഇവൻ്റെ ഫോട്ടോ എടുത്തു
കൈ സോപ്പ് ഇട്ട് കഴുകി, താഴ്ത്തി വെച്ചു. കയ്യിലെ റിംഗ് ഊരി. ശ്രീമതി ഡ്രൈവിംഗ് പഠിച്ചിട്ടില്ല. പിന്നെ രാത്രി 11.15 ആണ് സമയം. ഞാൻ തന്നെ കാർ ഓടിച്ചു ആശുപത്രിയിൽ പോയി ഡ്യൂട്ടി ഡോക്ടറെ കാണിച്ചു. ഉടനെ അവർ അഡ്മിറ്റ് ചെയ്തു
Oxymeter വെച്ചൂ, Bp Check ചെയ്തൂ, ബ്ലഡ് എടുത്തു ടെസ്റ്റ് ചെയ്യാൻ. പാമ്പ് ഏതാണ് എന്ന് നോക്കി, പിന്നെ ബ്ലഡ് sample coagulation test നടത്തി. അണലി കടിച്ചാൽ വിഷം നമ്മുടെ രക്തം നേർത്തതാക്കും. അത് കൊണ്ട് പെട്ടെന്ന് കട്ട പിടിക്കില്ല. 20 മിനിറ്റിൽ അറിയാം വിഷം ഉണ്ടോ ഇല്ലയോ എന്ന്.
മാത്രമല്ല, അണലിയുടെ 50% കടിയും ഡ്രൈ bite ആവും (വിഷം ഇല്ലാത്തത്). എന്നാലും വിഷം ഉണ്ട് എന്ന നിലക്കാണ് പരിപാടി. 20 min കഴിഞ്ഞപ്പോ ചെക്ക് ചെയ്തു് പറഞ്ഞു വിഷം ഇല്ലെന്ന്. എന്നാലും delayed reaction ഉണ്ടാവാം, അത് കൊണ്ട് നേരേ വാർഡിൽ കൊണ്ട് കിടത്തി.
പിന്നെ ഡ്യൂട്ടി നഴ്സ് വന്ന് lung capacity check ചെയ്തു. ഒറ്റ ശ്വാസത്തിൽ എത്ര വരെ എണ്ണാൻ പറ്റും എന്ന്. ഈ ടെസ്റ്റ് ഒരോ രണ്ട് മണിക്കൂർ കൂടുമ്പോഴും ചെയ്തു, കൂടെ BPയും ചെക്ക് ചെയ്യും. വെള്ളം കുടിക്കുന്നത്, ഒഴിക്കുന്നത് രണ്ടും അളക്കും. പിന്നെ urine കളർ. കിഡ്നി function test ചെയ്യാൻ.
പിന്നെ കയ്യില് നീര് വരും പാമ്പ് കടിച്ചത് കൊണ്ട്. അതാണ് റിംഗ്, വള ഒക്കെ ഉണ്ടെങ്കില് ഊരി വെക്കാൻ പറയുന്നത്. ഓരോ 2 മണിക്കൂറും ടെസ്റ്റ് ചെയ്യുമ്പോൾ കൂടെ swelling check ചെയ്യും. കൂടുന്നുണ്ടോ/കുറയുന്നുണ്ടോ എന്ന്. അങ്ങനെ ഒരു 48 മണിക്കൂർ കഴിഞ്ഞപ്പോ അവര് പറഞ്ഞു discharge ചെയ്യാം എന്ന്.
ഇത് എൻ്റെ അനുഭവം ആണ്, പിന്നെ അവിടുത്തെ ഡോക്ടർ, നഴ്സ് ഒക്കെ പറഞ്ഞ് കേട്ടത്. ഇതില് എന്തെങ്കിലും മാറ്റം ഉണ്ടെങ്കില്, അറിയിക്കാം. എനിക്കും ഒരു അറിവ് ആവും 😁
You can follow @Mr_Kaappi_Guru.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled:

By continuing to use the site, you are consenting to the use of cookies as explained in our Cookie Policy to improve your experience.