യേശുവും ലൂസിഫറും ദൈവപുത്രന്മാരാണെന്നും അതായത് ലൂസിഫറിന്റെ അനിയൻ ആണ് യേശുവെന്നും വിശ്വസിക്കുന്ന വിഭാഗങ്ങളുണ്ട്
ബോഗോമിലിസം , മോർമോണിസം തുടങ്ങിയ പല വിഭാഗങ്ങളും അങ്ങനെ വ്യാഖ്യാനിക്കുന്നു. ക്രിസ്ത്യൻ വിശ്വാസം പ്രകാരം രണ്ട് പേരും ദൈവത്തിൽ നിന്നും ഉണ്ടായവരാണ്. ലൂസിഫർ എന്ന വാക്കിനു
അർത്ഥം വെളിച്ചം കൊണ്ടുവരുന്നവൻ എന്നാണ് ,യേശുവും ബൈബിളിൽ താൻ ആണ് വെളിച്ചം എന്ന് പറയുന്നുണ്ട്. അതായത് അതിൽ നിന്നും ലൂസിഫർ യേശുവിനെ കൊണ്ടുവരുന്നവൻ എന്നും വ്യാഖ്യാനിക്കാം.
ഇനി ലൂസിഫർ സിനിമയിലേക്ക് വന്നാൽ , ദൈവം ആയി പറയപ്പെടുന്നത് പി.കെ.രാംദാസിനെയാണ്. ദൈവത്തിന്റെ മക്കൾ സ്റ്റീഫനും
ജതിനും. ജതിനെ ഒരു സീനിൽ ദൈവപുത്രൻ എന്ന് വിശേഷിപ്പിക്കുന്നുണ്ട്. മറ്റൊരു സീനിൽ ജതിൻ പറയുന്നുണ്ട് താൻ ചേട്ടൻ വിളിച്ചിട്ടാണ് വന്നതെന്ന്. അതായത് വെളിച്ചമായ യേശുവിനെ കൊണ്ടുവന്നത് വെളിച്ചം കൊണ്ടുവരുന്ന ലൂസിഫർ ആണെന്ന് ഈ ചിത്രം പറഞ്ഞുവെക്കുന്നു.
ഇനി ഇവരുടെ പേരുകളിലേക്ക് കടക്കാം.
ക്രിസ്ത്യൻ വിശ്വാസപ്രകാരം ആദ്യ രക്തസാക്ഷിയാണ് സ്റ്റീഫൻ/എസ്തപ്പാനോസ് . എന്നാൽ ദൈവത്തിന്റെ തീരുമാനത്തിന് വേണ്ടി സ്വന്തം സ്ഥാനം നഷ്ടപ്പെട്ട് സ്വർഗത്തിൽ നിന്നും പുറത്താക്കപ്പെട്ട ലൂസിഫർ ആണ് ആദ്യരക്തസാക്ഷി എന്ന് സൂചിപ്പിക്കാനാവാം ഈ പേര്. സിനിമയിലും സ്റ്റീഫൻ രാംദാസിന്റെ ഭവനത്തിൽ
നിന്നും പുറത്താക്കപെടുന്നുണ്ട്. കുറേ നാൾ എവിടെയാരുന്നു എന്ന പുരോഹിതന്റെ ചോദ്യത്തിന് മറുപടി അപ്പോൾ ഊഹിക്കാം , അയാൾ നരകത്തിൽ (അധോലോകത്തിൽ) ആയിരുന്നു.
ചാർളി സിനിമയിൽ ദുൽക്കറിന്റെ കഥാപാത്രം യേശുവിനോട് സമാനമാണ്. അതുകൊണ്ട് ആവണം 'Christ' എന്ന വാക്കിന്റെ ആദ്യ രണ്ടു അക്ഷരമെടുത്ത് '
CHARLIE' എന്ന പേര് കൊടുത്തത്. അതേ രീതി ഇവിടെ നോക്കിയാൽ STEPHENന്റെ ആദ്യ രണ്ടക്ഷരം ST വിശുദ്ധൻ (saint) എന്നതിനെ സൂചിപ്പിക്കുന്നു. ലൂസിഫർ അല്ലെങ്കിൽ ഡെവിൾ ദൈവത്തിന് വേണ്ടി നിലകൊള്ളുന്ന വിശുദ്ധൻ ആണെന്നും വായിച്ചെടുക്കാം. JESUS എന്ന പേരിന്റെ ആദ്യ അക്ഷരത്തിലാണ് JATHIN തുടങ്ങുന്നത്
എന്നത് യാദിർശ്ചികം അല്ല എന്ന് അപ്പോൾ മനസിലാക്കാം.
ജതിനും യേശുവിനെ പോലെ രഹസ്യജീവിതത്തിനു ശേഷമാണു സാമൂഹ്യസേവനത്തിലേക്ക് ഇറങ്ങുന്നത്. മൂന്ന് വർഷത്തെ പരസ്യജീവിതത്തിനു ഒടുവിൽ യേശു കൊല്ലപ്പെട്ടു.
അതുപോലെ മൂന്ന് വർഷത്തിന് ശേഷം ജതിനും കൊല്ലപ്പെട്ടാൽ ചേട്ടന് ഒരു വരവ് കൂടെ വരാതിരിക്കാൻ ആവില്ല.
©jenu johny
You can follow @AkshayKrish2255.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled:

By continuing to use the site, you are consenting to the use of cookies as explained in our Cookie Policy to improve your experience.