കേരള മാധ്യമങ്ങൾ വലിയ പ്രാധാന്യം നൽകാത്ത ഒരു വലിയ വിപ്ലവം രാജ്യത്ത് നടന്നുകൊണ്ടിരിക്കുകയാണ്. സാധാരണ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന സെൻസെഷന്റെ അംശംങ്ങൾ ഒന്നുമില്ലാത്തത് കൊണ്ട് ബിജെപി പോലും അതിന് വലിയ പ്രാധാന്യം കൊടുക്കുന്നില്ല.

ചരക്ക് നീക്കത്തിനുള്ള പ്രത്യേക റെയിൽ ഇടനാഴി അഥവാ
~1/14
dedicated freight corridor (DFC) ആണത്.

ലോകത്തിലെ തന്നെ നാലാമത്തെ ഏറ്റവും ബ്രഹത്തായ റെയിൽ ചരക്ക് നീക്കമാണ് ഇന്ത്യയിൽ നടക്കുന്നത്. ലൈനുകളുടെയും, ട്രെയിനുകളുടെയും സംവിധാനങ്ങളുടെയും കാഴ്ചപ്പാടിന്റെയും അപര്യാപ്തത മൂലം രാജ്യത്ത് ആകമാനം നടക്കുന്ന ചരക്ക് ഗതാഗതത്തിന്റെ
~2/14
ചെറിയൊരു ശതമാനം മാത്രമേ റെയിൽവേ വഴി ചെയ്യുന്നുള്ളൂ. ബാക്കിയെല്ലാം ഇന്നും റോഡ് വഴിയാണ്. ഗുഡ്സ് ട്രെയിനുകളുടെ ശരാശരി വേഗത എന്നത് മണിക്കൂറിൽ 20 കിലോമീറ്ററും.

രാജ്യത്ത് റോഡ് ഗതാഗതത്തിന്റെ മുഖച്ഛയ മാറാൻ തുടങ്ങിയത് 1999-2004 കാലത്ത് ഭരിച്ചിരുന്ന
~3/14
വാജപെയി സർക്കാരിന്റെ കാലത്താണ്. എക്സ്പ്രസ്സ് ഹൈവേ എന്ന് കേട്ടിട്ടുപോലുമില്ലാതിരുന്ന ഭാരതത്തിന്റെ നെടുകയും കുറുകയും ആറുവരിയിൽ കോൺക്രീറ്റ് റോഡുകൾ വിരിഞ്ഞത് അന്നാണ്. വേഗത്തിലുള്ള ചരക്ക് നീക്കത്തിനു പ്രത്യേക റെയിൽവേ ഇടനാഴി വിഭാവനം ചെയ്ത് ആദ്യനടപടികൾ
~4/14
പൂർത്തിയാക്കി വന്നപ്പോഴേക്കും സർക്കാർ മാറി. പിന്നീട് 2006ലാണ് ഒന്നാം യുപിഐ സർക്കാർ പദ്ധതിക്ക് ഔദ്യോഗികമായി ടെണ്ടർ വിളിച്ചത്..

പിന്നീട് എട്ടു വർഷം.. രണ്ട് യുപിഐ സർക്കാരുകൾ.75000 കോടിയുടെ വൻ പദ്ധതിയിൽ ചെലവഴിച്ചത് 4000 കോടി മാത്രം.
~5/14
2014ൽ നരേന്ദ്ര മോദിയുടെ ഒന്നാം എൻഡിഎ സർക്കാർ അധികാരത്തിൽ വരുമ്പോൾ 2500 കിലോമീറ്റർ നീളമുള്ള പദ്ധതിയിൽ ഒരു കിലോമീറ്റർ പോലും ട്രാക്ക് ഇട്ടിട്ടുണ്ടായിരുന്നില്ല.

വികസനം എന്നത് മോദിക്ക് ഒരു ഭ്രാന്താണ്. ചക്കിക്കൊത്ത ചങ്കരന്മാരായി പിയൂഷ്‌ ഗോയൽ, നിതിൻ ഗദ്കരി എന്നിവർ കൂടി
~6/14
ചേർന്നപ്പോൾ രാജ്യത്തെ റെയിൽ റോഡ് രംഗം മാറിയത് മിന്നൽ വേഗത്തിലാണ്. എട്ട് വർഷം കൊണ്ട് 4000 കോടി ചെലവാഴിച്ചിടത്ത് ആറു കൊല്ലം കൊണ്ട് ചെലവഴിച്ചത് 45000 കോടി.ഓരോ ആഴ്ചയും മന്ത്രി നേരിട്ട് വിലയിരുത്തുന്ന റിവ്യൂ. പ്രധാനമന്ത്രി നേരിട്ട് റിപ്പോർട്ട് തേടുന്നു.
~7/14
ഉറക്കം തൂങ്ങി ഉദ്യോഗസ്ഥരെ മുഴുവൻ പറപ്പിച്ചു. സർക്കാരും, മന്ത്രിമാരും, ഉദ്യോഗസ്ഥരും, സാങ്കേതിക വിദഗ്ധരുമെല്ലാം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചപ്പോൾ രാജ്യശരീരത്തു പുതിയ രക്തധമനികൾ പൊട്ടിമുളച്ചു അതാണ്‌ പടിഞ്ഞാറു, കിഴക്ക് DFC കൾ.. അവയിലൂടെ 60 കിലോമീറ്റർ വേഗതയിൽ,
~8/14
ഒന്നര കിലോമീറ്റർ നീളമുള്ള, ലോകത്തിലെ ഏറ്റവും കരുത്തുറ്റ 12000 കുതിരശക്തിയുള്ള അൽസ്റ്റോം എഞ്ചിൻ വലിക്കുന്ന ഡബിൾ ഡക്കർ കണ്ടെയ്നർ ട്രെയിൻ കൂകിപ്പാഞ്ഞപ്പോൾ ലോകം അന്തം വിട്ടു നിന്നു എന്ന് പറഞ്ഞാൽ അത് അതിശയോക്തിയല്ല.

എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചു കൊണ്ട് രാജ്യം
~9/14
മുഴുവൻ DFC കൾ വരികയാണ്.2023നു മുമ്പ് പണി തീർത്ത് കമ്മീഷൺ ചെയ്തിരിക്കണം എന്ന സുഗ്രീവാജ്ഞ ഡൽഹിയിൽ നിന്നും നൽകിക്കഴിഞ്ഞു.മുഴുവൻ പണിയും കഴിയുന്നതോടെ രാജ്യത്തെ ഗുഡ്‌സ് ട്രെയിനുകളിൽ 80ശതമാനവും DFC വഴി മാത്രമാകും. വേഗത 85കിലോമീറ്റർ ആയി ഉയരും.
~10/14
അതിവേഗത്തിൽ രാജ്യത്തിന്റെ മുക്കിനും മൂലയിലും ചരക്ക് എത്തും.വ്യവസായികൾക്കും കർഷകർക്കും തങ്ങളുടെ ഉൽപ്പന്നങ്ങൾ വേഗത്തിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ കഴിയും. ട്രക്കുകൾ മൂലമുള്ള അന്തരീക്ഷമലിനീകരണവും റോഡപകടങ്ങളും കുറയും, ഗുഡ്‌സ് ട്രെയിനുകൾ വഴി മാറുന്നതോടെ
~11/14
സാധാരണ ലൈനുകളിലെ പാസഞ്ചർ ട്രെയിൻ സർവീസിന്റെ ക്വാളിറ്റി പതിന്മടങ് വർധിക്കും. രാജ്യത്തിന്റെ സമസ്ത മേഖലയും വേഗത്തിൽ വളരും.

റിസോഴ്സ് ഉണ്ടായിട്ടോ, മനുഷ്യശേഷി ഉണ്ടായിട്ടോ കാര്യമില്ല. മുമ്പിലുള്ള അവസരങ്ങൾ കാര്യക്ഷമമായി ഉപയോഗിച്ച് വളരാനുള്ള കാഴ്ചപ്പാടും,
~12/14
തീരുമാനങ്ങൾ എടുത്ത് നടപ്പാക്കാനുള്ള കഴിവും സമർപ്പണവും കൂടി ചേരുന്ന നേതൃത്വം പ്രവർത്തിക്കുമ്പോൾ മഹാത്ഭുതങ്ങൾ സംഭവിക്കും.. അതാണ് ഇന്ന് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്..
~13/14
അഞ്ച് കൊല്ലം കൊണ്ട് പണിത എണ്ണൂറു മീറ്റർ ഫ്‌ളൈ ഓവറും, അമ്പത് കൊല്ലം കൊണ്ട് തീർന്ന അഞ്ച് കിലോമീറ്റർ ബൈപ്പാസ്സുമൊക്ക തള്ളിക്കോ.. തള്ളി മറിക്കരുത്..

കടപ്പാട് : Shabu Prasad

~14/14
You can follow @jyothi01967535.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled:

By continuing to use the site, you are consenting to the use of cookies as explained in our Cookie Policy to improve your experience.