എന്താണ് WA (whatsapp) പ്രൈവസി പ്രോബ്ലം ?
ഇത് മനസ്സിലാക്കാൻ WA നു മൊത്തത്തിൽ എന്താണ് സംഭവിച്ചത് എന്ന് കൂടി നോക്കണം. കുറെ മുന്നേ യൂസർ പ്രൈവസി ക്കു ഏറ്റവും പ്രാധാന്യം കൊടുക്കുന്ന കമ്പനികളിൽ ഒന്നായിരുന്നു WA , അപ്പോളാണ് FB (ഫേസ്ബുക് ) WA നെ വാങ്ങിയത് ,
ഇതോടു കൂടി WA ന്റെ പോളിസിയിൽ മാറ്റം വരാൻ തുടങ്ങി. 2018 ഇൽ WA ന്റെ സ്ഥാപകരിൽ ഒരാളായ Jan Koum രാജി വച്ചു , കാരണം WA ലെ യൂസേഴ്സ്ന്റെ സ്വകാര്യ ഇൻഫർമേഷൻ വിറ്റു കാശാക്കാനുള്ള FB യുടെ തീരുമാനത്തോട് യോജിക്കാൻ ആകാത്തത് ആയിരുന്നു.
WA ൻറെ ലേറ്റസ്റ്റ് ultimatum അനുസരിച്ചു 8th Feb നു മുന്നായി അവരുടെ പുതിയ പ്രൈവസി പോളിസി agree ചെയ്യാത്തവർക്ക് ആപ്പ് ഉപയോഗിക്കാൻ സാധിക്കില്ല. ഇത് അഗ്രി ചെയ്‌താൽ WA ഇൽ നിന്നുള്ള എല്ലാ ഇൻഫൊർമേഷനും FB ഗ്രൂപ്പ് ഓഫ് കമ്പനീസ് നു ലഭ്യമാകും.
മെയിൻ ആയിട്ട് collect ചെയ്യുന്ന ഇൻഫർമേഷൻ ഇതൊക്കെ ആണ് - മൊബൈൽ ഹാൻഡ്സെറ്റ് ഡീറ്റെയിൽസ് , സർവീസ് പ്രൊവൈഡർ ഇൻഫോ , ലൊക്കേഷൻ ഇൻഫോ , മറ്റുള്ളവരോട് ഇന്ററാക്ട് ചെയ്യുന്ന ഡീറ്റെയിൽസ് etc അതായത് യൂസെറിൻറ്റെ അൽമോസ്റ് എല്ലാ ഇൻഫൊർമേഷനിലും തീരുമാനം ആയി !
നിങ്ങൾ WA വഴി ഏതേലും കമ്പനിയെ contact ചെയ്തു ഒരു കാർ വാങ്ങുന്ന കാര്യം ഡിസ്‌കസ് ചെയ്തെന്നു കരുതുക , ഈ ഇൻഫർമേഷൻ FB ക്കു കിട്ടും , അവർ ഇത് ബാക്കി കമ്പനികൾക്കു വിൽക്കാം . എല്ലാരും കൂടി നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന കാറിന്റെ വില നിശ്ചയിക്കുന്ന അവസ്ഥ ആലോചിച്ചു നോക്കൂ.
കുറച്ചു ഡാറ്റ അല്ലെ , എന്താണ് അതിനു ഒരു പ്രോബ്ലം ? നിങ്ങൾ ഒരാളുടെ ഡാറ്റ മാത്രം വച്ച് കുഴപ്പമില്ല , പക്ഷെ FB പോലുള്ള കമ്പനികൾ ഇന്ത്യയിലെ കോടിക്കണക്കിനു ആളുകളുടെ ഡാറ്റ FB continuously നോക്കുന്നത് ആലോചിച്ചു നോക്ക് . ഈ ഡാറ്റ ഉപയോഗിച്ച് ആൾക്കാർക്ക് എന്താണ് ആവശ്യമെന്നു കണ്ടുപിടിക്കാം,
മാർക്കറ്റ് എങ്ങനെ കണ്ട്രോൾ ചെയ്യണമെന്ന് കണ്ടു പിടിക്കാം , ആൾക്കാരുടെ തീരുമാനങ്ങളെ എങ്ങനെ influence ചെയ്യണമെന്ന് കണ്ടു പിടിക്കാം , എന്തിനു ഏതു രാഷ്ട്രീയ പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് പോലും influence ചെയ്യാൻ സാധിക്കും! അതിശയോക്തി അല്ല ,
പഴയ US electionum Brexit വോട്ടിങ്ങും ഇങ്ങനെ influence ആയെന്നു പരസ്യമായ കാര്യമാണ്. ഒരാൾ ഡെയിലി കാണുന്ന മൈക്രോ പരസ്യങ്ങൾ അയാളുടെ തീരുമാനങ്ങളെ ബാധിക്കും !
നമുക്ക് എന്ത് ചെയ്യാൻ സാധിക്കും ? FB , ഗൂഗിൾ പോലുള്ള കമ്പനികൾ എങ്ങനെ ആണ് വർക്ക് ചെയ്യുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ,
നമ്മൾ അവർക്കു ഒന്നും പേ ചെയ്യുന്നില്ലല്ലോ ? They are actually selling us ! എല്ലാരും പ്രൈവസി കുറച്ചു കൂടെ ഗൗരവത്തിൽ എടുത്താൽ ഈ കമ്പനിയുടെ പോളിസികളെ ഇമ്പ്രൂവ് ചെയ്യാൻ സാധിക്കും.
WA നു പകരം ഓപ്പൺ സോഴ്സ് Signal ഉപയോഗിക്കുന്നത് ഒരു ഉദാഹരണം.
1 . Google അക്കൗണ്ടിൽ പ്രൈവസി സെറ്റിംഗ്സ് നോക്കുക - https://mashable.com/article/google-privacy-setting-you-should-enable-now/?europe=true
2 . https://www.wired.com/story/facebook-privacy-apps-ads-friends-delete-account/
3 . മൊബൈൽ ആപ്പുകൾ ആവശ്യമുള്ള പെർമിഷൻ മാത്രമേ ചോദിക്കുന്നുള്ളൂ എന്ന് ഉറപ്പു വരുത്തുക.
You can follow @slimhulk1.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled:

By continuing to use the site, you are consenting to the use of cookies as explained in our Cookie Policy to improve your experience.