ഈ ട്വീറ്റിനു അടിസ്ഥാനപരമായി ഒരു പാട് പ്രശ്നങ്ങളുണ്ട്. 16 മിനിറ്റിൽ ഒന്നെന്ന കണക്കിൽ റേപ്പ് റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന നാട്ടിൽ, marital റേപ്പ് ഇനിയും criminalize ചെയ്യപ്പെട്ടിട്ടില്ലാത്ത നാട്ടിൽ ഈ "കാലകത്തി കൊടുക്കൽ" എല്ലായപ്പോഴും ഒരു സ്ത്രീയുടെ ചോയ്സ് ആവണമെന്നില്ല 1/n
പ്രത്യേകിച്ച് സ്വന്തമായി ജോലിയുണ്ടെങ്കിൽ പോലും സാമ്പത്തിക സുരക്ഷിതത്വം അല്ലെങ്കിൽ ഫിനാൻഷ്യൽ ഇൻഡിപെൻഡൻസ് കൈവരിക്കാത്ത സ്ത്രീകളുള്ള നാട്ടിൽ സെക്സിനു ശേഷം എന്ത് കൊണ്ട് ipill വാങ്ങിയില്ല എന്ന ചോദ്യമേറിയുന്നതും ഒരു പ്രിവിലേജ് ആണ് 2/n
ഓർക്കുക എത്രയൊക്കെ കാവ്യവത്കരിച്ചാലും ചിലർക്കെങ്കിലും ഗർഭധാരണം എന്നത് അത്ര സുഖകരമല്ലാത്ത ഓർമകളുടെയോ കൊടിയ പീഡനങ്ങളുടെയോ ഒക്കെ ബാക്കിപ്പത്രമാകാം.. ഗർഭം ധരിക്കുന്ന നിമിഷം മുതൽ മാതൃ സ്നേഹം വരിഞ്ഞൊഴുകാൻ പാകത്തിന് സ്ത്രീശരീരത്തിൽ യാതൊന്നും ഫിറ്റ്‌ ചെയ്തിട്ടില്ല 3/n
അപ്പൊ തന്റെ ശരീരത്തിന്മേൽ ഉണ്ടാകുന്ന അതിക്രമത്തിന്റെ ബാക്കിപ്പത്രമായുള്ള "കുഞ്ഞു" എന്ന പ്രോഡക്റ്റ് പിന്നങ്ങോട്ട് അവളുടെ മാത്രം ഉത്തരവാദിത്വം (ബാധ്യത ) ആകുന്നു (അമ്മ ദേവിയാണ് പുണ്യമാണ് തേങ്ങാകൊലയാണ്.. ആ പൊതുബോധം തന്നെ.. കൊന്നാലും മനുഷ്യരാണെന്ന് പറയൂല 🤷‍♀️🤷‍♀️ ) 4/n
പിന്നെ സ്ത്രീക്ക് മുന്നിലുള്ളൊരു മാർഗം നിയമപരമായ MTP( medical termination of pregnancy) or അബോർഷൻ ആണ്. അത് വരെ മറ്റൊരു വ്യെക്തിയിൽ നിന്നാണ് അതിക്രമം നേരിടേണ്ടി വന്നതെങ്കിൽ പിന്നങ്ങോട്ട് യുദ്ധം എന്നത് സിസ്റ്റം ആയിട്ടാണ്. അതും ഏറ്റവും കൂടുതൽ hormonal ഇൻബാലൻസ് നേരിടുന്ന timeil 5/n
MTP act, 1971 ആണ് ഇന്ത്യയിൽ അബോർഷൻ ആയി ബന്ധപ്പെട്ട നിയമങ്ങളുടെ അവസാന വാക്ക്. അതിലെ ഒരു പ്രസക്ത ഭാഗം അറ്റാച്ച് ചെയ്യുന്നു - റേപ്പ്, അല്ലെങ്കിൽ സ്വാഭാവിക ഗർഭനിരോധന മാർഗങ്ങൾ fail ആവുന്ന കേസുകളിൽ 20 ആഴ്ച വരെ അബോർഷൻ legalised ആണ് 6/n
ഈയൊരു നിയമത്തിന്റെ പിൻബലത്തിൽ ഏതേലും സർക്കാർ ആശുപത്രിയിൽ പോയിട്ടുള്ളവരുടെ അനുഭവം നിങ്ങൾക്കറിയാമോ? അവിടെ നിങ്ങളെ കാത്തിരിക്കുന്നത് സദാചാരത്തിന്റെ ബ്രാൻഡ് അമ്പാസഡർമാരാവും.. 7/n https://www.thenewsminute.com/article/how-stigma-over-abortion-denies-women-important-legal-right-136887
ഗർഭം ധരിക്കുന്ന നിമിഷം മുതൽ 9 മാസത്തേക്ക് ഉണ്ടായേക്കാവുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങൾ അനുഭവിക്കേണ്ടി വരുന്നതു സ്ത്രീയാണെങ്കിലും കുഞ്ഞിന്റെ ഉത്തരവാദിത്വം അമ്മയ്ക്കാണെന്ന് കരുതുന്ന patriarchy സമൂഹമാണിതെങ്കിലും, ഗർഭധാരണം എന്നത് സ്ത്രീയുടെ ചോയ്സ് അല്ലാതെ ആവുന്ന കാഴ്ച്ച 8/n
നിങ്ങൾക്ക് കാണാൻ കഴിയും. Even though law prescribes it, the consent of the woman is not accepted for abortion in govt hospitals in kerala. They demand consent of either husband/father/brother (?). എത്ര സുന്ദരമായ ആചാരങ്ങൾ 🤷‍♀️🤷‍♀️ 9/n
അങ്ങനെ അബോർഷൻ എന്ന ബേസിക് റൈറ്റ് നഷ്ടപ്പെട്ടു ഗർഭം തുടരേണ്ടി വരുന്ന അവസ്ഥയുടെ ദയനീയത ഒരു പക്ഷെ പുറത്ത് നിന്ന് നോക്കി കണ്ടാൽ മനസിലാവണമെന്നില്ല.. നിറവയറ് നോക്കി "ലാലീ ലാലീ " പാടുന്ന അമ്മമാരുടെ മാത്രമല്ല, ഇടതടവില്ലാതെ ശാപംവാക്കുകൾ ചൊരിയുന്ന അമ്മമാരുടേത് കൂടെയാണീ ലോകം..10/n
On top of that post partum depression is a reality. Unwanted പ്രെഗ്നൻസിയിൽ അതിന്റെ സാധ്യത പതിന്മടങ്ങാണ്. ഐ റിപീറ്റ് സ്വിച്ചിട്ടാൽ മാതൃത്വം വർക്കാകുന്ന യാതൊന്നും സ്ത്രീ ശരീരത്തിൽ ഫിറ്റ്‌ ചെയ്തിട്ടില്ല.. മഹത്വംവൽക്കരിക്കേണ്ട.. മനുഷ്യനായി കണ്ടാൽ മതി..11/n
ഈ റൂട്ട് cause ഒന്നും അഡ്രസ് ചെയ്യാതെ കാലകത്തിയ കഥകൾ മെനഞ്ഞു നേരം കളഞ്ഞാൽ കുഞ്ഞുങ്ങൾ ഇനിയും ചവറ്റുകുട്ടയിൽ വലിച്ചെറിയപ്പെടും. My Body, My choice. Abortion should be made a basic right of woman and her sole consent to be mandated for the procedure. 12/n
പോലീസുകാരോട് പറയാനുള്ളത്.

പ്രസവിച്ചപാടെ കുട്ടിയെ കൊല്ലുന്ന അമ്മമാരുടെ കേസന്വേഷിക്കുമ്പോൾ നിർബന്ധമായും ആ അമ്മമാർ അബോർഷൻ ചെയ്യാൻ ആശുപത്രികളിൽ കെഞ്ചി നടന്നിട്ടുണ്ടോ എന്നും കൂടെ തിരക്കുക. 13/n
അബോർഷൻ നിഷേധിച്ച ഏതെങ്കിലും ഡോക്ടർ ആണോ ഇതിലേക്ക് നയിച്ചതിൽ ഒരു പ്രധാനകാരണമെന്ന് മിനിമം അറിയണം. അവരെയും പ്രതി ചേർക്കണം.
There is a short film on this topic named "Aval". Every guy should watch this at least once. Trigger warning : violence included.

ബെന്യാമൻ പറഞ്ഞത് പോലെ.. "നാം അനുഭവിച്ചിട്ടില്ലാത്ത ജീവിതം എല്ലാം നമുക്ക് കെട്ടുകഥയാണ്.." Different people.. Different stories.. മറ്റുള്ളവരെ വിധിക്കാതിരിക്കുക എന്നല്ലാതെ ഒരുപകാരവും നമ്മൾക്ക് മറ്റുള്ളവരോട് ചെയ്യാനില്ല. Let us be lesss judgemental and more compassionate. n/n
You can follow @ranjuus.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled:

By continuing to use the site, you are consenting to the use of cookies as explained in our Cookie Policy to improve your experience.