കൃഷ്ണന്‍ ചെറുവിരലില്‍ ഉയര്‍ത്തി നിര്‍ത്തിയ ഗോവര്‍ദ്ധനഗിരി - ഉത്തർപ്രദേശ്
#templehistory #hinduculture
കൃഷ്ണന്റെ ജന്മസ്ഥലമായ വൃന്ദാവനത്തിലെ ജനങ്ങള്‍ ഇന്ദ്രനെ പൂജിച്ചിരുന്നു. ഇന്ദ്രനെ തൃപ്തിപ്പെടുത്താന്‍ എല്ലാ വര്‍ഷവും ഇവര്‍ പൂജ ചെയ്തു വന്നിരുന്നു. എന്നാല്‍ നമ്മള്‍ ഇന്ദ്രനെ 1
#templehistory #hinduculture
കൃഷ്ണന്റെ ജന്മസ്ഥലമായ വൃന്ദാവനത്തിലെ ജനങ്ങള്‍ ഇന്ദ്രനെ പൂജിച്ചിരുന്നു. ഇന്ദ്രനെ തൃപ്തിപ്പെടുത്താന്‍ എല്ലാ വര്‍ഷവും ഇവര്‍ പൂജ ചെയ്തു വന്നിരുന്നു. എന്നാല്‍ നമ്മള്‍ ഇന്ദ്രനെ 1
അല്ല പൂജിക്കേണ്ടതെന്നും ഗോക്കളെയാണ് പൂജിക്കേണ്ടതെന്ന് കൃഷ്ണന്‍ നിര്‍ദേശിക്കുന്നു. ഇതനുസരിച്ച് ഇന്ദ്രനെ പൂജിക്കുന്നതില്‍ നിന്ന് നാട്ടുകാര്‍ പിന്‍മാറുകയു ചെയ്തു. ഇതില്‍ കോപാകുലനായ ഇന്ദ്രന്‍ ഗ്രാമീണരെ ശിക്ഷിക്കാന്‍ തീരുമാനിക്കുന്നു. ഇന്ദ്രന്‍ ഇതിനായി പേമാരി സൃഷ്ടിച്ചു. നിര്‍ത്താതെ 2
പെയ്യുന്ന മഴയില്‍ ജനങ്ങളും ഗോക്കളും വിഷമിച്ചപ്പോഴാണ് കൃഷ്ണന്‍ ഒരു പര്‍വതം എടുത്തുയര്‍ത്തിയത്. പരന്ന രൂപത്തിലുള്ള പര്‍വതമായിരുന്നു അത്. നാട്ടുകാരെയും ഗോക്കളെയും മുഴുനവനായി അതിനടിയില്‍ ഉള്‍ക്കൊള്ളാനായി. ഇന്ദ്രന്റെ കോപം ഏഴു ദിവസം നീണ്ടു നിന്നു. ഈ ഏഴു ദിവസവും കൃഷ്ണന്‍ പര്‍വതം 3
ഉയര്‍ത്തി നില്‍ക്കുകയായിരുന്നു. ഒടുവില്‍ കൃഷ്ണന്റെ ദൈവീക ശക്തിക്കു മുന്നില്‍ ഇന്ദ്രന് കീഴടങ്ങേണ്ടി വന്നു. കൃഷ്ണനെ അംഗീകരിക്കേണ്ടിയും വന്നു. ഗിരിധാരി എന്ന പേരില്‍ കൃഷ്ണന്‍ അറിയപ്പെട്ടു തുടങ്ങിയതും ഈ സംഭവത്തിന് ശേഷമാണ്4
ഉത്തര്‍ പ്രദേശിലെ മഥുര ജില്ലയില്‍ വൃന്ദാവനത്തിലെത്തിയാല്‍ ഈ പര്‍വതം കാണാനാകും. സാധാരണ പര്‍വതങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഈ പര്‍വതത്തിന്റെ രൂപഘടന. ഉയരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നതിന് പകരം പരന്നു വിശാലമായി നില്‍ക്കുന്ന പര്‍വതാണിത്. ഉയരം കുറവാണ്. 5
11 കിലോമീറ്റര്‍ ചുറ്റളവുണ്ട് ഗോവര്‍ദ്ധനഗിരിക്ക്. പരന്നിരിക്കുന്ന പര്‍വതമായതിനാലാണ് കൃഷ്ണന്‍ തന്റെ ഗ്രാമീണരെ പേമാരിയില്‍ നിന്ന് രക്ഷിക്കാന്‍ ഇത് കുടയായി ചൂടിയത്. വൃന്ദാവനത്തില്‍ നിന്ന് 22 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഗോവര്‍ദ്ധനഗിരിയിലെത്താം. പര്‍വതത്തിന് ചുറ്റും വലംവയ്ക്കുന്നത് 6
കൃഷ്ണഭക്തര്‍ പുണ്യമായി കരുതാറുണ്ട്. ഒരു വലം വയ്ക്കണമെങ്കില്‍ 11 കിലോമീറ്റര്‍ നടക്കണം. കുട്ടികളും മുതിര്‍ന്നവരും അടക്കം നിരവധിപ്പേര്‍ ഗോവര്‍ദ്ധന ഗിരി ചുറ്റാറുണ്ട്. യമുന നദിയുടെ തീരത്താണ് ഗോവര്‍ദ്ധനഗിരി സ്ഥിതി ചെയ്യുന്നത്.7
ഗോവര്‍ദ്ധനഗിരിയിലെ കെട്ടിടങ്ങളും സ്മാരകങ്ങളും പതിനാറാം നൂറ്റാണ്ടിലേതാണ്. ഗോവര്‍ദ്ധനഗിരിക്ക് സമീപമുള്ള ചില സ്ഥലങ്ങള്‍ വിനോദ സഞ്ചാര മേഖലകളാമ്. കുസും സരോവര്‍ സാന്റ്‌സ്‌റ്റോണ്‍, ഗിരിരാജ ക്ഷേത്രം, ശ്രീ ചൈതന്യ ക്ഷേത്രം, രാധാ കുണ്ഡ് ക്ഷേത്രം, 8