ഗുരുവായൂർ പോകുമ്പോൾ തൈക്കാട് വീല്ലേജ് ആപ്പീസിൻ്റെ ഭാഗത്ത് ഹൈവേയിൽ ഉള്ള വഴിയോര കച്ചവടക്കാരനാണ് ഇദ്ദേഹം.
കോവിഡ് പേടി കാരണം വഴിയോരത്ത് നിന്ന് ഭക്ഷണം കഴിക്കൽ കുറച്ച കാലമാണ്. -1-
ഒരാളെ കാത്ത് നിൽക്കേണ്ട ആവശ്യമുള്ളതുകൊണ്ടും സാധാരണ ഇത്തരം സ്ഥലങ്ങളിൽ കാണാത്ത വൃത്തിയും,ചുറ്റുപാടും ചെടികളൊക്കെ വച്ച് പിടിപ്പിച്ച പ്രകൃതി സൗഹൃദ പച്ചപ്പും കണ്ടപ്പോൾ ഒരു ചായ കുടിക്കാം എന്ന് കരുതി. ചായ ഉണ്ടാക്കിക്കൊണ്ടിരുന്നപ്പോൾ ചില്ലലമാരയിലെ പഴംപൊരി മൊരുമൊരാന്ന് കൊതിപ്പിച്ചു. -2-
ഒരെണ്ണം അതും Order ചെയ്തു. മോശമല്ലാത്ത ചായയും കിടിലൻ പഴംപൊരിയും കഴിച്ച് 20 രൂപ കൊടുക്കാൻ 50 രൂപ നീട്ടിയപ്പോൾ , ഗൂഗിൾ പേ ഉണ്ടൊ? എന്ന് ചോദ്യം. പരമാവധി ഡിജിറ്റൽ പേയ്മെൻ്റ് നടത്താൻ ശ്രമിക്കാറുള്ള ഞാൻ , ഇത്തരം വഴിവാണിഭക്കടയിൽ അത് പ്രതീക്ഷിക്കാത്തതു കൊണ്ട് ഒന്നമ്പരന്നു. -3-
ഉണ്ടെങ്കിൽ, ദാ ആ QR Code Scan ചെയ്ത് Pay ചെയ്തോളു എന്ന് കടയുടമ. വേഗം ഒരു ലോട്ടറി ടിക്കറ്റും കൂടെ വാങ്ങി, മൊത്തം 60 രൂപ digital payment നടത്തി. Payment നടത്തിയപ്പോൾ സാധാരണ പതിവില്ലാത്ത ഒരു Rating pop up വന്നു. ഞാൻ സർവീസിനും , വൃത്തിക്കും full mark ഉം കൊടുത്തു.
-4-
Digital payment ന് points ഉണ്ടേ, അതോണ്ടാ ട്ടോ . .. എന്ന് അദ്ദേഹം പറഞ്ഞപ്പോൾ എനിക്ക് ജിജ്ഞാസയായി.
എന്ത് പോയിൻ്റ് , ആര് തരുന്നത്? അതുകൊണ്ടെന്താ ഗുണം.. അങ്ങിനെ പല ചോദ്യങ്ങൾ എൻ്റെ വക.
-5-
പുള്ളിക്കാരൻ പറഞ്ഞറിഞ്ഞു,PM Street Vendor's AtmaNirbhar Nidhi (PM SVANidhi) എന്നൊരു സംഭവം ഉണ്ടത്രെ.10,000 രൂപവരെ collateral free working capital loans കൊടുക്കുന്ന ഒരു scheme .
കച്ചോടം ഇല്ലാതെ പാപ്പരായപ്പോൾ, ആ10,000 ലോൺ വെച്ചാണത്രെ ഈ കാണുന്ന സെറ്റപ്പ് ഉണ്ടാക്കിയത്. -6-
വെറും 10000 രൂപ... എന്ന് ഞാൻ സംശയം പ്രകടിപ്പിച്ചപ്പോൾ, ഞങ്ങക്ക് അത് ഒക്കെ വലിയ സഹായമാണ്, ആത്മാഭിമാനത്തോടെ ജോലി ചെയ്ത് തിരിച്ചടക്കാനുള്ള ലളിതവ്യവസ്ഥകളാണ്. എന്നൊക്കെ ആള് ആവേശം കൊണ്ടു.
ഏകദേശം ഒരു മില്യൺ വഴിവാണിഭക്കാർ ഇതുവരെ ഈ Scheme ൻ്റെ ഗുണഭോക്താക്കളായിക്കഴിഞ്ഞു... -7-
എന്ന് പിന്നീട് വെബ് സൈറ്റിൽ പോയി നോക്കിയപ്പോൾ മനസ്സിലായി.
Digital transaction incentive 1200 രൂപയോളമാണ് എന്നതുകൊണ്ടാണ് കടയുടമ upi Payment നടത്താൻ പറഞ്ഞത് എന്ന് അപ്പോൾ എനിക്ക് മനസ്സിലായി.
-8-
അതിനേക്കാൾ ശ്രദ്ധേയമായി എനിക്ക് തോന്നിയത്, ഈ Loan എടുക്കുമ്പോൾ കൂട്ടത്തിൽ ഒരു സർട്ടിഫിക്കറ്റും നൽകും. Approved Street vendor ന് നൽകുന്ന , Provisional certificate of vending എന്നാണ് എഴുതിയിരിക്കുന്നത്. -9-
അതിൻ്റെ ഏറ്റവും വലിയ ഗുണം, 10,000 രൂപ മാത്രമല്ല, ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന് വന്ന് എടുത്ത് മാറ്റ ടാ നിൻ്റെ വണ്ടി എന്നും പറഞ്ഞ് തല്ലിതകർക്കാനോ ഓടിച്ച് വിടാനോ പറ്റില്ല എന്നതാണ് !
ശരിയായ ആത്മനിർഭരത!
Digitally Smart Street Vendor !
വളരെ സന്തോഷം തോന്നി.
-10-
ഇനി നിങ്ങളാരെങ്കിലും ഗുരുവായൂർ പോകുമ്പോൾ Manikandan MT യുടെ ഈ കടയിൽ നിന്ന് ഒരു ചായ എങ്കിലും കഴിച്ച് Digital payment നടത്താൻ ശ്രമിക്കണേ..
ആത്മനിര്‍ഭര ഭാരത് അഭിയാന്‍
കൃഷ്ണദാസ്.കെ✍️ 💪🔥❤️🌹 Har Har Namo Bharat Mata🌹❤️🔥💪 -11-
You can follow @vsreekumarnair.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled:

By continuing to use the site, you are consenting to the use of cookies as explained in our Cookie Policy to improve your experience.