നാളെ #സ്വർഗ്ഗവാതിൽ_ഏകാദശി

ഡിസംബർ 25, ധനു 10 വെള്ളിയാഴ്ച

#സനാതനധർമ്മം
#സനാതന_ധർമ്മം

വിഷ്ണു ഭക്തർക്ക് എല്ലാ ഏകാദശികളും ഒരുപോലെ പ്രധാനപ്പെട്ടതാണെങ്കിലും ഏറ്റവും പ്രധാനപ്പെട്ട ഏകാദശിയായി ഭൂരിപക്ഷം പേരും ആചരിക്കുന്നത് ധനുമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയായ സ്വർഗ്ഗവാതിൽ ഏകാദശിയാണ്. ~1
അന്ന് വിഷ്ണു ക്ഷേത്രത്തിൽ ഒരു നടയിൽ കൂടി പ്രവേശിച്ച് ഭഗവാനെ തൊഴുത് മറ്റൊരു നടയിൽ കൂടി പുറത്തു വന്നാൽ സ്വർഗ്ഗത്തിൽ പ്രവേശിച്ച ഫലമുണ്ടാകും എന്നാണ് വിശ്വാസം.

.~2
മോക്ഷദ ഏകാദശി, വൈകുണ്ഠ ഏകാദശി എന്നെല്ലാം അറിയപ്പെടുന്ന ഈ ദിവസമാണ് ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനന് ഭഗവത് ഗീത ഉപദേശിച്ചതെന്ന് വിശ്വസിക്കുന്നു. എല്ലാ വിഷ്ണുക്ഷേത്രങ്ങളിലും വിശേഷമായ ഈ ദിവസം തൃശൂർ തിരുവമ്പാടി, പെരിങ്ങാവ് ധന്വന്തരി ക്ഷേത്രം, നെല്ലുവായ് എന്നിവിടങ്ങളിൽ

#ഭഗവദ്ഗീതാ_ജയന്തി
~3
വളരെ ആഘോഷമായി ആചരിക്കുന്നു. ഈ വർഷം ഡിസംബർ 25, ധനു 10 വെള്ളിയാഴ്ചയാണ് സ്വർഗ്ഗവാതിൽ ഏകാദശി. സർവഐശ്വര്യ ലബ്ധിയും സർവ രോഗശമനവും സർവ പാപമുക്തിയുമാണ് സ്വർഗ്ഗവാതിൽ ഏകാദശി ഫലം. ശകവർഷത്തിൽ മാർഗ്ഗശീർഷമാസത്തിലോ പൗഷമാസത്തിലോ ആണ് ഭക്തർക്കായി സ്വർഗ്ഗം തുറക്കുന്ന ഈ ദിവസം വരുന്നത്.

~4~
ഒരു വർഷം 24 ഏകാദശികൾ വരും. എന്നു പറഞ്ഞാൽ മാസം രണ്ടു ഏകാദശി. പണ്ടു കാലത്ത് ചാന്ദ്രമാസമായിരുന്നു കാലഗണനയ്ക്ക് എടുത്തിരുന്നത്. ഇപ്പോൾ പിൻതുടരുന്നത് സൂര്യമാസമാണ്. അതായത്, ഭൂമിക്ക് ഒരു തവണ സൂര്യനെ പ്രദക്ഷിണം ചെയ്യാനുള്ള സമയം.

~5
പണ്ട് ഭാരതം പിൻതുടർന്ന ചാന്ദ്രമാസ പ്രകാരം ചന്ദ്രന് ഭൂമിയെ ഒരുവട്ടം പ്രദക്ഷിണം ചെയ്യാൻ വേണ്ടത് 28 ദിവസമാണ്. അങ്ങനെ പന്ത്രണ്ടുമാസങ്ങൾ കണക്കാക്കിയിരുന്നു. ഈ 28 ദിവസത്തിൽ രണ്ടുപക്ഷം വരും.

~6
ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെ അടിസ്ഥാനമാക്കി വെളുത്തപക്ഷം എന്നും കറുത്തപക്ഷം എന്നും രണ്ടു പക്ഷങ്ങൾ. ഓരോ പക്ഷത്തിനും പതിനാലു തിഥികളാണുള്ളത്. പ്രതിപദം മുതൽ ഇത് തുടങ്ങുന്നു. സംസ്‌കൃതത്തിലുള്ള പേരുകളാണ് എണ്ണത്തിന് ഉപയോഗിക്കുന്നത്.
~7
അങ്ങനെ പത്താം ദിവസം ദശമി. പിറ്റേദിവസം ഏകാദശി എന്നറിയപ്പെടുന്ന പതിനൊന്ന്.

ഒരു മാസത്തിൽ രണ്ടു ഏകാദശി വരും – ശുക്ലപക്ഷത്തിലും കൃഷ്ണപക്ഷത്തിലും അതുപോലെ ഒരു വെളുത്തവാവും ഒരു കറുത്തവാവും വരും. ഏകാദശി ദിവസം ആഹാരം പൂർണ്ണമായും വേണ്ടന്ന് വയ്ക്കുന്നവരുണ്ട്.

~8
മറ്റു ചിലർ അരിക്ക് പകരം ലഘുവായി മറ്റെന്തെങ്കിലും ധാന്യം കഴിക്കുന്നവരാണ് മറ്റൊരു കൂട്ടർ. ഒരു നിവർത്തിയുമില്ലെങ്കിൽ ഒരിക്കൽ ഊണാക്കുക ആണ് ഭാരതീയ ആചാരം.

~9
സൂര്യോദയത്തിൽ ദശമിസംബന്ധമുള്ള ഏകാദശിക്ക് ഭൂരിപക്ഷ ഏകാദശി എന്നും അരുണോദയത്തിൽ ദ്വാദശി സംബന്ധമുള്ള ഏകദശിക്ക് ആനന്ദപക്ഷ ഏകാദശി എന്നും പറയുന്നു. ഇവയെ തന്നെ യഥാക്രമം പിതൃപക്ഷം എന്നും ദേവപക്ഷം എന്നും പറയാറുണ്ട്.

~10
ഭൂരിപക്ഷ ഏകാദശിക്ക് സൂര്യോദയം മുതൽ ദിനാരംഭവും ആനന്ദപക്ഷ ഏകാദശിക്ക് അരുണോദയം മുതൽ അതായത് സൂര്യോദയത്തിന് 4 നാഴിക മുമ്പ് (96 മിനിട്ട്) ദിനാരംഭവുമാകുന്നു. ആനന്ദപക്ഷക്കാർ അരുണോദയത്തിൽ ഏകാദശിക്ക് ദശമി സ്പർശം വന്നാൽ ആ ദിവസം വ്രതം അനുഷ്ഠിക്കില്ല.

~11
പിറ്റേന്നാണ് അവർക്ക് വ്രതാനുഷ്ഠാനം. 2 ദിവസം അരുണോദയത്തിൽ ഏകാദശി വന്നാൽ പിറ്റേന്നാണ് അവർക്ക് വ്രതം. പിതൃക്രിയകൾക്ക് ദശമി സംബന്ധമുള്ള ഏകാദശിയാണ് വിധിച്ചിരിക്കുന്നത്.

ഏകാദശി വ്രതവിധി ഇപ്രകാരമാണ്: ദശമി ദിവസം ഒരുനേരം മാത്രമേ ഭക്ഷണം കഴിക്കാവൂ.
~12
ഏകാദശി ദിവസം രാവിലെ കുളിച്ച്, കഴിയുമെങ്കിൽ വെള്ള വസ്ത്രം ധരിച്ച് വിഷ്ണു ക്ഷേത്രദർശനം നടത്തുക. ആദിവസം മുഴുവനും വിഷ്ണു ക്ഷേത്രത്തിൽ ഈശ്വരഭജനവുമായി കഴിച്ചുകൂട്ടുന്നതാണ് ഉത്തമം. ഊണുറക്കങ്ങൾ ആ ദിവസം തീർത്തും വർജ്ജ്യമാണ്.

~13
ഏകാദശി ദിനത്തിലെ പൂർണ്ണോപവാസം ഏവർക്കും സാധിച്ചു എന്ന് വരുകയില്ല. അവർക്ക് ഒരുനേരം ഫലവർഗ്ഗങ്ങളോ മറ്റോ കഴിക്കാവുന്നതാണ്. നെല്ലരിച്ചോറ്, അരികൊണ്ടുള്ള പലഹാരങ്ങൾ തുടങ്ങിയവ അന്ന് തീർത്തും വർജജ്യമാണ്. ഏകാദശിവ്രതം അനുഷ്ഠിക്കുന്നവർ ആ ദിവസങ്ങളിൽ അരിയാഹാരം നിർബന്ധമായും ഉപേക്ഷിക്കണം.

~14
ഹരിവാസരസമയത്ത് അതായത് ഏകാദശി തിഥിയുടെ അവസാന 15 നാഴികയും ദ്വാദശി തിഥിയുടെ ആദ്യ 15 നാഴികയും വരുന്ന 12 മണിക്കൂർ വിഷ്ണു നാമങ്ങളും മന്ത്രങ്ങളും കഴിയുന്നത്ര തവണ ജപിക്കണം.

~15
ദ്വാദശി ദിവസം കാലത്ത് കുളികഴിഞ്ഞ് ക്ഷേത്രദർശനം നടത്തി തീർത്ഥം സേവിക്കുക. അതിനുശേഷം അരിഭക്ഷണം കഴിക്കാം. അന്നേ ദിവസം ഉച്ചക്ക് ഉറങ്ങരുത്.

16/16

#Hinduwayoflife
You can follow @Arakkal_unnii.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled:

By continuing to use the site, you are consenting to the use of cookies as explained in our Cookie Policy to improve your experience.