പാലക്കാട് മുനിസിപ്പാലിറ്റിയിൽ ജയ് ശ്രീറാം എന്ന് വിളിച്ചതിനെ, റഫേലിൽ ഓം വരച്ചതിനെ , ശസ്ത്ര പൂജയെ ഒക്കെ എതിർക്കുന്നവർ പട്ടാളത്തിൽ പോയാൽ എങ്ങനെയിരിക്കും ?
ബിഹാർ റെജിമെന്റിലോ രാജ്പുത് റെജിമെന്റിലോ ആണെങ്കിൽ വിളിക്കേണ്ടത് ജയ് ബജ്‌രംഗ് ബലി.. എന്നുവച്ചാൽ ഹനുമാൻ കീ ജയ്
രജപുത്താന റൈഫിൾസിലാണ് ജോലിയെങ്കിൽ - രാജാരാമചന്ദ്ര കീ ജയ് - അതായത് ശ്രീരാമചന്ദ്ര പ്രഭു ജയിക്കട്ടെ
പഞ്ചാബ് റെജിമെന്റിലോ സിഖ് റെജിമെന്റിലോ സിഖ് ലൈറ്റ് ഇൻഫൻട്രിയിലോ ആണെങ്കിൽ ഉറക്കെ വിളിക്കണം - ബോലെ സോ നിഹാൽ സത് ശ്രീ അകാൽ - പഞ്ചാബ് റെജിമെന്റിൽ ജ്വാലാ മാതായ്ക്കും ജയ് വിളിക്കണം.
ഗഡ്‌വാൾ റൈഫിൾസിൽ ബദരീനാഥ പ്രഭുവിന് ജയ് വിളിക്കണം . കുമയൂണിലും ജമ്മു കശ്മീർ റൈഫിൾസിലും ദുർഗയ്ക്ക് ജയ് വിളിക്കണം.
ഇനിയിപ്പോ ജമ്മു കശ്മീർ ലൈറ്റ് ഇൻഫൻട്രിയിലോ ലഡാക്ക് സ്കൗട്ട്സിലോ ആണെങ്കിൽ വീണ്ടുമുറക്കെ ഉറക്കെ വിളിക്കണം - ഭാരത് മാതാ കീ ജയ്.
ഗൂർഖ റൈഫിൾസിലാണെങ്കിൽ വിളിക്കേണ്ടത് ജയ് മഹാകാളി എന്നാണ്. മറാത്ത റെജിമെന്റിൽ ഹരഹരമഹാദേവ ഒപ്പം ഛത്രപതി ശിവാജി കീ ജയ്.
സൗത്ത് ഇന്ത്യൻ റിപ്പബ്ലിക്ക് ഉണ്ടാക്കാമെന്ന് വച്ച് മദ്രാസ് റെജിമെന്റിൽ പോയാൽ അതിന്റെ മുദ്രാവാക്യം തന്നെ പ്രശ്നമാണ്.
ശ്രീമദ് ഭഗവദ് ഗീതയിലെ സ്വധർമ്മേ നിധനം ശ്രേയ : ആണ് മദ്രാസ് റെജിമെന്റിന്റെ മുദ്രാവാക്യം
ഇതൊക്കെ കണ്ട് സഹികെട്ട് വ്യോമസേനയിൽ പോകാമെന്ന് വച്ചാൽ പിന്നെയും പണിയാണ് ; വ്യോമസേനയുടെ മുദ്രാവാക്യം എടുത്തത് ഗീതയിലെ പതിനൊന്നാം അദ്ധ്യായമായ വിശ്വരൂപ ദർശന യോഗത്തിൽ നിന്നാണ്.
നഭ:സ്പൃശ്യം ദീപ്ത :
നാവികസേനയിൽ ചെന്നാലും കഥയിൽ മാറ്റമൊന്നുമില്ല . ശം‌നോ വരുണ എടുത്തിരിക്കുന്നത് തൈത്തിരീയോപനിഷത്തിൽ നിന്ന്.
എങ്കിൽ പിന്നെ രഹസ്യാന്വേഷണ ഏജൻസിയായ റിസർച്ച് ആൻഡ് അനാലിസിസ് വിംഗിൽ പോകാമെന്ന് വച്ചാൽ അവിടെ ഉള്ളത് മഹാഭാരതത്തിലെ ധർമ്മോ രക്ഷതി രക്ഷിത:
പട്ടാളത്തിൽ പോയതല്ലേ ഒരു പോളിസി കൂടി ഇരിക്കട്ടെ എന്ന് ചിന്തിച്ച് എൽ.ഐ.സിയിൽ ചെന്നാൽ ഭഗവദ് ഗീതയിലെ ഒൻപതാമദ്ധ്യായമായ രാജവിദ്യാരാജഗുഹ്യയോഗത്തിലെ യോഗക്ഷേമം വഹാമ്യഹം ആണ് മുദ്രാവാക്യം.
ദൂരദർശനിൽ എന്തെങ്കിലും കാണാമെന്ന് വച്ചാൽ അവിടെ സത്യം ശിവം സുന്ദരം .
എങ്കിൽ പിന്നെ എന്തെങ്കിലും കേൾക്കാൻ ആകാശവാണി ഉപയോഗിച്ചാലോ എന്നാലോചിച്ചാൽ അവിടെ ഋഗ്വേദത്തിലെ ബഹുജന സുഖായ ബഹുജന ഹിതായ
ഇതിനൊക്കെ എതിരെ പരാതി കൊടുക്കാമെന്ന് വച്ച് സുപ്രീം കോടതിയിൽ പോയാൽ അതതിലും പ്രശ്നമാണ്. അവിടുത്തെ മുദ്രാവാക്യം യതോ ധർമ്മസ്തതോ ജയ: മഹാഭാരതത്തിലെയാണ്.
ഇതെല്ലാം കണ്ട് മതേതരത്വമിങ്ങനെ നഷ്ടപ്പെടുന്നല്ലോയെന്ന് ചിന്തിച്ച് നിരാശനായി തൂങ്ങിച്ചത്തു കളയാമെന്ന് വിചാരിച്ച് കയറു വാങ്ങാൻ കാശെടുത്തു നീട്ടിയപ്പോൾ ദാ അതിലും കിടക്കുന്നു..
സത്യമേവ ജയതേ... ഫ്രം മുണ്ഡകോപനിഷദ്....
ശേഷം ....
ശുഭം ! സ്വസ്ഥം ! സുന്ദരം .....

(കടപ്പാട്)
You can follow @Purusho92480129.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled:

By continuing to use the site, you are consenting to the use of cookies as explained in our Cookie Policy to improve your experience.