ശ്രീരാമനുമായി ശിവാജിക്ക് എന്ത് ബന്ധം എന്നൊരു ചോദ്യം ഒന്ന് രണ്ടിടത്ത് കണ്ടു. തമാശ രൂപത്തിലാണ് ചോദ്യമെങ്കിലും , വാസ്തവത്തിൽ അങ്ങനെ ഒരു ബന്ധമുണ്ട്.

ഹനുമാൻ സ്വാമിയുടെ അംശാവതാരമായിരുന്ന സമർഥ രാമദാസ്. അദ്ദേഹമാണ് ഉത്തരഭാരതം മുഴുവൻ നടന്ന് ഗുസ്തി അഖാഡകൾ സ്ഥാപിക്കുന്നത്.
~1
അഖാഡക്ക് സമീപം ഹനുമാൻ ക്ഷേത്രവും ഉപാസനയും സാധാരണ ജനങ്ങളിലേക്ക് എത്തിച്ചത് അദ്ദേഹമാണ്. സദാ രാമമന്ത്രം ജപിച്ചു നടന്നിരുന്ന രാമദാസൻ ഒടുവിൽ ഹിമാലയത്തിന്റെ ഉത്തുംഗ ശൃംഖത്തിലെത്തി.നശ്വരമായ ഈ ശരീരം ത്വജിച്ചു മോക്ഷത്തിലേക്ക് ഉയരാൻ അദ്ദേഹം തീരുമാനിച്ചു.
~2
അടുത്തുള്ള ജലാശയത്തിൽ ശരീരം ഉപേക്ഷിക്കാനായി അദ്ദേഹം എടുത്തുചാടി. എന്നാൽ ഒരു കൈ അദ്ദേഹത്തെ എടുത്തുയർത്തി. അപ്പോൾ അദ്ദേഹം മുന്നിൽ കണ്ടത് തന്റെ ആരാധ്യനായ സാക്ഷാൽ ഹനുമാൻ സ്വാമിയെയാണ്. ഹനുമാൻ സ്വാമി സമർഥനോട് പറഞ്ഞു,ദക്ഷിണ ദേശത്ത് ഒരു രുദ്രാംശാവതാരം സംഭവിക്കും ,
~3
അവിടേക്ക് നടക്കുക, വഴിയിൽ അടയാളങ്ങൾ ലഭിക്കും , ആ വീരാവതാരത്തിന് ഗുരുവായി മാർഗനിർദേശങ്ങൾ നൽകുക എന്ന്. സമർത്ഥൻ ദക്ഷിണ ദേശത്തേക്ക് ഉള്ള പ്രയാണം തുടർന്നു.വഴിയിൽ അദ്ദേഹം സിഖ് ഗുരുവായ ഗുരു ഹർഗോബിന്ദിനെ(ഗുരു ഗോബിന്ദ സിംഹന്റെ മുത്തച്ഛൻ) കണ്ടു സംസാരിച്ചു.
~4
പിന്നീട് കൊങ്കണിൽ വന്ന് തന്റെ ശിഷ്യനെ തേടി. ഒടുവിൽ ദാദാ കൊണ്ടാദേവിന്റെ ശിക്ഷണത്തിൽ വളരുന്ന തന്റെ ശിഷ്യനെ ഗുരു കണ്ടു. ആദ്യ ദർശനത്തിൽ തന്നെ ശിവാജി മഹാരാജാവ് സമർഥ രാമദാസിന്റെ ശിഷ്യനായി. അതീവഗോപ്യമായ,യുദ്ധതന്ത്രങ്ങൾ,മന്ത്രതന്ത്രങ്ങൾ എല്ലാം അദ്ദേഹം ശിവാജിക്ക് പഠിപ്പിച്ചു നൽകി.
~5
ഒടുവിൽ ശിവാജി ഛത്രപതിയായതിന് ശേഷം പുത്രൻ സംഭാജിയുടെ ജീവിത രീതിയിൽ അസ്വസ്ഥനായി . താൻ നിർമ്മിച്ച സ്വരാജ്യത്തിന്റെ ഭാവിയെന്ത് എന്ന ചോദ്യം അദ്ദേഹത്തെ തളർത്തി. അദ്ദേഹം സന്യാസം സ്വീകരിക്കാൻ തയ്യാറായി ഗുരുവിനെ കാണാൻ ചെന്നു.
~6
സത്താറയിൽ തെരുവിൽ നടന്നിരുന്ന സമർഥ രാമദാസനെ കണ്ട ശിവാജി കാലിൽ വീണ് നമസ്കരിച്ചു, കാര്യങ്ങൾ പറഞ്ഞു ,ഞാൻ രാജ്യഭരണം ത്യജിക്കാൻ പോവുകയാണ് എന്ന് ഉറപ്പിച്ചു പറഞ്ഞു.
രാമദാസൻ ഒന്നും മിണ്ടാതെ തന്റെ ഭിക്ഷാപാത്രം ശിവാജിക്ക് നൽകി,പോയി ഭിക്ഷ എടുത്തു വരാൻ പറഞ്ഞു ,ശിവാജി അപ്രകാരം ചെയ്തു.
~7
തിരികെ വന്നപ്പോൾ അദ്ദേഹം ശിവജിയോട് ചോദിച്ചു,"ഭിക്ഷ തെണ്ടിയപ്പോൾ അപമാനം തോന്നിയോ?"
എന്ന്.

"ഗുരുവിന് വേണ്ടി ചെയ്തത് കൊണ്ട് ഒരു അപമാനവും തോന്നിയില്ല ",എന്ന് ശിവാജി മറുപടി പറഞ്ഞു.

അപ്പോൾ അദ്ദേഹം
ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ചാൽ നീ തരുമോ?" എന്ന് ശിവാജിയോട് ചോദിച്ചു,
~8
"എന്റെ പ്രണാൻ വേണം എന്ന് പറഞ്ഞാൽ തലയറുത്ത് ആ കാലിൽ വെക്കാം" എന്ന് ശിവാജി മറുപടി നൽകി. അപ്പോൾ സമർത്ഥൻ പറഞ്ഞു ,
" ശിവാജി നിന്റെ സ്വരാജ്യം എനിക്ക് വേണം"

ശിവാജി ഉടനെ ഭവാനി ഗഡ്ഖം രാമദാസന്റെ കാൽ ചുവട്ടിൽ വെച്ചു .
~9
" ശിവാജിയുടെ സ്വരാഷ്ട്രം ഇനി എന്റെ ഗുരുദേവന് സ്വന്തം " എന്ന് പറഞ്ഞു.
സമർത്ഥൻ തിരികെ പറഞ്ഞു ,
" ശിവാജി,ഇനി നീ ഈ രാജ്യം ഭരിക്ക്, നിന്റെ രാജ്യമായിട്ടല്ല,എന്റെ രാജ്യമായിട്ട്.എന്റെ ഉത്തരവ് അനുസരിക്കും പടി ഒരു ജോലിക്കാരനായി,എന്റെ പ്രതിനിധിയായി നീ സിംഹാസനത്തിൽ ഇരിക്കുക.
~10
കർത്ത്വത മനസോടെയല്ല,വൈരാഗ്യത്തോടെ വേണം അധികാരം ഉപയോഗിക്കാൻ."

പിന്നീട് അങ്ങോട്ട് ശിഷ്ടകാലം ശിവാജി ഭരിച്ചത് സമർഥ രാമദാസിന്റെ പ്രതിനിധിയായാണ്.

അത് കൊണ്ടാണ് 'രഘുകുലരാജ'എന്നദ്ദേഹത്തെ വിളിക്കുന്നത്.

കടപ്പാട്:
~11
You can follow @mspradeep_.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled:

By continuing to use the site, you are consenting to the use of cookies as explained in our Cookie Policy to improve your experience.