വിപ്ലവത്തിന്റെ വിത്ത് പാകിയത് എങ്ങനെ :

എന്റെ മുത്തശ്ശന്റെ കൃഷിയിടത്തിൽ സാമാന്യം നല്ല രീതിയിൽ നെല്ല് , മറ്റു പച്ചക്കറി കൃഷി ചെയ്തിരുന്ന കാലം1970 കളിൽ. 30 - 40 acre കൃഷി ചെയ്തു 11 മക്കളെയും പഠിപ്പിച്ചു . 6 പെൺ മക്കളുടെ വിവാഹവും ഒരു പൈസ കടം വാങ്ങാതെ സാമാന്യം ഗമയിൽ നടത്തി.

1/n
അന്ന് കളത്തിന്റ അടുത്ത് തന്നെ കൃഷി പണിക്കാർക്കും , കാര്യസ്ഥനും free ആയി സ്ഥലം കൊടുത്തു , വീട് വെക്കാൻ സഹായിച്ചു. കാര്യങ്ങൾ വലിയ കുഴപ്പം ഇല്ലാതെ മുന്നോട്ട് പോകുന്നു. രണ്ടു കൂട്ടർക്കും ആക്ഷേപം ഇല്ല. കന്നുകാലികൾ , പാൽ , മോര് , വളം, പഴം , പച്ചക്കറി ഒക്കെ value addition...

2/n
അങ്ങനെ ഇരിക്കുമ്പോൾ ഏടാകൂട വിപ്ലവ പാർട്ടി കുത്തിതിരുപ്പു തുടങ്ങി.
6 :1 അനുപാതത്തിൽ ആണ് കൂലി. പിന്നെ നെല്ല് performance bonus ആയും കൂടുതൽ കൊടുക്കും. പട്ടിണി, മറ്റു കുടുംബ പ്രശ്നം ഒക്കെ നമ്മുടെ മുത്തശ്ശൻ ഇടപെട്ടു ഒത്തുതീർപ്പ് ആക്കും. പണിക്കാർക്ക് രാഷ്ട്രീയം എന്താണ് അറിയില്ല.

3/n
അപ്പോഴാണ് വിപ്ലവപാർട്ടി വിത്ത് പാകാൻ കേരളത്തിൽ ഇറങ്ങിയത്. തൊഴിലാളികളെ മുതലാളിമാർ ചൂഷണം ചെയ്യുന്നു എന്ന് പറഞ്ഞു വിഷം injection തുടങ്ങി. തൊഴിലാളി പ്രശ്നം തുടങ്ങി. പരിഹരിക്കാൻ ഈ വിപ്ലവ പാർട്ടി . മുതലാളി ഭക്ഷണം കഴിക്കുന്നതും , വാച്ച് , car, cycle , tv , fridge വാങ്ങിയത് ഒക്കെ.

4/n
നിന്റെ അധ്വാനം കൊണ്ടാണ് എന്ന് പറഞ്ഞു പറഞ്ഞു പണിക്കാരുടെ തലയിൽ കയറ്റി.
പണി മുടക്കി.കൂലി കൂട്ടണം. 10:1 ആക്കണം. പണിയുന്ന സമയം കുറക്കണം.കൃഷി വിൽക്കുമ്പോൾ അനുപാതമായി നഷ്ട പരിഹാരം.എല്ലാം സമ്മതിച്ചു കാരണവർ. ഈ വിപ്ലവ നേതാക്കൾ പണിക്കാരുടെ അടുത്ത് കരാർ. 4 ഇടങ്ങഴി കൂടുതൽ കിട്ടുന്നതിൽ..

5/n
2 ഇടങ്ങഴിയോ അതിന്റെ തുല്യ തുകയോ പാർട്ടി ഓഫീസിൽ എത്തിക്കണം.പിന്നെ പഞ്ചായത്ത്, താലൂക്ക് ,ജില്ല , സംസ്ഥാന തലത്തിൽ വരുന്ന എല്ലാ സമരങ്ങൾക്കും പണി മുടക്കി കുടുംബ സമേതം സ്വന്തം ചെലവിൽ പങ്കെടുക്കണം. പിന്നെ തരുന്ന ചുവപ്പു ബക്കറ്റ് തെണ്ടി നടന്നു പണം പിരിച്ചു നൽകണം. ദേശാഭിമാനി പത്രം..
6/n
നിർബന്ധം ആയി വരിക്കാർ ആകണം.പാർട്ടി യോഗങ്ങളിൽ വരവ് ചെലവ് കണക്കു ചോദിക്കരുത് . ദേശാഭിമാനിയിൽ എഴുതിയ കാര്യങ്ങൾ മാത്രമേ വായ തുറന്നാൽ സംസാരിക്കാൻ പാടുള്ളൂ.ഞങ്ങൾ ചെയ്തു തരുന്ന ഉപകാരങ്ങൾക്കു നിന്റെ കുടുംബം കടപെട്ടവർ ആണ്. വലിയ ഒരു വിപ്ലവം ആണ് വരാൻ പോകുന്നത്. തുല്യത.നീയും ഒരു യജമാനൻ..
7/n
ആകും. ഉറപ്പാണ്.

ഇതും വിശ്വസിച്ചു നമ്മുടെ കൃഷി പണിക്കാർ unionism തുടങ്ങി. നാലു ഇടങ്ങഴി അധികം കിട്ടും എന്ന് കരുതിയാണ്. പക്ഷെ സംഭവിച്ചത് ... രണ്ടു ഇടങ്ങഴി പാർട്ടി കൊണ്ട് പോയി. പിന്നെ പണിമുടക്കിയ ദിവസം കൂലി ഇല്ലാതെ ആയി. പിന്നെ നിത്യവും പല പല കലാപരിപാടികൾക്കും target പിരിവു... 8/n
സമരങ്ങൾക്ക് പോകാൻ കയ്യിൽ നിന്നും കാശ് ചിലവ്. Bus ഇല്ലാത്ത സമയത്തു നടക്കണം.
വെയിലത്ത് പാവങ്ങൾ ചായ കടിക്കു വേണ്ടി , ജോലി ഉപേക്ഷിച്ചു . വീട്ടിൽ പട്ടിണി. പിന്നെ പാർട്ടിക്ക് അടിമ.
അങ്ങനെ വരവ് ചിലവ് ചോദിക്കാതെ നേതാക്കൾ വളർന്നു. ആന്റണി യുടെ congress നെ ഭീഷണി പെടുത്തി..

9/n
പുറമ്പോക്ക് , സർക്കാർ സ്ഥലം കയ്യേറി പാർട്ടി ഓഫീസ് കൾ പണിതു. വ്യവസായി കളെ മുൾമുനയിൽ നിർത്തി , ഇതേ പോലെ ജോലിക്കാരെ വഞ്ചിച്ചു .പണി ചെയ്യാതെ ആക്കി. വിപ്ലവം കത്തി ജ്വലിച്ചു. EMS സ്വന്തം സ്വത്തു സംരക്ഷിച്ചു . ഭൂനിയമം കൊണ്ട് വന്നു. യജമാനൻ മാർക്ക് ഭൂമി നഷ്ടപ്പെട്ടു. പാട്ട ക്കാർ ..

10/n
ഭൂമി ഉടമകൾ ആയി. അവർക്കു കിട്ടിയ സ്വത്ത് കുടിച്ചു നശിപ്പിച്ചു. ഇപ്പോൾ കൃഷി പണിക്കാരുടെ മക്കൾക്ക് മണ്ണിൽ പണിയാൻ താല്പര്യം ഇല്ല. പിന്നെ യജമാനൻ മാർ കുത്തുവാള് എടുത്തു. പ്രതാപം പോയി. പണം വരുമാനം പോയി. നാട് വിട്ടു. ഭൂമി ഒരു investment ആയി. ഭൂമി വില അന്യായം ആയി കൂടി...കൃഷി നശിച്ചു.
You can follow @BalagopalSunil.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled:

By continuing to use the site, you are consenting to the use of cookies as explained in our Cookie Policy to improve your experience.