ഓക്കേ ഇന്നത്തെ എന്റെ വിഷയം എങ്ങനെ ഈ വർധിച്ചു വരുന്ന ഇന്ധന വില വർധനയിലും നമ്മുടെ വാഹനത്തിനു മൈലേജ് കൂട്ടാം എന്നതാണ്.പെട്രോളിന്റെ വിലഇനി ഉടനെ ഒന്നും കുറയില്ല എന്ന് എനിക്ക് തോന്നുന്നു അതിനാൽ ഞാൻ ഞാൻ ഇവിടെ കുറിക്കുന്ന ചെറിയ tips തീർച്ചയായും നിങ്ങൾക്കു ഉപകാരപ്പെടും എന്ന് കരുതുന്നു.
👇
1. keep your engine in a. good health
നമ്മുടെ വണ്ടി സമയത് സെർവീസിങ് ചെയ്യുക, കാരണം കൃത്യമായ ഇടവേളയിൽ ശെരിയായ രീതിയിൽ സർവീസ് കിട്ടിയില്ല എങ്കിൽ അത് മൈലേജ് കാര്യമായി ബാധിക്കും. അതിനാൽ നിങ്ങളുടെ വാഹനം സർവീസ് ചെയ്യാൻ മറക്കരുത്.
2/👇
2. Use Correct Grade Of Engine Oil
നിങ്ങൾ നിങ്ങളുടെ വണ്ടിക്കു അതിന്റെ നിർമാതാക്കൾ പറഞ്ഞിരിക്കുന്ന ഗ്രേഡിൽ തന്നെ ഉള്ള ഓയിൽ ആണ് ഒഴിക്കുന്നത് എന്ന് ഉറപ്പു വരുത്തുക. ഏതു ഗ്രേഡ് ഓയിൽ ആണ് എൻജിനിൽ ഒഴിക്കേണ്ടുന്നത് എന്ന് നിങ്ങളുടെ വാഹനത്തിന്റെ മാന്വലിൽ കാണാൻ സാധിക്കും.
3/👇
അതുപോലെ തന്നെയാണ് ഇന്ധനവും സ്ഥിരമായി ഒരിടത്തു നിന്ന് അടിക്കാൻ ശ്രേധിക്കുമല്ലോ.

3. Avoid over usage of the Clutch
നമ്മളിൽ പൊതുവെ കാണുന്ന ഒരു ശീലം ആണ് ക്ലച്ചിൽ കാൽ വെച്ച് ഓടിക്കുക എന്നതും കൂടാതെ ആവശ്യം ഇല്ലാതെ ഗിയര് മാറ്റി കളിക്കുക എന്നതും, സത്യത്തിൽ ഇത് വണ്ടിയുടെ..........
4/👇
പെർഫോമൻസിനെയും, മൈലേജിനെയും സാരമായി ബാധിക്കുന്ന ഒരു ഘടകം ആണ്. ഇങ്ങനെ ചെയ്യുന്നു എങ്കിൽ നിങ്ങൾ അടുത്ത തവണ ശ്രെദ്ധിക്കുമല്ലോ.

4. Avoid Over-Revving
നമ്മൾ കൂടുതലായിട്ടു കാൽ ആക്സിലറേറ്റിൽ കൊടുക്കരുത്, പ്രേത്യേകിച്ചും ട്രാഫിക്കിൽ ഓക്കേ പെടുമ്പോൾ. ഇത് കൂടുതൽ ആയിട്ട് ഇന്ധനം ..
5/👇
നഷ്ടപ്പെടുത്തുന്ന ഒരു രീതി ആണ്, പിന്നെ മറ്റൊരു കാര്യം ശ്രേധിക്കേണ്ടുന്നത് rpm. റെഡ് മാർക് വരെ വരുന്നത് വരെ കാലു കൊടുക്കുന്നത്. സത്യത്തിൽ അത് പെർഫോമൻസിനു വേണ്ടി ഉള്ളതാണ്.

5. Correct Tyre Pressure
നമ്മുടെ വാഹനത്തിനുള്ള ടയർ പ്രഷർ ഉണ്ടെന്നു ഉറപ്പു വരുത്തേണ്ടുന്നത് ആണ്.
6/👇
കാരണം ഇത് കുറഞ്ഞാലും കൂടിയാലും ഇന്ധന ക്ഷമത കാര്യമായി ബാധിക്കും.നിങ്ങളുടെ വാഹനത്തിനു ആവശ്യമായ ടയർ പ്രഷർ ഇൻഫോ.വാഹനത്തിൽ തന്നെ കാണാൻ സാധിക്കും അത് തന്നെ ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുക.

6. Shift Smoothly
ഓട്ടോമാറ്റിക് ആയാലും മാന്വൽ ആയാലും ശെരിയായ ഗിയറിൽ ആണ് നിങ്ങളുടെ വാഹനം
7/👇
ഓടുന്നത് എന്ന് ഉറപ്പു വരുത്തുക. മുൻപ് പറഞ്ഞത് പോലെ ആക്സിലറേഷൻ കൊടുക്കുമ്പോൾ പെട്ടെന്ന് തന്നെ കൊടുക്കാതെ പതുക്കെ കൊടുതാൾ നിങ്ങൾക്കു ഇന്ധന ക്ഷമത ഉറപ്പു വരുത്താൻ കഴിയുന്നത് ആണ്.

7. Maintain constant speed.
ഇത് ഞാൻ എന്റെ ബുള്ളറ്റിൽ പരീക്ഷിച്ചു വിജയിച്ച ടെക്‌നിക് ആണ്.
8/👇
കൂടുതൽ ആക്സിലറേഷൻ കൊടുക്കാതെയും, കുറക്കാതെയും ഇരുന്നാൽ നല്ല മൈലേജ് കിട്ടും എന്നുള്ളത്. കാരണം എണ്ണ കത്തുന്നത് നമുക്ക് ഒഴിവാക്കാം. ആയതിനാൽ ഒരു നിശ്ചിത വേഗതയിൽ പോകാൻ ശ്രേമിക്കുക പ്രേത്യേകിച്ചും ഹൈവേയിൽ കൂടി യാത്ര ചെയ്യുമ്പോൾ.

9/👇
8. Keep your windows rolled up
വാഹനത്തിന്റെ എയ്റോ ഡയനാമിൿസ് ശെരി ആകാൻ ആണ് ഇത് ചെയ്യാൻ പറയുന്നത്. തീർച്ചയായും നിങ്ങൾക്കു ac. ഉപയോഗിക്കാം. ac.യുടെ ഉപയോഗം ഒരിക്കലും നിങ്ങളുടെ വാഹനത്തിന്റെ മൈലേജിനെ ബാധിക്കില്ല.
10/👇
9. Dont carry extra weight

ആവശ്യം ഇല്ലാത്ത ഭാരം കുത്തി നിറച്ചാൽ വാഹനത്തിന്റെ ഇന്ധന ക്ഷമത കാര്യമായി ബാധിക്കാം( അത് പലപ്പോഴും സാധിക്കില്ല എന്ന് എനിക്കറിയാം) എന്നാലും ഞാൻ പറയുകയാണ്.
10/👇
നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഇവിടെ പങ്കു വെക്കുമല്ലോ. ഇത് വലിയ ഒരു ത്രെഡ് ആണെന്ന് അറിയാം. ക്ഷമയോടെ വായിച്ചതിനു നന്ദി. ഇഷ്ടപെടുവാണെങ്കിൽ ഒരു ഫേവ് ബട്ടൺ അമർത്തുക, (പ്രൊമോഷൻ അല്ല)🤗🤗🤗
The End.
You can follow @themightysamz.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled:

By continuing to use the site, you are consenting to the use of cookies as explained in our Cookie Policy to improve your experience.