എന്താണ് വിവാദമായ കാര്‍ഷിക ബിൽ?
എന്തിനാണ് കർഷകർ നിരത്തിൽ ഇറങ്ങിയിരിക്കുന്നത് ??
സത്യത്തിൽ ONE NATION ONE MARKET കോൺഗ്രസ് പാർട്ടിയുടെ 2019ലേ മാനിഫെസ്റ്റോവിൽ ഉള്ളത് അല്ലേ പിന്നെ എന്തിന് അവരും സഖ്യ കക്ഷികളും എതിർകുന്നത് ??
1. Farmers' Produce Trade and Commerce (Promotion and Facilitation) Bill, 2020

2. Farmers (Empowerment and Protection) Agreement of Price Assurance and Farm Services Bill, 2020.

3. The Essential Commodities (Amendment) Bill ഇതൊക്കെ ആണ് നമ്മുടെ വിവാദത്തിൽ ഉളള ബില്ലുകൾ
ഇതിനെ കുറിച്ച് പറയുന്നതിന് മുൻപ് നമുക്ക് ഇന്ത്യയുടെ കാർഷിക വിപണിയുടെ ചരിത്രത്തിലോട്ട് ഒന്നു പോകാം

ഇന്ത്യയിലെ 70% കർഷകരും ചെറുകിട കർഷകർ ആണ് അതായത് ചെറിയ ഭൂമി ഉള്ളവരോ ചെറിയതോതിൽ വിള ഉള്ളവരോ
അതുകൊണ്ട് തന്നെ അവരുടെ കൈകളിൽ വിലപേശാൻ ഉള്ള ത്രാപ്തി ഉണ്ടായിരുന്നില്ല ട്രേഡറിന്റെ
ചതികളിൽ കുടുങ്ങി നരകിച്ച് സ്വന്തം വിളകൾക്ക് അർഹതപ്പെട്ട പൈസ കിട്ടാതെ കഷ്ടപ്പെടുന്നവർ ആയിരുന്നു നമ്മുടെ കർഷകർ

അങ്ങനെയുള്ള സമയത്ത് ആണ് 1960 ഗ്രീൻ റെവല്യൂഷൻ്റെ ഭാഗമായി APMC വരുന്നത്

എന്താണ് APMC ??
വൻകിട ചില്ലറ വ്യാപാരികളുടെ ചൂഷണത്തിൽ നിന്ന് കർഷകരെ സംരക്ഷണം ലഭിക്കുന്നുണ്ട് എന്ന്
ഉറപ്പുവരുത്തുന്നതിനായി ഇന്ത്യയിൽ സർക്കാർ സ്ഥാപിച്ച മാർക്കറ്റിംഗ് ബോർഡാണ് അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി (APMC) ഒരോ സംസ്ഥാനങ്ങളും അവരവരുടെ കൃഷി വിപണി നിയമ വിധേയമാകുന്നതിന് വേണ്ടി APMC Act  അഥവാ Agricultural produce market committe നിലവില്‍ ഉണ്ട്.
APMC യുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിപണികള്‍ ഉണ്ടാകും.

കാര്‍ഷിക ഉത്പന്നങ്ങള്‍ വ്യാപാരം നടത്തുമ്പോള്‍ വില ക്രമീകരിക്കാനാണ് ഇത്തരം വിപണികള്‍. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് അര്‍ഹമായ വില ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇത് പ്രകാരം കര്‍ഷകര്‍ക്കും
വ്യാപാരികള്‍ക്കും ഇടയില്‍ ഏജന്റുകള്‍ ഉണ്ടാകും.

കര്‍ഷകര്‍ ഏജന്റുകള്‍ക്കാണ് ഉത്പന്നങ്ങള്‍ വില്ക്കുന്നത്. APMC നിയമ പ്രകാരം കര്‍ഷകര്‍ ഇത്തരം വിപണികളില്‍ മാത്രമെ വില്‍പന നടത്താന്‍ പാടുള്ളു എന്നതാണ് നിയമം

സത്യത്തിൽ APMC വന്നു എങ്കിൽകൂടി ഈ സിസ്റ്റം ഒരിക്കലും പെർഫക്റ്റ് ആയിരുന്നില്ല
കാരണം അന്നും ഇന്നും കർഷകർ വില പേശുനില്ല അവർ ഏജൻ്റുകൾ നൽകുന്ന പൈസ വാങ്ങുന്നു മിണ്ടാതെ ഇരിക്കുന്നു ഇതാണ് നടക്കുന്നത്. ഈ പ്രക്രിയ പെർഫെക്റ്റ് അല്ല എന്ന് ഞാൻ പറയാൻ മറ്റൊരു കാരണം ഉണ്ട് എന്തെന്നാൽ ആകെ മൊത്തം ഇന്ത്യയിൽ 7000 APMC വിപണികൾ ആണ് ഉള്ളത്q
കമ്മിറ്റി ഓഫ് ഫാർമേഴ്സ് ന്റെ കണക്കുകൾ പ്രാകാരം ഓരോ 5sq KM ലും വിപണികൾ ഉണ്ടെങ്കിൽ മാത്രമേ ഇത് വിജയകരം ആകുകയുള്ളു അപ്പൊ പിന്നെ ഇത് ഒരു പരാജയം തന്നെ അല്ലെ ??

1. Farmers' Produce Trade and Commerce (Promotion and Facilitation) Bill, 2020 എന്താ എന്ന് നോക്കാം ഇനി
ഈ നിയമ പ്രകാരം കർഷകർക്കും വ്യാപാരികൾക്കും അവരുടെ ഉൽ‌പ്പന്നങ്ങൾ APMC വിപണികളുടെയും സംസ്ഥാന APMC നിയമപ്രകാരം വിജ്ഞാപനം ചെയ്ത വിപണികൾക്കും പുറത്ത് വിൽക്കാൻ സാധിക്കുന്നു

വിപണികളുടെ ഭൗതിക പരിധിക്കപ്പുറം കർഷകരുടെ ഉൽ‌പന്നങ്ങൾക്ക് അന്തർ സംസ്ഥാന വ്യാപാരം ഈ ബില്ലിലൂടെ സാധ്യമാകുന്നു.
നേട്ടങ്ങൾ: 
ഇത് അന്തർസംസ്ഥാന വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുകയും കർഷകർക്ക് കൂടുതൽ വിപണി കണ്ടെത്താനും സാധിക്കും.
കാർഷിക വിപണന രംഗത്തെ ഗതാഗത ചെലവ് കുറയ്ക്കുകയും മികച്ച വില നേടാൻ സഹായിക്കുകയും ചെയ്യും
കർഷകർക്ക് അവരുടെ ഉൽ‌പ്പന്നങ്ങൾ നിർദിഷ്ട മാർക്കറ്റ്
യാർഡുകൾക്ക് പുറത്ത് വിൽക്കുന്നതിന് സെസോ ലെവിയോ കൊടുക്കേണ്ടതില്ല.
മിച്ച ഉൽ‌പ്പന്നങ്ങളുള്ള പ്രദേശങ്ങളിലെ കർഷകരെ മികച്ച വില ലഭിക്കുന്നതിന് ഇത് സഹായിക്കും.
ക്ഷാമമുള്ള പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങൾ ലഭിക്കുകയും ചെയ്യും.
2. Farmers (Empowerment and Protection) Agreement of Price Assurance and Farm Services Bill, 2020

ഏതെങ്കിലും കാർഷിക ഉൽ‌പ്പന്നങ്ങൾ‌ ഉൽ‌പാദിപ്പിക്കുന്നതിനു മുൻപായി, കൃഷിക്കും ഉൽ‌പ്പന്നങ്ങളുടെ വിൽ‌പനയ്ക്കുമായി കാർഷിക വാണിജ്യ സ്ഥാപനങ്ങൾ, ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ, മൊത്തക്കച്ചവടക്കാർ
കയറ്റുമതിക്കാർ, ചില്ലറ വ്യാപാരികൾ എന്നിവരുമായി പ്രതിഫലം നിശ്ചയിച്ച് കരാറിൽ ഏർപ്പെടാൻ കർഷകരെ സഹായിക്കുന്ന ബില്ല്‌ ആണിത്

കരാർ അനുബന്ധമായ തർക്കങ്ങൾ വന്നാൽ പരിഹരിക്കുന്നതിനുള്ള അനുരഞ്ജന പ്രക്രിയകൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി അനുരഞ്ജന ബോർഡ്, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്
അപ്പീല്‍ അതോറിറ്റി എന്നിവരടങ്ങിയ ത്രിതല തർക്ക പരിഹാര സംവിധാനവും ബിൽ ഉറപ്പ് നൽകുന്നു
 
നേട്ടങ്ങൾ: 
കാരാർ കൃഷിക്ക് നിയമ വ്യവസ്ഥ വ്യക്തമായി നിർവചിക്കുന്നതിലൂടെ, കർഷകരുടെയും കാർഷിക വ്യാപാരികളുടെയും ആത്മവിശ്വാസം വർധിക്കും
ചെറുകിട ഉടമകൾക്ക് അവരുടെ ഉൽപാദനത്തെ
സംസ്കരണ പ്ലാൻറ്റുകളുടെ വിതരണ ശൃംഖലയുമായി സംയോജിപ്പിക്കാൻ സാധിക്കും

3. The Essential Commodities (Amendment) Bill

അസാധാരണമായ സാഹചര്യങ്ങളിൽ (യുദ്ധം, ക്ഷാമം എന്നിവ) മാത്രം ചില ഭക്ഷ്യവസ്തുക്കളുടെ വിതരണം നിയന്ത്രിക്കാൻ 2020 ലെ എസൻഷ്യൽ കമ്മോഡിറ്റീസ് (ഭേദഗതി) ഓർഡിനൻസ് അനുവദിക്കുന്നു.
ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ,സവാള, ഉരുളക്കിഴങ്ങ് തുടങ്ങിയ ചരക്കുകൾ അവശ്യവസ്തുക്കളുടെ പട്ടികയിൽ നിന്ന് നീക്കംചെയ്യാൻ പുതിയ നിയമം അനുശാസിക്കുന്നു

വർധിച്ച വിലക്കയറ്റം ഉണ്ടായാൽ മാത്രമേ കാർഷിക ഉൽ‌പന്നങ്ങൾക്ക് സ്റ്റോക്ക് പരിധി ഏർപ്പെടുത്താൻ കഴിയൂ എന്നും സർക്കാർ വ്യക്തമാക്കി
നേട്ടങ്ങൾ: കാർഷിക മേഖലയിലേക്ക് സ്വകാര്യ നിക്ഷേപം / എഫ്ഡിഐ ആകർഷിക്കുക, വില സ്ഥിരത കൈവരിക്കുക എന്നിവയാണ് ഇതിൻറ്റെ  ലക്ഷ്യം.

ഇനി എന്താണ് MSP എന്ന് നോക്കാം

കർഷകനിൽ നിന്ന് വിളകൾ നേരിട്ട് വാങ്ങുന്നതിന് ഇന്ത്യാ ഗവൺമെന്റ് നിശ്ചയിച്ചിട്ടുള്ള കാർഷിക ഉൽ‌പന്ന വില അഥവാ താങ്ങ് വില ആണ് MSP
ഓപ്പൺ മാർക്കറ്റിൽ വിളക്ക് വില സാധാരണ വിലയേക്കാൾ കുറവ് ആണെങ്കിൽ കർഷകനെ MSP സംരക്ഷിക്കുന്നു. താങ്ങ് വില കർഷകൻ ഉറപ്പ് നൽകുന്നു ഇന്ത്യയിൽ 23 വിളകളുടെ വില ഇന്ത്യൻ സർക്കാർ വർഷത്തിൽ രണ്ടുതവണ നിശ്ചയിക്കുന്നുണ്ട്

ഈ ബില്ലുകൾ (The minimum support price) MSP ഒരു തരത്തിലും
ബാധിക്കില്ലെന്നും അഞ്ച് ഹെക്ടറിൽ താഴെ ഭൂമി ഉള്ള ചെറുകിട, നാമമാത്ര കർഷകർക്കും ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്നും കർഷകരുടെ ജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുമെന്നും കേന്ദ്ര കൃഷി മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തോമർ ഉറപ്പ് നൽകിയിട്ടുണ്ട് പിന്നെ എന്തിനാണ് ഈ കോലാഹലങ്ങൾ ??
പഞ്ചാബ് ഹരിയാന പോലെ ഉളള സംസ്ഥാനങ്ങളിൽ അവിടുത്തെ പ്രധാന വിളകൾ ആയ ഗോതമ്പ്,അരി ഒക്കെ FCI വഴി ശേഖരിക്ക പെടുന്നത് ആണ് ഇത് നടക്കുന്നത്
APMC വിപണികൾ വഴി ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന് ഭരണകാലത്ത് കിട്ടുന്ന നികുതിപ്പണം എന്ന് പറഞ്ഞാൽ 18000കോടിക്ക് മുകളിൽ ആണ്
APMC ക്ക് പുറത്തു വിപണി
വന്നാൽ ഈ നികുതി പണം കിട്ടാതെ വരും കാരണം APMC ക്ക് പുറത്ത് നികുതി നൽകേണ്ടതില്ല
കിട്ടേണ്ട പൈസ കിട്ടാതെ ആയാൽ ആർക്കും ഒന്ന് ഇളകും അതുകൊണ്ടാണ് രാജി നാടകവും ഒന്നും അറിയാത്ത ഈ കർഷകരെ ഇളക്കി വിട്ട് പ്രശ്നങ്ങളും ഒക്കെ

ഗവണ്മെന്റ് കരിനിയമങ്ങളാൽ ഏതെങ്കിലും വിഭാഗത്തെ തളച്ചിടുന്നെങ്കിൽ അത്
പ്രധാനമായും നമ്മുടെ രാജ്യത്തെ കർഷകരെയാണ്. ശരിക്കും കർഷകരെ സ്നേഹിക്കുന്ന ഏവരും പിന്തുണയ്ക്കേണ്ടുന്ന പരിഷ്കാരങ്ങളാണ് ഈ മൂന്നു ബില്ലുകൾ മുന്നോട്ട് വയ്ക്കുന്നത്.

ഇടതുപക്ഷം കിടന്ന് ചിലകുന്നത് നമുക്ക് തള്ളിക്കളയാം എന്നാൽ 2019 ലെ ഇലക്ഷൻ മാനിഫെസ്റ്റോയിൽ നിലവിലെ കാർഷികനിയമങ്ങളുടെ
പരിഷ്കാരങ്ങൾ ഇതേ വിദം മുന്നോട്ട് വച്ച കോൺഗ്രസ്സ് ഇതിനെ എതിർക്കുന്നത് എന്തിനാണ്

വളരെ സിമ്പിൾ ആണ് വിഷയം കോൺഗ്രസ്സും ഇടതുപക്ഷവും ഒരിക്കൽ ഉന്നയിച്ച ആവശ്യമായ CAA യ്ക്കെതിരെ ഇന്ത്യയിലെ മുസ്ലിങ്ങളെയെല്ലാം പുറത്താക്കാൻ പോകുന്നു എന്ന നുണ പറഞ്ഞ് ജനങ്ങളെ തെരുവിലിറക്കിയത് പോലെ ഇപ്പോൾ MSP
(minimum support price) അതായത് താങ്ങുവില എടുത്തുകളയാൻ പോകുന്നു എന്ന നുണപറഞ്ഞ് ജനങ്ങളെ തെരുവിലിറക്കുകയും പാർലമെന്റിനെ സംഘർഷഭരിതമാക്കുകയും ചെയ്യുന്നു. എന്തുകൊണ്ടെന്ന് ചോദിച്ചാൽ ബിജെപി ജനങ്ങൾക്ക് നല്ലത് ചെയ്യുമ്പോൾ അവർക്ക് ലഭിക്കുന്ന മൈലേജ് ഇല്ലാതാക്കാൻ ശ്രമിക്കുക എന്നത് മാത്രം
മുൻപ് ഇന്ത്യൻ മുസ്ലിങ്ങളെ ഭയപ്പെടുത്തിയെങ്കിൽ ഇന്ന് ഇന്ത്യൻ കർഷകരെ ഭയപ്പെടുത്തുന്നു

ചുരുക്കി പറഞ്ഞാൽ ഈ കർഷക ബില്ലുകൾ ഒരുതരത്തിലും കർഷകനെ ബുദ്ധിമുട്ടിക്കുന്നില്ല. പകരം അവനെ സ്വതന്ത്രനാക്കുന്നു. അവന്റ് ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു.
ഒരു വിപ്ലവകരമായ മാറ്റം കൊണ്ട് വന്നിരിക്കുന്നു കർഷകരുടെ വരുമാനം ഇരട്ടിയാക്കും എന്ന സർക്കാരിന്റ് പ്രഖ്യാപനം ഇതിലൂടെ നടപ്പിലായാൽ ഗ്രാമീണ ഇന്ത്യയുടെ വോട്ട് നഷ്ടപ്പെടും എന്നത് മാത്രമാണ് ഇപ്പോൾ പ്രതിപക്ഷം നുണപറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഈ ബില്ലിനെതിരായ് ഇറക്കുന്നതിനു കാരണം.
ഇത് കർഷകർക്ക് തങ്ങളുടെ അവകാശങ്ങൾ നേടികൊടുക്കുന്ന ബില്ലാണ്. ഒരിക്കലും മോദി വിരോധത്തിൽ കീറി കാറ്റിൽ പറത്തേണ്ട ഒന്നല്ല അങ്ങനെ ചെയ്താൽ അത് കർഷകരോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണ്. നമ്മുടെ തലമുറകളോട് ചെയ്യുന്ന വലിയ ദ്രോഹം

🙏🏻🙏🏻നിഷിത്ത് 🙏🏻🙏🏻
You can follow @MahaRathii.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled:

By continuing to use the site, you are consenting to the use of cookies as explained in our Cookie Policy to improve your experience.