എന്താണ് ധർമ്മം?
ഓരോ വ്യക്തിയും വളരെയധികം മനസ്സിലാക്കേണ്ട ആശയമാണ് ധർമ്മം എന്നത്.
ധർമ്മത്തെ അനേക തലങ്ങളിൽ നിന്ന് വ്യാഖ്യാനിക്കാം... എന്നാൽ പദനിഷ്പത്തിയെ അടിസ്ഥാനമാക്കിയാണ് ഈ ലേഖനത്തിൽ ധർമ്മത്തെ ചിന്തിക്കുന്നത്
~1~

സംസ്കൃതത്തിൽ ഓരോ പദവും ഉണ്ടാവുന്നത് ധാതു (Root) എന്നറിയപ്പെടുന്ന ശബ്ദങ്ങളുടെ അടിസ്ഥാന രൂപത്തിൽ നിന്നാണ്.
ഹൈന്ദവ സംബന്ധമായ ഏത് പദത്തിന്റെയും അർത്ഥം മനസ്സിലാക്കണമെങ്കിൽ ആ പദം ഏത് ധാതുവിൽ നിന്നാണ് ഉണ്ടായതെന്നാണ് ആദ്യം മനസ്സിലാക്കേണ്ടത്.
~2~

ഇവിടെ
'ധൃഞ് ' എന്ന ധാതുവിൽ നിന്നാണ് ധർമ്മം എന്ന പദം ഉണ്ടായത്. ധരിക്കുക എന്നാണ് ഈ ധാതുവിന്റെ അർത്ഥം (ധൃഞ് ധാരണേ ) ധരിക്കുക എന്ന് പറഞ്ഞാൽ ചേർത്ത് കോർത്ത് നിർത്തുക എന്നർത്ഥം.
അതായത് ഈ സമ്പൂർണ പ്രപഞ്ചത്തേയും ഏതൊന്നാണോ
ചേർത്ത് കോർത്ത് നിർത്തുന്നത്
അത് ധർമ്മം.
~3~

ഒരു ഭംഗിയുള്ള മുത്തുമാലയെ നാം കാണുന്നു എന്നാൽ ആ മുത്തുക്കളെ ചേർത്ത് കോർത്ത് നിർത്തി അവയെ ഒരു മാലയാക്കി മാറ്റിയത് വാസ്തവത്തിൽ നൂലാണ്.
എന്നാൽ ആ നൂലിനെ ആരും കാണുന്നുമില്ല. നൂല് പൊട്ടിപ്പോയാൽ മാല എന്ന സംഭവം തന്നെ ഉണ്ടാവില്ല.
~4~

ഇത് പോലെ ഈ സമ്പൂർണ്ണ പ്രപഞ്ചത്തെയും ചേർത്ത് കോർത്ത് നിർത്തുന്ന നൂലാണ് ധർമ്മം.
നമ്മുടെ ശരീരത്തിൽ
എല്ലാ അവയവങ്ങളുടെയും പ്രവർത്തനത്തിന് അതിന്റെതായ ഒരു താളമുണ്ട്.
ഈ താളം തെറ്റിയാൽ ശരീരത്തിന്റെ പ്രവർത്തനം തകരാറിലാകും.
~5~

ശരീരത്തിന്റെ പ്രവർത്തനത്തെ ആരോഗ്യത്തോടെ നിർത്തുന്ന ആ താളത്തെ ശരീരത്തെ നില നിർത്തുന്ന ധർമ്മം എന്നു പറയാം
ഇതുപോലെ ഭൂമിക്കും ഒരു താളമുണ്ട് ഇവിടെ കൃത്യമായി ഋതുക്കൾ മാറി മാറി വരുന്നു. രാവും പകലും മാറി വരുന്നു.
ഇനി ഈ പ്രപഞ്ചത്തെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ അവയ്ക്കും
~6~

ഒരു താളമുള്ളതായി അറിയാൻ പറ്റും അവിടെ ഓരോ ഗ്രഹവും അവയുടെ ഓർബിറ്റിൽ കൂടി മാത്രമാണ് സഞ്ചരിക്കുന്നത്.
ചുരുക്കി പറഞ്ഞാൽ സമ്പൂർണ്ണ പ്രപഞ്ചവും ഒരു കൃത്യമായ താളത്തോട് കൂടിയാണ് മുന്നോട്ട് പോകുന്നത്. ആ താളത്തെ, ആ റിഥത്തെയാണ് നമ്മുടെ ഋഷീശ്വരൻമാർ ധർമ്മം എന്ന് വിളിച്ചത്..
~7~

ധർമ്മം മനുഷ്യന് മാത്രമോ?
മുഴുവൻ പ്രപഞ്ചവും ഒരു താളാത്മകതയോടെ മുന്നോട്ട് പോകുന്നുണ്ടെന്നും ആ താളമാണ് റിഥമാണ് ധർമ്മമെന്നും പറഞ്ഞു.
ഒരു കുടുംബത്തിലും ഈ താളമുണ്ട് ഏതെങ്കിലും ഒരാൾ ആ താളത്തെ തെറ്റിച്ചാൽ കുടുംബം തന്നെ തകർന്നു പോകും.
~8~

രാഷ്ട്രത്തിലെ പൗരൻമാർ ആ താളത്തെ തെറ്റിച്ചു കഴിഞ്ഞാൽ ആ രാഷ്ട്രവും തകരും.
ഇനി മൃഗങ്ങളുടെ കാര്യം നോക്കൂ മൃഗങ്ങൾ അവയുടെ സ്വാഭാവികമായ രീതിയിലാണ് മുന്നോട്ട് പോകുന്നത് അവർ ഒന്നിനെയും തകർക്കാൻ പോകുന്നില്ല.
~9~

ഉദാഹരണത്തിന് കുറേ കാളകൾ ചേർന്ന് ഒരു പശുവിനെ ബലാത്സംഗം ചെയ്ത് കൊന്നു എന്ന വാർത്ത നമ്മൾ ഇതുവരെ കേട്ടിട്ടില്ല.
എന്നാൽമനുഷ്യനോ?...
എത്ര വലിയ അധർമ്മം ചെയ്യാനും ഉള്ള ത്വര മനുഷ്യന്റെ ഉള്ളിലുണ്ട്. അതിനാൽ മനുഷ്യനെയാണ് ധാർമ്മികനാക്കി മാറ്റേണ്ടത്..
~10~

അതിന് രണ്ടേ രണ്ട് വഴികളാണ് ഉള്ളത്. ഒന്ന് അവനെ സംസ്ക്കാര സമ്പന്നനാക്കി തീർക്കുക,
രണ്ട് അവനെ ശക്തമായ നിയമ വ്യവസ്ഥിതിയുള്ള ഭരണത്തിൻ കീഴിൽ കൊണ്ട് വരുക..
ഉദാഹരണത്തിന് ഒരു പെൺകുട്ടി രാത്രിയിൽ അപരിചിതമായ ഒരു ഗ്രാമത്തിലൂടെ സഞ്ചരിക്കുന്നു എന്ന് കരുതുക..
~11~

ആ ഗ്രാമത്തിലെ ചെറുപ്പക്കാർ അവളെ കണ്ടു..
ആ ചെറുപ്പക്കാർ സംസ്ക്കാര സമ്പന്നരാണെങ്കിൽ അവർ ആ പെൺകുട്ടിയോട് പറയും ''ഭവതി ഈ രാത്രിയിൽ ഒറ്റക്ക് പോകണ്ട ഞങ്ങളുടെ വീട്ടിൽ അമ്മയും പെങ്ങളുമുണ്ട് അവരുടെ കൂടെ താമസിച്ച് നാളെ രാവിലെ പോകാം''.....
~12~

ഇനി ആ ചെറുപ്പക്കാർ സംസ്ക്കാര സമ്പന്നരല്ല എന്ന് കരുതുക. പക്ഷേ ആ ഗ്രാമത്തിൽ ശക്തമായ ഒരു ഭരണകൂടമുണ്ട് തെറ്റ് ആര് ചെയ്താലും കഠിനമായി ശിക്ഷിക്കപ്പെടും എന്നുള്ളതിനാൽ ആ ചെറുപ്പക്കാർ അവളെ ഉപദ്രവിക്കില്ല.
~13~
~13~
അപ്പോൾ ധർമ്മത്തെ നിലനിർത്താനുള്ള രണ്ട് ഘടകങ്ങളാണ് സ്വയം സംസ്ക്കാര സമ്പന്നരാകുക അല്ലെങ്കിൽ ശക്തമായ ഭരണകൂടമുണ്ടാകുക എന്നത്.
സംസ്ക്കാര സമ്പന്നരാകുക എന്ന ഒന്നാമത്തെ വഴിയാണ് നാമജപവും, സത്സംഗവും, ക്ഷേത്രോപാസനയും മുതൽ മഹായജ്ഞങ്ങൾ വരെയുള്ള ഹിന്ദുമതത്തിലെ സകല അനുഷ്ഠാന പദ്ധതികളും.
~14~

ഇവ മനുഷ്യന്റെ ജീവിതത്തെ ക്രമീകരിച്ച് അവന്റെ ജീവിതത്തെ സംസ്ക്കാര സമ്പന്നതയിലേക്കുയർത്തുന്നു.
ഇനി രണ്ടാമത്തെ കാര്യമാണ് ശക്തമായ ഭരണകൂടം ഉണ്ടാവുക എന്നത്.
ഭരണാധികാരികൾ ധാർമ്മികരല്ലെങ്കിൽ സമാജത്തിൽ ധർമ്മം ഉണ്ടാവുകയില്ല.
~15~

അതുകൊണ്ട് വൈയക്തികമായ ധർമ്മാചരണത്തോടൊപ്പം രാജധർമ്മവും ശ്രേഷ്ഠമായി തീരട്ടെ....
(പുരുഷോത്തമ ചൈതന്യ)
16/16
(പുരുഷോത്തമ ചൈതന്യ)
16/16