ബീഹാറിലെ തെരെഞ്ഞെടുപ്പ് ഫലങ്ങൾ വിശകലനം ചെയ്ത് ഒരു സുഹൃത്ത് ചെയ്ത പോസ്റ്റിന് കൊടുത്ത മറുപടി ചുവടെ ത്രെഡായി കൊടുക്കുന്നു. സമാനമായ പല പോസ്റ്റുകൾക്കും ബാധകമാവും എന്ന വിശ്വാസത്തോടെ:
1/n
ഒവൈസിയും മുസ്ലീങ്ങളും കോൺഗ്രസ്സിന് വോട്ട് ചെയ്യണമെന്ന് വാശി പിടിക്കുന്നതിൽ അർത്ഥമില്ല. ഒരു ബഹുകക്ഷി സംവിധാനത്തിൽ വോട്ടുകൾ split ആവുന്നതും അതിന്റെ നേട്ടം dominant പാർട്ടിക്ക് കിട്ടുന്നതും സ്വാഭാവികം. കോൺഗ്രസ്സും എത്രയോ കാലം vote split ന്റെ ഗുണം അനുഭവിച്ചിട്ടുണ്ട്. 2/n
എന്നാൽ മറ്റുചില കാര്യങ്ങൾ ചൂണ്ടിക്കാണിക്കാതെ വയ്യ. ഒന്നാമതായി ഇടതുപക്ഷം വ്യക്തമായ രാഷ്ട്രീയം ബീഹാറിൽ മുന്നോട്ട് വച്ചു എന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? ഇതേ കോൺഗ്രസ്സിന്റെ സിറ്റിംഗ് സീറ്റിൽ പോലും അവരുടെ വോട്ട് കൂടി വാങ്ങി ജയിച്ചതാണോ വ്യക്തമായ രാഷ്ട്രീയം?
3/n
CPl(ML) ഉം CPM ഉം ഒരേ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വക്താക്കൾ എന്ന് പറയുന്നതൊക്കെ അല്പം കടന്ന കൈയ്യല്ലേ?.
4/n
ഒവൈസിയെ ആരും മുന്നണിയിൽ എടുത്തില്ല എന്നതാണ് മറ്റൊരു വാദം. ഒവൈസി ബിജെപി യുടെ മറുവശം ആണെന്ന് വിശ്വസിക്കുന്ന ഒരു പാർട്ടിയും അവരെ അടുപ്പിക്കില്ല. ഹിന്ദുത്വ തീവ്രവാദത്തിന് പ്രതിരോധം തീർക്കുക ഇസ്ലാമിക് തീവ്രവാദത്തെ കൂടെക്കൂട്ടി ആണെന്ന് എല്ലാവരും സമ്മതിച്ചെന്ന് വരില്ല.
5/n
ഒരു സംസ്കാരത്തിന്റെ ഭാഗമായി കോൺഗ്രസ്സ് ചെയ്യുന്ന ചെറിയ കാര്യങ്ങളെ (പ്രീണനം എന്ന് പറയാം) പോലും മൃദുഹിന്ദുത്വമായി കാണുന്നവർ ഒവൈസിയെയും കേരളത്തിലെ CPMനെയും (ശോഭാ യാത്രയും യോഗാക്ലാസ്സും എഴുത്തിലിരുത്തുമൊക്കെ ഓർക്കുക)മതേതരത്വത്തിന്റെ പ്രതീകമായി കാണുന്നത് എങ്ങിനെയാണ്?!
6/n
കോൺഗ്രസ്സ് 70 സീറ്റിൽ മൽസരിച്ച് കൂടുതൽ സീറ്റിൽ തോറ്റ വാദം. CPM പോലുള്ളവർ തങ്ങളുടെ വോട്ട് വാങ്ങുകയും ഒപ്പം പിന്നിൽ നിന്ന് കുത്തുകയും ചെയ്തിട്ടുണ്ടോ എന്നതും ജയസാധ്യതയില്ലാത്ത സീറ്റുകൾ ജൂനിയർ പാർട്ട്ണർ എന്ന നിലയിൽ ഏറ്റെടുക്കേണ്ടി വന്നതും എത്ര പങ്ക് വഹിച്ചു എന്ന് കൂടി നോക്കേണ്ടേ? 7/n
കോൺഗ്രസ്സ് കൂടുതൽ സീറ്റു വാങ്ങി തോല്പിച്ചു എന്ന ഒരു പരാതി ഉണ്ടെങ്കിൽ RJD തീരുമാനിക്കട്ടെ INC ഒപ്പം വേണ്ട എന്ന്! അല്ലാതെ ഒവൈസിയും ആനത്തലവട്ടവും അല്ലല്ലോ അത് പറയേണ്ടത്?
8/n
അവസാനമായി, ഇപ്പോൾ കിട്ടിയ വോട്ടും കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പിൽ കിട്ടിയ വോട്ടുമൊക്കെ താരതമ്യം ചെയ്യാതെ എന്തിനാണ് ഇത്ര തിരക്കിട്ട വിധിയെഴുത്ത്?
9/n
കോൺഗ്രസ്സിനെ എഴുതിത്തളളാൻ ബിജെപിയെ പോലെയും ഒവൈസിയെ പോലെയും CPM നെ പോലെയും ആർക്കും അവകാശമുണ്ട്. പക്ഷേ അത് അഭ്യുദയകാംക്ഷി എന്ന ആട്ടിൻതോൽ അണിഞ്ഞാവുമ്പോൾ കേൾക്കുന്നവർക്ക് കൂടി ബോധ്യമാവുന്ന വാദങ്ങൾ മുൻനിർത്തി ആവണം!
10/n
You can follow @jay_ambadi.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled:

By continuing to use the site, you are consenting to the use of cookies as explained in our Cookie Policy to improve your experience.