ടേം ഇൻഷുറൻസ്:
എന്തിനാണ് ടേം ഇൻഷുറൻസ്?
- നിങ്ങൾക്ക് dependencies (wife, kids, parents) ഉണ്ടേൽ നിങ്ങളുടെ അഭാവത്തിലും അവർക്ക് ജീവിക്കാനുള്ള അമൗണ്ട് കിട്ടാനാണ് ടേം ഇൻഷുറൻസ് ഒരാളെടുക്കുന്നത്.
എന്തിനാണ് ടേം ഇൻഷുറൻസ്?
- നിങ്ങൾക്ക് dependencies (wife, kids, parents) ഉണ്ടേൽ നിങ്ങളുടെ അഭാവത്തിലും അവർക്ക് ജീവിക്കാനുള്ള അമൗണ്ട് കിട്ടാനാണ് ടേം ഇൻഷുറൻസ് ഒരാളെടുക്കുന്നത്.
അതായത് നിങ്ങൾ നിങ്ങളെ ഒരു വലിയ അമൗണ്ടിനു ഇൻഷുർ ചെയ്യുന്നു. നിങ്ങക്കെന്തെങ്കിലും സംഭവിച്ചാൽ എത്ര അമൗണ്ടിനാണോ ഇൻഷുർ ചെയ്തത് അത് മൊത്തത്തിലോ ഘടുക്കളായോ ഫാമിലിക്ക് കിട്ടും ( Depending on your choice). ഇതാണ് പ്യുവർ ടേം ഇൻഷുറൻസ് സ്റ്റ്രക്ചർ.
ഒരാൾ 65 വയസ് വരെ ഒരു കോടിക്ക് ഇൻഷുർ ചെയ്ത് എന്ന് വിചാരിക്കുക. 65 വയസിനിടക്ക് ആൾക്ക് ഒന്നും സംഭവിച്ചില്ലേൽ pure term insurance ൽ തിരിച്ച് ഒന്നും കിട്ടില്ല. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാലേ ഇൻഷുർ ചെയ്ത അമൗണ്ട് കിട്ടൂ.
നോർമൽ ആളുകൾ തട്ടിപ്പോയില്ലേൽ ഹാപ്പിയാകും. ചിലർ വിചാരിക്കും 65 വയസായിട്ടും തട്ടിപ്പോകാത്തത് കൊണ്ട് ഒരു കോടി നഷ്ടം വന്നല്ലോ എന്ന്. അമ്മാതിരി ആളുകളെ ഹാപ്പിയാക്കാൻ ഇൻഷുറൻസ് കമ്പനികൾ pure ഇൻഷുറൻസിൽ പലതും തിരുകി കയറ്റിയിട്ടുണ്ട്.
ഇത് ചെയ്യുന്നത് ബാക്കിയുള്ള കാര്യങ്ങളിൽ കോമ്പ്രമൈസ് ചെയ്തിട്ടാണ്. Mainly either കവർ അമൗണ്ട് or പ്രീമിയം അമൗണ്ട്. അത്തരത്തിൽ ഒന്നാണ് TROP (Plan that return premium). കവേഡ് ഏജ് ആയിട്ടും ഒന്നും സംഭവിച്ചില്ലേൽ നമ്മളടച്ച പ്രീമിയം എത്രയാണോ അത് തിരിച്ച് തരും. അതിന്റെ ദോഷം വഴിയേ പറയാം.
എല്ലാവരും ടേം ഇൻഷുറൻസ് എടുക്കണോ?
- ഒരിക്കലുമില്ല. നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളുടെ ഫാമിലി ജീവിതച്ചിലവിനു വഴിമുട്ടും എന്നുണ്ടേൽ മാത്രം ടേം ഇൻഷുറൻസ് എടുത്താൽ മതി. നിങ്ങൾടെ ഇപ്പോഴത്തെ ഇങ്കം നിന്ന് പോയാലും ഫാമിലിക്ക് ജീവിക്കാമെങ്കിൽ ടേം ഇൻഷുറൻസ് ഒരു ഫാമിലിക്ക് ആവശ്യമില്ല.

എങ്ങനെ നല്ലൊരു ടേം ഇൻഷുറൻസ് എടുക്കാം?
- പോളിസി ബസാർ വെബ്സൈറ്റിൽ കയറി കമ്പയർ ചെയ്ത് എടുക്കാവുന്നതാണ്. നല്ല പ്ലാൻസ് നോക്കിയിട്ട് ഇൻഷുറൻസ് കമ്പനീടെ വെബ്സൈറ്റ്ന്ന് നേരിട്ടും എടുക്കാം. എവിടുന്ന് എടുത്താലും സെയിം പ്ലാൻ ആണേൽ പ്രീമിയത്തിൽ ഒരു മാറ്റവും കാണില്ല.

ഒരു ടേം ഇൻഷുറൻസ് എടുക്കാൻ ആദ്യം എത്ര രൂപയുടെ കവർ വേണമെന്ന് തീരുമാനിക്കുക. എന്നിട്ട് മെയിൻ കമ്പനികളുടെ പ്രീമിയവും മറ്റും കൺസിഡർ ചെയ്ത് ഒരു പ്ലാൻ തിരഞ്ഞെടുക്കാം. LIC ടെ പ്രീമിയം കൂടുതലാണ്. HDFC Life, Bajaj Allianz, Tata AIA, Max life , PNB Met life തുടങ്ങിയവയാണ് ടോപ് കമ്പനികൾ.
ക്ലെയിം സെറ്റിൽമെന്റ് റേഷ്യോ പ്രത്യേകം എടുത്ത് പറയുന്നില്ല. ഒരുവിധം എല്ലാ കമ്പനികളും ഇപ്പൊ Above 98% ആണ്. പ്രീമിയം മുടങ്ങിയാൽ ക്ലൈം മുടങ്ങും എന്നോർക്കുക. അതേപോലെ ഫസ്റ്റിയർ ആത്മഹത്യയും കവേർഡല്ല. ടോപ്പ് കമ്പനികളുടെ ഇൻഷുറൻസ് എടുക്കുന്നതാണ് നല്ലത്.
എങ്ങനെ കവർ അമൗണ്ട് തിരഞ്ഞെടുക്കാം?
- പലരും തമ്പ് റൂളായ് പറയാർ ആനുവൽ സാലറി* 10 or 15 എന്ന അമൗണ്ടാണ്. ഏറ്റവും ബെസ്റ്റ് ഫാമിലിയുടെ ഒരു വർഷത്തെ നോർമൽ ജീവിത ചിലവ് എടുത്ത് (excluding yours) ഇൻഫ്ലേഷൻ അഡ്ജസ്റ്റ് ചെയ്ത് നെക്സ്റ്റ് 15-20 വർഷത്തേക്ക് പ്രൊജക്റ്റ് ചെയ്ത് ആ അമൗണ്ട് എടുക്കലാണ്

മക്കളുണ്ടേൽ അവരുടെ എഡ്യുക്കേഷൻ ചിലവ് കൂടി കൺസിഡർ ചെയ്യുക. അവർക്ക് ജോലി ആവുന്നത് വരെ ജീവിക്കാനുള്ള എമൗണ്ട് വേണം. ഇങ്ങനെയൊക്കെ നോക്കിയാലും ഏകദേശം വരിക ആനുവൽ സാലറിയുടെ പത്തോ പതിനഞ്ചോ ഇരട്ടി തന്നായിരിക്കും.
ഏകദേശം മന്ത്ലി എത്ര രൂപയാവും?
- ഓരോരുത്തർടെ age, job, salary, എത്ര വയസ് വരെ ഇൻഷുറൻസ് കവറേജ് വേണം, എത്ര കവറേജ് വേണം തുടങ്ങിയ കാര്യങ്ങളിൽ Depended ആണ് മന്ത്ലി പ്രീമിയം അമൗണ്ട്.
- ഓരോരുത്തർടെ age, job, salary, എത്ര വയസ് വരെ ഇൻഷുറൻസ് കവറേജ് വേണം, എത്ര കവറേജ് വേണം തുടങ്ങിയ കാര്യങ്ങളിൽ Depended ആണ് മന്ത്ലി പ്രീമിയം അമൗണ്ട്.
എങ്കിലും ഒരു എസ്റ്റിമേഷൻ പറയുകയാണെങ്കിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലിയുള്ള ഏകദേശം 28-30 വയസായ കുഴപ്പമില്ലാത്ത സാലറിയുള്ളയാൾക്ക് 1 Cr രൂപ 65 വയസ് വരെയുള്ള കവറേജിനു ഏകദേശം മന്ത്ലി 800-1100 റേഞ്ച് ആവും. ഓരോ ഇൻഷുറൻസ് കമ്പനികൾടെ പ്ലാനുകൾക്ക് അനുസരിച്ചും കുറച്ചങ്ങോട്ടും ഇങ്ങോട്ടും മാറും
TROP യുടെ പ്രശ്നം പറയാം. നോർമൽ ടേം ഇൻഷുറൻസിന്റെ പ്രീമിയം 1000 ആണേൽ TROP പ്ലാനുകൾക്ക് മന്ത്ലി 1500 ആയിരിക്കും. മിനിമം 500 രൂപയുടെ ഡിഫ്രൻസ് ഉണ്ടാവും. 500 കൂടിയാൽ എന്താ ഒന്നും സംഭവിച്ചില്ലേൽ അവസാനം ഫുൾ പ്രീമിയം തിരിച്ച് കിട്ടുമല്ലോ എന്ന് കരുതും പലരും.
35 വർഷം പ്രീമിയം അടക്കുന്നയാൾ 1000 രൂപ ആണേൽ 65 വയസ് വരെ 420,000 രൂപ അടക്കും. TROP ആണേൽ 630,000 അടക്കും. ഒന്നും സംഭവിച്ചില്ലേൽ ഏകദേശം ആറു ആറര ലക്ഷം TROP പ്ലാനിൽ തിരിച്ച് കിട്ടും. മറ്റേതിൽ ഒന്നും കിട്ടില്ല. സോ ഈ തിരിച്ച് കിട്ടൽ അമൗണ്ട് ആണ് ആളുകളെ ഇതിൽ ഇന്ററെസ്റ്റടാക്കുന്നത്.
സാധാ 1000 രൂപയുടേ ടേം ഇൻഷുറൻസ് എടുക്കുക. ബാക്കിയുള്ള 500 രൂപ SIP ആയിട്ട് ഇന്വെസ്റ്റ് ചെയ്യുക. 7% റിട്ടേൺ കിട്ടുമെങ്കിൽ കൂടി 35 വർഷം കൊണ്ട് 9 ലക്ഷം കിട്ടും. നോർമലി മൂച്വൽ ഫണ്ട് ലോങ്ങ് ടേമിൽ 10-12% ആണ് കിട്ടാറ്. 10% ആണേൽ ഏകദേശം 19 ലക്ഷം കിട്ടും. ഇൻഡക്സ് ഫണ്ടിൽ ഇട്ടാൽ മതി.
ഇനിയും എന്തേലും സംശയം ഉണ്ടേൽ നേരെ പോയ് പോളിസി ബസാറിൽ ചെക്ക് ചെയ്യുക. നിങ്ങൾ പേരും മൊബൈൽ നമ്പറും കൊടുക്കുമ്പോഴേക്ക് അവിടുന്ന് വിളി വരും. നോർമൽ ഇൻഷുറൻസ് കമ്പനീന്നുള്ള കോളിലുള്ള പ്രഷർ ഒന്നും ഇവരിലില്ല. കറക്റ്റായ് ഡീറ്റെയിൽസ് പറഞ്ഞ് തരും.
ഒരു കാര്യം കൂടെ. ഷവോമി ഫോണുകൾ ഇറക്കുന്ന പോലെ ഇൻഷുറൻസ് കമ്പനികൾ ഹെൽത് ഇൻഷുറൻസ് പ്രൊഡക്റ്റുകൾ ഇറക്കി ആളുകളെ കൺഫ്യൂസ് ചെയ്യിപ്പിച്ചപ്പോൾ IRDAI പറഞ്ഞു: ഡേയ് ഡേയ് നിർത്ത്. ആദ്യം നിങ്ങളെല്ലാരും ഒരു സ്റ്റാൻഡേഡ് ഹെൽത് ഇൻഷുറൻസ് പ്രൊഡക്റ്റിറക്ക്. അത് മസ്റ്റാണ്. എന്നിട്ട് മതി ബാക്കി.
അങ്ങനെ വന്ന സ്റ്റാൻഡേഡ് ഹെൽത് ഇൻഷുറൻസ് പ്രൊഡക്റ്റാണ് ആരോഗ്യ സഞ്ജീവനി ഹെൽത് ഇൻഷുറൻസ്. എല്ലാ കമ്പനികൾക്കും ഈ പേരിൽ ഇൻഷുറൻസ് പ്രൊഡക്റ്റുണ്ട്. എല്ലാർടേം സേം പ്രൊഡക്റ്റുമാണ്. അതേപോലെ ലൈഫ് ഇൻഷുറൻസ് കമ്പനികളോടും ഇപ്പൊ പറഞ്ഞിട്ടുണ്ട്.
വൈകാതെ തന്നെ സരൾ ജീവൻ ഭീമ എന്ന പേരിൽ സ്റ്റാൻഡേഡ് പ്യുവർ ലൈഫ് ഇൻഷുറൻസ് പോളിസികൾ എല്ലാ കമ്പനികളും ഇറക്കും. പ്രീമിയം റേറ്റ് കുറവായിരിക്കും. ഗൈഡ്ലൈൻസ് ഗൂഗിളിൽ ഉണ്ട്. ഒന്ന് രണ്ട് മാസങ്ങൾക്കുള്ളിൽ പ്രൊഡക്റ്റ് ഇറങ്ങും.