'ഹിന്ദു' എന്ന വാക്കിന്റെ അർത്ഥം

ഭാരതീയ സംസ്ക്കാരം പഠിക്കുന്ന ആരും ആദ്യം പഠിക്കേണ്ടത് ആരാണ് ഹിന്ദു എന്നതാണ്.

“ആസിന്ധോ സിന്ധുപര്യന്തം
യസ്യ ഭാരത ഭൂമികാഃ
മാതൃഭൂഃ പിതൃഭൂശ്ചെവ
സവൈ ഹിന്ദുരിതിസ്മൃതഃ”
(ഹിമാലയ പർവ്വതം മുതൽ ഇന്ത്യൻ മഹാസമുദ്രം വരെ വ്യാപിച്ചു കിടക്കുന്ന ഭാരത ദേശത്തെ മാതൃഭൂമിയായും പിതൃഭൂമിയായും കരുതി ആരാധിക്കുന്നവർ ആരൊക്കെയാണോ അവരെയാണ് ഹിന്ദുക്കൾ എന്നു വിളിക്കുന്നത്.)

“ഹിമാലയം സമാരഭ്യം
യാവത് ഹിന്ദു സരോവരം
തം ദേവനിര്‍മ്മിതം ദേശം
ഹിന്ദുസ്ഥാനം പ്രജക്ഷതേ”
അതായത് ഹിന്ദു എന്നത് മതമല്ല, മറിച്ച് ഭാരതത്തെ മാതാവിന് തുല്ല്യം ആരാധിച്ച് ഇവിടെ നിലനിന്നിരുന്ന ആചാര, വിചാര, വിശ്വാസ സങ്കല്‍പങ്ങൾ അനുസരിച്ച് ഇവിടെ ജീവിച്ച ഒരു ജനതയുടെ സംസ്ക്കാരമാണ് ഹിന്ദുത്വം!
(മതം എന്ന വാക്കിന്‍റെ അർത്ഥം അഭിപ്രായം എന്നു മാത്രമാണ്.)
മതങ്ങളുടെ ഗ്രന്ഥങ്ങൾ ഒരു കാലഘട്ടത്തിന്റെ മാത്രം സൃഷ്ടിയാണ്. അങ്ങനെ എഴുതിയ ഒരേയൊരു ഗ്രന്ഥത്തിൽ മാനവരാശിക്ക് ആവശ്യമായ മുഴുവൻ കാര്യങ്ങളും ഉണ്ട് എന്ന് പറയുന്നത് അസംബന്ധമല്ലെ?
ഒന്നാം ക്ലാസ്സിൽ പഠിക്കുന്നവനും അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നവനും പത്താം ക്ലാസ്സിൽ പഠിക്കുന്നവനും ഡിഗ്രിക്കും പിഎച്ച്ഡിക്കും പഠിക്കുന്നവനും ഒരൊറ്റ പുസ്തകം കൊടുത്ത് പഠിക്കാൻ പറഞ്ഞാൽ എങ്ങനെയിരിക്കും?
ഹിന്ദുക്കൾ ഒരാളുടെ അഭിപ്രായത്തിനനുസരിച്ച് ജീവിക്കുന്നവരല്ല, മറിച്ച് ആയിരക്കണക്കിന് ഋഷിവര്യന്മാർ ആയിരക്കണക്കിന് വർഷങ്ങളായി ആയിരക്കണക്കിന് വിഷയങ്ങളെക്കുറിച്ച് ആയിരക്കണക്കിന് ഗ്രന്ഥങ്ങൾ എഴുതി നമുക്ക് മുന്നിൽ വെച്ചിട്ട് പറഞ്ഞു നിങ്ങൾക്ക് ഇഷ്ടമുള്ളത് സ്വീകരിക്കാൻ.
ഭാരതീയ സംസ്ക്കാരം പഠിക്കുന്നവർ നാം സ്കൂളിൽ പഠിക്കുന്നതു പോലെ പഠിച്ചു തുടങ്ങണം. എറ്റവും താഴത്തെ ലെവൽ – കഥകളിലൂടെ സന്ദേശങ്ങൾ നൽ‍കുന്ന പുരാണങ്ങൾ
പിന്നീട് കഥകളിലൂടെയും അനുഭവങ്ങളിലൂടെയും സന്ദേശങ്ങൾ നൽകുന്ന ഇതിഹാസങ്ങൾ.
അതിലും ഉയർന്നാൽ ജീവിതസത്യങ്ങൾ പഠിപ്പിക്കുന്ന ഉപനിഷത്തുക്കൾ.
വ്യക്തിയുടെ ബൗദ്ധിക നിലവാരം ഉയരുന്നതിനനുസരിച്ച് നമുക്ക് വിവിധ ഗ്രന്ഥങ്ങൾ,ദർശനങ്ങൾ ഉണ്ട. ഭാരതീയർ ഒരിക്കലും പറഞ്ഞിട്ടില്ല നമ്മുടെ ഈശ്വരനെ ആരാധിച്ചില്ലെങ്കിൽ നിങ്ങളുടെ ഏഴു തലമുറയെ നശിപ്പിക്കുമെന്ന്. അതുപോലെ ഭാരതീയർ ഒരിക്കലും പറഞ്ഞിട്ടില്ല എന്‍റെ ഗ്രന്ഥത്തിൽ മാത്രമെ ശരിയുള്ളൂവെന്ന്
പകരം പറഞ്ഞത്

ആകാശ്പഥിതം തോയം
യഥാ ഗച്ഛതി സാഗരം
സര്‍വ്വ ദേവ നമസ്തുഭ്യം
കേശവം പ്രതി ഗച്ഛതി

ആകാശത്തു നിന്നു പെയ്യുന്ന മഴത്തുള്ളികൾ ചാലുകളായി തോടുകളായി പുഴകളായി നദികളായി അവസാനം മഹാസാഗരത്തിൽ എത്തിച്ചേരുന്നതു പോലെ ഏത് ഈശ്വരനെ ആരാധിച്ചാലും അവയെല്ലാം ഒരേ ചൈതന്യത്തിലേക്ക് എത്തിച്ചേരും
“ആനോ ഭദ്രാഃ കൃതവോയന്തു വിശ്വതഃ”

"നന്‍മ നിറഞ്ഞ സന്ദേശങ്ങൾ ലോകത്തിന്‍റെ ഏതു ഭാഗത്തു നിന്നും ഞങ്ങളിലേക്ക് വന്നു ചേരട്ടെ" എന്നു പ്രാർത്ഥിച്ചവരാണ് ഭാരതീയർ. അത് ബൈബിളിൽ നിന്നോ, ഖുർആനിൽ നിന്നോ, മാര്‍ക്സിസത്തിൽ നിന്നോ എവിടെ നിന്നു വേണമെങ്കിലും സ്വീകരിക്കാം. നന്മ നിറഞ്ഞതാവണമെന്നേ ഉള്ളൂ.
You can follow @Purusho92480129.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled:

By continuing to use the site, you are consenting to the use of cookies as explained in our Cookie Policy to improve your experience.