തെരഞ്ഞെടുപ്പിനോടടുക്കുന്ന തമിഴ് നാട് കളത്തിലേക്ക് ഒരു എത്തിനോട്ടം.

എന്നത്തേയും കൂടുതലായി ജാതിയും, മതവും, പണവും, വേഷവും, പരിവേഷവും, തന്ത്രവും, കുതന്ത്രവും ഉറഞ്ഞാടുന്ന കളം ചേരികൾ ഇഴപിരിഞ്ഞോ കൂടിയോ കളമിറങ്ങുന്നതിന് മുൻപ് ഒരവലോകനം.

1/n
ആദ്യം DMK.

ഇന്ന് തമിഴ്‌നാട്ടിൽ ഏറ്റവും മുൻതൂക്കമുള്ള നേതാവായ മുത്തുവേൽ കരുണാനിധി സ്റ്റാലിന് കീഴിൽ അണിനിരക്കുന്ന പട.

~ പാർട്ടിയുടെ നിയുക്ത മുഖ്യമന്ത്രി എന്ന പരിവേഷം
~ പാർട്ടിയുടെ അടിത്തട്ടിൽ നിന്നും വളർന്ന നേതാവ്
~ പ്രശാന്ത് കിഷോറിന്റെ കുതന്ത്രം.
~ കൂട്ടുമുന്നണി ഭദ്രമാണ്. പ്രധാന കാരണം മുന്നണികൾക്ക് സ്റ്റാലിനെ ആവശ്യം, മറിച്ചല്ല, ഡിഎംകെ തൂത്തുവാരിയിട്ടും കഷ്ടിച്ച് ജയിച്ച തിരുമാവളവനും, ഡെപ്പോസിറ്റ് പോവേണ്ട കോൺഗ്രസ് ഉൾപ്പെടെ.

~ 32 TV ചാനലുകൾ സ്വന്തമായുള്ള പാർട്ടി. നരേറ്റീവ് എങ്ങനെയും സെറ്റ് ചെയ്യാം.
സീറ്റ് വിഭജനം - speculations

~ ഡിഎംകെ യുടെ നില ഭദ്രമായതിനാൽ സീറ്റ് വിഭജനം ജാതി/വർഗ്ഗ അടിസ്ഥാനത്തിൽ ആവാൻ സാദ്ധ്യത കൂടുതൽ

~ സ്റ്റാലിൻ 180ൽ അധികം സീറ്റിൽ നേരിട്ട് ഡിഎംകെ മത്സരിക്കണം എന്ന് കരുതും

~ maths, കെമിസ്ട്രി - രണ്ടും പരീക്ഷിക്കും.
~ സ്റ്റാലിന്റെ ഫോക്കസ് കഴിഞ്ഞ കുറച്ചുവർഷങ്ങളായി ആന്റി മോദി, ആന്റി ബിജെപി ആയിരുന്നു.

അങ്ങനെ കെട്ടിപ്പടുത്ത വോട്ട് ബേസ് മറ്റ് ആന്റി-മോദി പാർട്ടികൾക്ക്‌ (കമൽ ഹസ്സൻ, TTV, കോൺഗ്രസ്) പോയി ചിതറാതിരിക്കാൻ മാത്രം മുന്നണി മുന്നോട്ട് കൊണ്ടുപോവേണ്ട ഗതികേടിൽ ആണ് സ്റ്റാലിൻ.
~ സംസ്ഥാന രാഷ്ട്രീയത്തിൽ യാതൊരു പ്രാധാന്യവുമില്ലാത്ത കോൺഗ്രസ്സിനും കൊടുക്കേണ്ടിവരും സീറ്റുകൾ

~ ക്രിസ്ത്യൻ മുസ്ലിം വോട്ടുകൾ 10% മുന്നണി കെമിസ്ട്രി ആസ്പദമാക്കിയാവും

~ മുന്നണി പ്രശ്നങ്ങൾക്കപ്പുറം ഉൾപ്പാർട്ടി ഘടകങ്ങൾ മൂന്നാണ്.
~ ഇതവസാനത്തെ ചാൻസ് ആണെന്ന് അറിഞ്ഞുകൊണ്ട് ക്ഷമയോടെ പിടിച്ചു നിൽക്കുന്ന കനിമൊഴി,

~ തെക്കൻ തമിഴ്‌നാട്ടിൽ പ്രബലനായ, ഇടഞ്ഞ അഴഗിരി,

~ മകൻ ഉദയനിധിയെ പൊക്കിപ്പിടിക്കുന്നതിൽ അസ്വസ്ഥരായ തല മുതിർന്ന നേതാക്കൾ
~ ജനിച്ചതുതൊട്ട് ഇതുവരെ മുഖ്യമന്ത്രിക്കസേര മാത്രം കണ്ടുവന്ന സ്റ്റാലിന് ഇത് അവസാന ചാൻസ് ആണ്.

ജയലളിതയും കരുണാനിധിയുമില്ലാത്ത ഈ കളത്തിൽ ജയിച്ചില്ലെങ്കിൽ സ്റ്റാലിൻ വെറും ഹിസ്റ്ററി ആകും. എന്നന്നേക്കുമായി പുറന്തള്ളപ്പെടും. Do ഓർ die സിറ്റുവേഷൻ ആണ് സ്റ്റാലിന് ഈ തെരഞ്ഞെടുപ്പ്.
~ ഈ അടുത്തകാലത്തെ ഹിന്ദിവിരുദ്ധ കോപ്രായങ്ങൾ കാണുമ്പോൾ, കനിമൊഴി ശക്തി തെളിയിക്കാൻ ശ്രമിക്കുന്നത് കാണുന്നു.

ഇതിനർത്ഥം സ്റ്റാലിന് ശേഷം ഉദയനിധിയെ ഉയർത്തുന്നത് തന്റെ CM സ്വപ്നത്തിന് വിഘാതമാവും എന്ന് കണ്ട് അവർ കളിക്കുന്നു.
~ ചില മുതിർന്ന നേതാക്കൾ കനിമൊഴിയുടെ ക്യാമ്പിലും കാൽ വച്ചിട്ടുണ്ട് എന്നും കേൾക്കുന്നു.

~ വിദഗ്ദ്ധരുടെ അഭിപ്രായപ്രകാരം കുറഞ്ഞത് 20 സീറ്റ് എങ്കിലും കനിമൊഴി ചോദിയ്ക്കും - സ്റ്റാലിൻ എങ്ങനെ respond ചെയ്യുമെന്നത് മറ്റുപല പൊസിഷനും വെളിപ്പെടുത്തും

ഇങ്ങനെ നെഗറ്റീവ് factors ഉണ്ടെങ്കിലും,
~ ഡിഎംകെ നന്നായി campaign തുടങ്ങിയിരിക്കുന്നു

~ ഇരുമൊഴി വിവാദം backfire ചെയ്തിട്ടുണ്ടെങ്കിലും NEET, GST തുടങ്ങിയ ആയുധങ്ങൾ കേന്ദ്രത്തിനെതിരെയും പോലീസ് അതിക്രമം പോലുള്ള പ്രശ്നങ്ങൾ EPS നെതിരെയും ഇപ്പോഴും ശക്തമാണ്.
എന്നാൽ,

~ EPS -OPS നയിക്കുന്ന രണ്ടില ചിഹ്നം ഇപ്പോഴും ശക്തമാണ്

~ ഹിന്ദു-വിരുദ്ധത മറനീക്കി വന്നതോടെ അണികൾ തന്നെ
നേതാവിനെ സംശയത്തോടെ കാണുന്നു

~ ഉൾപാർട്ടി പോര് - ഉദയനിധിയും കനിമൊഴിയും തമ്മിലുള്ള മത്സരം സീറ്റ് വിഭജനത്തിൽ അറിയാം
~ ദുരൈമുരുകനും TR ബാലുവും പ്രധാന പദവികൾ എടുത്തപ്പോൾ തന്നെ sideline ചെയ്തുവെന്ന് കനിമൊഴിക്ക് തീർത്തും മനസ്സിലായിരിക്കുന്നതിന്റെ അടയാളമാണ് ഹിന്ദി തെരിയാത് പോടാ.

പക്ഷേ ഇതും backfire ചെയ്ത് തീമുക വേണാം പോടാ ട്രെൻഡ് ആയത് അവർക്ക് നല്ല തലവേദന കൊടുത്തിട്ടുണ്ട്.
~ ഇടഞ്ഞ് നിൽക്കുന്ന അഴഗിരി ഇത്തവണ ശക്തമായി തിരിച്ചടിക്കാമെന്ന ഭയം. രജനികാന്ത് ഇറങ്ങിയാൽ അഴഗിരി സർവ്വ ശക്തിയുമെടുത്ത് സ്റ്റാലിനെതകർക്കാൻ രജനിയോടൊപ്പം നിൽക്കും.

~ സോഷ്യൽ മീഡിയ നേതാക്കൾ - മാരിദാസിനെപ്പോലുള്ളവർ കനത്തിൽ നാശം വരുത്തുമെന്ന ഭയം.
ഡിഎംകെ നിലപാട് ഈ factors ഒക്കെ ആധാരമാക്കി ആയിരിക്കും.

~ പുതിയ പല തന്ത്രങ്ങളും പ്രശാന്ത് കിഷോർ മെനയുന്നുണ്ട്. ടെലിമാർകെറ്റിംഗ് പോലെ ഒരു fraud പരിപാടി തുടങ്ങിയിട്ടുണ്ട്. അതുപോലെ ബൂത്ത് തിരിച്ച് ജാതി/ തന്ത്രങ്ങൾ. പണം ചാക്ക് ചാക്കായി ഇറക്കുന്നുണ്ട്.
എന്നാൽ, എല്ലാം പഴയപടി വിലപോവുന്നില്ല. വളരെ subtle ആയ ഒരു മാറ്റം അടിത്തട്ടിൽ കാണുന്നുണ്ട്. പ്രത്യേകിച്ച് കൂറില്ലാത്ത, പണം വാങ്ങി വോട്ടു കുത്തുന്ന മദ്രാസിനു വെളിയിലുള്ള അടിത്തട്ടിൽ ആട്ടം തട്ടിയിട്ടുണ്ട്. അതിന്റെ ആഴവും പരപ്പും ഇനി അറിയേണ്ടിയിരിക്കുന്നു.
അടുത്തത് AIADMK.

~ EPS -OPS ഒരുമിച്ചു നയിക്കുന്ന പാർട്ടി ചിഹ്നത്തെ ആധാരമാക്കി ഇറങ്ങും. രണ്ടില ചിഹ്നം ഈ രണ്ടു നേതാക്കന്മാരെക്കാളും വലുതാണ്.

~ EPS നിയുക്ത മുഖ്യമന്ത്രിയായി അറിയിക്കപ്പെടാൻ ചാൻസ് കൂടുതൽ

~ ഡിഎംകെ ജന്മവിരോധികളായി കാണുന്ന അണികൾ ഇപ്പോഴും സജീവം.
~ തെക്ക് കന്യാകുമാരി ബെൽറ്റിലും പടിഞ്ഞാറ് കൊങ്കുമണ്ഡലം ബെൽറ്റിലും ആന്റി-ഡിഎംകെ വോട്ട് ഉണ്ട്, pro-ബിജെപി സെന്റിമെന്റും ഹിന്ദു കൺസോളിഡേഷനും ഉണ്ട്.

അതെ സമയം M + X ഒരു 10% വരണമെങ്കിൽ ബിജെപിയോട് കൂട്ട് പറ്റില്ല. ഇതാണ് ഒളിഞ്ഞും തെളിഞ്ഞും കലങ്ങിയ ചിന്തകളോടെ AIADMK കാണുന്നത്.
ദേവേന്ദ്രകുല വെള്ളാളർ പ്രശ്നത്തിൽ മൗനവും, ഇരുമൊഴി വിഷയത്തിൽ ഡികെ നിലപാടും എടുത്ത് നിൽക്കുമ്പോഴും EPS രാജതന്ത്രം ഇല്ലാത്ത ആളാണെന്ന് പറയാൻ കഴിയില്ല.

ബൂത്ത് ലെവൽ വർക്ക് വളരെ പ്രകടമായിരുന്നു ഉപതെരഞ്ഞെടുപ്പുകളിൽ. ഗവണ്മെന്റിനെ വീഴ്ത്താനുള്ള സ്റ്റാലിന്റെ എല്ലാ പഴുതും അടച്ച തന്ത്രം.
~ ശശികല ഒരു ഘടകമേ അല്ല. ആവില്ല.

~ പാർട്ടി, പഴയ ജാതിക്കസർത്തുകളും പ്രീണനനയങ്ങളും പൊടിതട്ടിയെടുക്കും. രണ്ടില ആധാരമാക്കി ഭരണനേട്ടം മുൻനിർത്തി EPS കളിക്കുന്ന കളി വെല്ലുവിളിയുയർത്തുന്നതാകും.

~ MGR ന്റെ middle ക്ലാസ്സ് ഉന്നം വച്ചായിരിക്കും ഡിഎംകെയെ
എതിർത്ത് EPS കളമിറങ്ങുന്നത്.
ഇപ്പോൾ കൺഫ്യൂഷൻ ഉണ്ടെങ്കിലും, EPS നയിക്കുന്ന AIADMK നേതൃത്വത്തിൽ തന്നെ ബിജെപി നിൽക്കും.

PMK, വിജയകാന്ത് ഇവരുടെ നിലപാടുകൾ മാറാൻ സാദ്ധ്യത കുറവാണ്. രണ്ട് അണികൾക്കും വോട്ട് ചിതറാതെ നിർത്താൻ അണികൾ ഒന്ന് ചേർന്ന് ഇരുധ്രുവ നില സംജാതമാകും.
PMK ചേർത്താൽ ഒരു പ്രശ്നം, ചേർത്തില്ലെങ്കിൽ മറുപ്രശ്നം. വടക്ക് ഒബിസി വോട്ട് PMK കൊണ്ടുവന്നാൽ ക്യാമ്പിൽ ഉള്ളതുകൊണ്ട് തെക്ക് വെള്ളാളർ വോട്ട് പോവും

ഈ ജാതിപ്രശ്നം വളരെ സങ്കീർണ്ണമാണ്. അതുകൊണ്ടു മുന്നണിയും സീറ്റ് വിഭജനവും സങ്കീർണ്ണമാവും. എങ്കിലും >200 സീറ്റ് EPS വയ്ക്കാൻ സാധ്യതയുണ്ട്
കമൽ ഹസ്സന് മുഖ്യമന്ത്രി കസേരയിൽ കണ്ണുണ്ടെങ്കിലും ആന്റി-മോദി വോട്ട് ചിതറുമെന്നതുകൊണ്ട് ഡിഎംകെ ക്യാമ്പിൽ നിൽക്കാൻ പ്രേരിതനായേക്കാം.

പക്ഷേ രജനി കളത്തിൽ ഇറങ്ങിയാൽ (ഇറങ്ങും എന്ന് എന്റെ ഗണിപ്പ്) മൂന്നാം മുന്നണി വരും. അപ്പോൾ കാമൽ ഹസ്സൻ എവിടെ നിൽക്കും എന്ന് പറയാൻ പ്രയാസം.
ഇനി ബിജെപി

~ L മുരുകന്റെ വരവ് രണ്ട് അസാദ്ധ്യമായ കാര്യങ്ങൾ സാധ്യമാക്കി - ഒന്ന്, ബിജെപി ഒറ്റക്ക് ഡിഎംകെ യ്ക്കെതിരെ ഒരു പ്രബല അണിയായി നിർത്താൻ സാധിച്ചു

~ രണ്ട്, ഇതുവരെ ആരും തൊടാതിരുന്ന ദേവേന്ദ്രകുല വെള്ളാളർ പ്രശ്‌നം കയ്യിലെടുത്ത് അവർക്ക് പ്രാമുഖ്യം കൊടുത്തു
~ ഹിന്ദുവിന്റെ പ്രശ്നങ്ങൾ ഒറ്റക്ക് താങ്ങിയിരുന്ന @HRaja ക്ക് തോൾ കൊടുത്ത് ഗണേശ ചതുർത്ഥി, സ്കന്ദഷഷ്ഠി പ്രശ്നം മുതൽ എല്ലാ ഇഷ്യൂവും കയ്യിലെടുത്തു. ചിലത് ഭരിക്കുന്ന സ്വന്തം അണിയ്ക്ക് എതിരെ പോലും.

~ EPS ന്റെ നിലപാടിൽ നിന്നും കടക വിരുദ്ധമായി മുംമൊഴി (3 ഭാഷകൾ) യിൽ ഉറച്ചു നിന്നു

തുടരും
~ വടക്കൻ തമിഴ്നാട്ടിലുള്ള അരുന്ധതിയാർ അണികളെ ഒന്നാക്കാൻ പരിശ്രമിക്കുന്നു, വിജയവും കണ്ടുതുടങ്ങുന്നു

~ IT സെൽ activate ചെയ്തു

~ ഭയമില്ലാത്ത പുതിയ ജനുസ്സ് നേതാവ് എന്ന പേരെടുത്തു

~ എന്നാൽ, charisma കുറവും, വാഗ്‌മിയല്ലാത്തതും ഒരു കുറവാണ്.
~ ഭരിക്കാനല്ല ബിജെപി കളത്തിൽ ഇറങ്ങുന്നത് എന്ന് അണികൾ പോലും കരുതുന്നത്ര par-പൊളിറ്റിക്സ് ആണദ്ദേഹം. അത് മറ്റൊരു കുറവ്.

~ രണ്ടക്ക സംഖ്യയേ പ്രതീക്ഷയുള്ളൂ എന്നത് നേതൃത്വം മാത്രം അറിയേണ്ട വസ്തുത വിളിച്ചു പറഞ്ഞതിൽ പൊളിറ്റിക്കൽ നൈവിറ്റിയാണ് കാണിക്കുന്നത്.
തലപ്പത്ത് മൂന്ന് പട്ടികജാതിക്കാരെ അവരോധിച്ച് ബിജെപി കളമിറങ്ങുന്നത് വ്യക്തമായ, കൃത്യമായ ലക്ഷ്യത്തോടെയാണ്.

1. ഡിഎംകെ/ സ്റ്റാലിനെ പ്രതിരോധിക്കുക

2. രണ്ടക്ക സംഖ്യയിൽ MLAs നെ വച്ച് AIADMK യുടെ 'സിണ്ട്' പിടിച്ച് തമിഴ്‌നാട്ടിൽ അച്ഛേ ദിൻ കൊണ്ടുവരുക
3. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുമുന്പ് SC base ശക്തമാക്കി വളർത്തുക.

4. രജനി കളമിറങ്ങുന്ന പക്ഷം അണ്ണാമലയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി മുൻനിർത്തി രജനിയുടെ പിന്തുണയോടെ നേരിട്ട് ഭരണത്തിലെത്തുക

5. ക്രിസ്ത്യൻ, മുസ്ലിം പ്രീണനം ഇല്ലാതെ വോട്ട് base ഉണ്ടാക്കിയെടുക്കുക
5. അരുന്ധതിയാർ, ദേവേന്ദ്രകുല വെള്ളാളർ ഇങ്ങനെയുള്ള, hitherto പാർട്ടി ആഭിമുഖ്യമില്ലാത്ത, ജയലളിതക്ക് വോട്ടുകൊടുത്ത base 2024 ലോക്സഭാ election മുൻനോക്കി വളർത്തിയെടുക്കുക

6. ചെറിയ ചെറിയ ടീവി ചാനലുകൾ സപ്പോർട്ട് ചെയ്ത് വളർത്തിയെടുക്കുക
എത്ര സീറ്റ് AIADMK ഷെയർ ചെയ്യും എന്നത് കാത്തിരുന്ന് കാണണം.

ബിജെപിയുടെ 3% ആണോ അതോ ക്രിസ്ത്യൻ മുസ്ലിം 10% ആണോ വലുത്, അതിൽ എത്ര ഡിഎംകെക്ക് പോകും എന്നതൊക്കെ factors ആണ്.

ആ 10% ത്തിൽ വലിയൊരു ഭാഗം ഡിഎംകെക്ക് തന്നെ പോവും എന്നറിയാനുള്ള പ്രബുദ്ധത EPSന് ഉണ്ടാവും എന്ന് കരുതുക.
എന്തായാലും അണ്ണാമലൈയുടെ മാസ്സ് എൻട്രി ഒരു ഓളം ഉണ്ടാക്കിയിട്ടുണ്ട്.

ബിജെപിയിൽ ചേരുന്ന അന്ന് രണ്ടുപേജ് ദൈർഖ്യമുണ്ടായിരുന്ന വിക്കിപീഡിയ ഇപ്പൊ ഒരു sentence ആയി.

ഡിഎംകെ മുഴുവൻ ടാർഗറ്റ് ചെയ്തിരിക്കുന്നത് അണ്ണാമലൈ ആണ്.
ചേർന്ന ഉടനെ അണ്ണാമലൈ ആദ്യം ചെയ്തത് തന്റെ ജാതിയായി അരുന്ധതിയാർ ബെൽറ്റ് - കൊങ്കുനാട് സന്ദർശിക്കുകയാണ്.

അവിടെ ചെയ്ത പ്രസ് കോൺഫറൻസ് ഒന്ന് മതിയാകും അദ്ദേത്തിന്റെ 'സിംഗം' സ്റ്റാറ്റസ് justify ചെയ്യാൻ. ഇല്ലാത്ത TV ചാനൽ ഇല്ല. ചോദ്യ ശരം. എല്ലാ ചോദ്യങ്ങളും ഭാവി മുഖ്യനോടെന്നപോലെ.
പുറത്തുകടക്കാൻ പറ്റാത്ത വിധം പൊതിഞ്ഞ പത്രക്കാർ. ഇതൊരു വലിയ മാറ്റത്തിന്റെ തുടക്കം മാത്രം.

രജനി സ്വയം മുഖ്യനാവാൻ വിചാരിക്കില്ല. കിംഗ് മേക്കർ ആവാനാണ് ചാൻസ്. മുൻപും ജയലളിതയെ എതിർത്ത് ഒന്ന് മൂളിയത് കരുണാനിധിയെ തുണച്ചപോലെ സ്റ്റാലിനെ എതിർത്ത് സൈന്യത്തെ മുൻനിർത്തിയാലും ജയിച്ചപോലെയാണ്.
അങ്ങനെ വരുന്ന പക്ഷം അണ്ണാമലൈ ഉയർന്നുവരാൻ ചാൻസ് ഉണ്ട്.

പക്ഷേ രജനിക്ക് മറ്റാരെങ്കിലും മനസ്സിൽ ഉണ്ടോ എന്ന് അറിയില്ല. അടുത്ത മൂന്നുമാസത്തിൽ കളം കുറച്ചുകൂടി വ്യക്തമാവും.

ഈ ത്രെഡ് വെറും നിലപാടുകളെ വിലയിരുത്തുന്നതാണ്. ഇറങ്ങിയതിനുശേഷമേ ജയാപജയങ്ങളെ ഗണിക്കാൻ കഴിയൂ.
അഭിപ്രായങ്ങൾ, തർക്കം, ക്ഷണിക്കുന്നു.
This tweet is a continuation of the discussion led by @LonappanMaash a few days ago.
You can follow @BaluSreevidya.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled:

By continuing to use the site, you are consenting to the use of cookies as explained in our Cookie Policy to improve your experience.