ശ്രീ മഹാഗണപതി,ആദ്ധ്യാത്മ ശാസ്ത്രപരമായ വിവരങ്ങൾ, വിനായക ചതുർത്ഥി

" വക്രതുണ്ഡ മഹാകായ
സൂര്യകോടി സമപ്രഭഃ
നിര്‍വിഘ്‌നം കുരുമേ ദേവ
സര്‍വകാര്യേഷു സര്‍വ്വദഃ "

(1)
ഗണപതി എന്ന വാക്കിന്റെ അര്‍ഥമെന്താണ്?

‘ഗ’ എന്നാല്‍ ബുദ്ധി, ണ എന്നാൽ ജ്ഞാനം, പതി എന്നാൽ നാഥൻ അല്ലെങ്കിൽ അധിപൻ, അങ്ങനെ ഗണപതി എന്നാൽ ബുദ്ധിയുടേയും ജ്ഞാനത്തിന്റെയും അധീശൻ എന്ന അർത്ഥം സിദ്ധിക്കുന്നു.

(2)
ചിലര്‍ ഗണപതി ഭഗവാനെ ഉദ്ദേശിച്ച് വക്രതുണ്ഡന്‍, വിനായകന്‍ ഏകദന്തന്‍ എന്നൊക്കെ വിളിക്കാറുണ്ട്. അവയുടെ അര്‍ത്ഥമെന്താണ്?

(3)
1. വക്രതുണ്ഡന്‍ എന്ന വാക്കിന്റെ അക്ഷരാർത്ഥം ‘വളഞ്ഞ തുമ്പിക്കൈ ഉള്ളവന്‍ എന്നാണ്. പക്ഷെ ഗണപതിയെ വക്രതുണ്ഡന്‍ എന്ന് വിളിക്കുന്നതിനു പിന്നിലുള്ള കാരണം ഇപ്രകാരമാണ് വളഞ്ഞ അതായത് തെറ്റായ മാര്‍ഗത്തിലൂടെ ജീവിക്കുന്നവനെ നേരായ മാര്‍ഗത്തിലേക്ക് കൊണ്ടുവരുന്നവന്‍ എന്നാകുന്നു.

(4)
2. ഏകദന്തന്‍ അതായത് ഒരു കൊമ്പ് പൂര്‍ണമായും മറ്റൊന്നു മുറിഞ്ഞതായും ഉള്ളതിനാല്‍ ഗണപതിയെ ഈ പേര് വിളിക്കുന്നു.

(5)
ഒന്ന് എന്ന അക്കം ബ്രഹ്മത്തെ സൂചിപ്പിക്കുന്നു. ദന്തീന് എന്നാല്‍ കാണിച്ചു കൊടുക്കുക എന്നർത്ഥം. അതായത് ഏകമായ ബ്രഹ്മത്തിന്റെ അനുഭൂതി നേടാനുള്ള വഴി കാട്ടിക്കൊടുക്കുന്നവന്‍ എന്നാണര്‍ത്ഥം.

(6)
3. വിനായകന്‍ എന്നതിന്റെ അര്‍ത്ഥം നായകന്മാരുടെ, അതായത് നേതാക്കന്മാരുടെ വിശേഷതകളെല്ലാം ഉള്ളവന്‍ എന്നാണ്.

(7)
4. ലംബോദരന്‍ എന്നതിന്റെ അര്‍ഥം അക്ഷരം പ്രതിയായി പറയുകയാണെങ്കില്‍ ലംബമായ അതായത്
വലുതായ ഉദരം (വയറ്) ഉള്ളവന്‍ എന്നാണ്. ഇതിന്റെ ആന്തരാര്‍ഥം എന്തെന്നാല്‍ സര്‍വ ചരാചരങ്ങളും ഗണപതിയില്‍ വസിക്കുന്നു എന്നാണ്.

(8)
എന്തുകൊണ്ടാണ് ഗണപതി ഭഗവാനെ ഏതൊരു ശുഭകാര്യവും തുടങ്ങുന്നതിനു മുമ്പ് പ്രാർത്ഥിക്കുന്നത്?

ഗണങ്ങളുടെ അധിപൻ അഥവാ ഗണേശനാണ് ഗണപതി. സിദ്ധിയുടേയും ബുദ്ധിയുടെയും ഇരിപ്പിടമായാണ് മഹാഗണപതിയെ സങ്കൽപ്പിക്കുന്നത്.

(9)
ലോക വ്യവഹാരങ്ങളിലും ആധ്യാത്മിക മാർഗ്ഗത്തിലും ഉണ്ടാകുന്ന വിഘ്നങ്ങൾ ഗണപതിയുടെ അനുഗ്രഹം ലഭിക്കുന്നതോടെ ഇല്ലാതെയാകുമെന്നാണ് വിശ്വാസം..

(10)
സാധാരണയായി വിഘ്നങ്ങള്‍ അകറ്റുന്നവനായാണ് മഹാഗണപതിയെ കണക്കാക്കുന്നത്. ഏതൊരു കാര്യം ആരംഭിക്കുന്നതിനു മുമ്പും ഗണേശ സ്മൃതി നല്ലതാണെന്നാണ് വിശ്വാസം.

(11)
ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃ എന്ന സ്തുതിയാണ് വിജയദശമി ദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്തുന്ന വേളയില്‍ ആദ്യമായി എഴുതിക്കാറുള്ളത്.

(12)
ഏതൊരു ശുഭ കാര്യത്തിനു മുമ്പും ഗണപതിഹോമം നടത്തുക എന്നത് ഹൈന്ദവർക്കിടയിൽ സാധാരണമാണ്.

(13)
പ്രത്യേക ദ്രവ്യങ്ങൾ ചേർത്ത്‌ നടത്തുന്ന ഗണപതി ഹോമം അനുകൂല ഊർജ്ജത്തിന്റെ തരംഗങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നുള്ള ശാസ്ത്രീയ അടിത്തറയും ശുഭകാര്യങ്ങൾക്ക് തുടക്കമായി ഗണപതി പൂജ മാറുന്നതിന്റെ കരണമായെന്നാണ് കരുതുന്നത്.

(14)
ഗണപതി ഹോമം പോലെയുള്ള കാര്യങ്ങൾ വളരെ ഉത്തമമാണെന്നാണ് തന്ത്രഗ്രന്ഥങ്ങൾ സൂചിപ്പിക്കുന്നത്.

(15)
മൂഷികനും ഗണപതിയും തമ്മിലുള്ള ബന്ധമെന്താണ്?

മൂഷികന്‍ ഗണപതിയുടെ വാഹനമാണ്. വാഹനം എന്ന വാക്ക് സംസ്‌കൃതത്തിലെ വൃ-വഹ് എന്നതില്‍ നിന്നാണുണ്ടായത്. ഇതിന്റെ അര്‍ത്ഥം വഹിച്ചു കൊണ്ടു പോകുക എന്നാണ്. ദേവീ-ദേവന്മാരുടെ വാഹനം അവരുടെ പ്രവൃത്തിക്ക് അനുസൃതമായി മാറുന്നു.

(16)
സാധാരണയായി ഗണപതിയുടെ വാഹനം മൂഷികനാണ് അതായത് ഗണപതിയുടെ കാര്യങ്ങള്‍ക്കായി ആവശ്യമായ ശക്തി മൂഷികനിലാണ് ഉള്ളത് എന്നാണര്‍ഥം.

(17)
മൂഷികന്‍ രജോഗുണത്തെ സൂചിപ്പിക്കുന്നു.അതായത് രജോഗുണം ഗണപതിയുടെ നിയന്ത്രണത്തിലാണ് എന്ന കാര്യവും ഇതില്‍ നിന്നും വ്യക്തമാകുന്നു.

(18)
ഗണപതി ഭഗവാന്റെ വിഗ്രഹങ്ങള്‍ രണ്ടു തരത്തിലുണ്ട്, ഇടത് വശത്തും വലതു വശത്തും തുമ്പി കൈയുള്ള വിഗ്രഹങ്ങള്‍. അവ രണ്ടും തമ്മില്‍ എന്താണ് വ്യത്യാസം?

(19)
തുമ്പിക്കൈയുടെ ആദ്യത്തെ വളവ് വലതു വശേത്തക്കായിരിക്കുന്ന മൂര്‍ത്തിയെ ദക്ഷിണാമൂര്‍ത്തി അഥവാ ദക്ഷിണാഭിമുഖി മൂര്‍ത്തി എന്നു പറയുന്നു. ദക്ഷിണമെന്നാല്‍ തെക്ക് ദിശ അഥവാ വലതുഭാഗം. തെക്ക് ദിശ യമലോകേത്തക്ക് നയിക്കുന്നു.

(20)
എന്നാല്‍ വലതു ഭാഗം സൂര്യനാഡിയുടേതാകുന്നു. ആരാണോ യമലോക ദിശയെ ധൈര്യത്തോടെ നേരിടുന്നത്, അവന്‍ ശക്തിശാലിയായിരിക്കും. അതേപോലെ, സൂര്യനാഡി പ്രവര്‍ത്തനക്ഷമമായിട്ടുള്ളവന്‍ തേജസ്വിയുമായിരിക്കും. ഈ രണ്ട് കാരണങ്ങളാല്‍ വലതു ഭാഗത്തേക്ക് തുമ്പികൈയുള്ള ഗണപതി ശക്തിയുള്ളതാണ്.

(21)
കര്‍മകാണ്ഡപ്രകാരമുള്ള എല്ലാ നിയമങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ടാണ് ഇത്തരം വിഗ്രഹത്തെ പൂജിക്കേണ്ടത്.

എന്നാല്‍ തുമ്പിക്കൈയുടെ ആദ്യത്തെ വളവ് ഇടതു വശേത്തക്ക് ആയിരിക്കുന്ന വിഗ്രഹത്തെ വാമമുഖി എന്നു പറയുന്നു. വാമം എന്നാല്‍ ഇടതു ഭാഗം, അഥവാ വടക്കു ദിശ.

(22)
ഇടതു ഭാഗത്തുള്ള ചന്ദ്രനാഡി ശീതളത പകരുന്നു, അതുപോലെ വടക്കുദിശ ആധ്യാത്മിക ഉന്നതിക്ക് അനുയോജ്യവും ആനന്ദദായകവുമാണ്. അതിനാല്‍ വീടുകളില്‍ വാമമുഖി ഗണപതിയെയാണ് കൂടുതലായും പൂജിക്കുന്നത്.

(23)
ഗണപതി ഭഗവാന് ചുവന്ന പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നതിന്റെ കാരണമെന്താണ് ?

ഗണപതി പൂജയില്‍ ചുവന്ന വസ്ത്രം, ചുവന്ന പുഷ്പങ്ങള്‍, രക്തചന്ദനം ഇവ ഉപയോഗിക്കുന്നു.

(24)
ചുവപ്പു നിറം ഉപയോഗിക്കുന്നതിന്റെ കാരണം എന്തെന്നാല്‍ ചുവപ്പ് നിറം കാരണം അന്തരീക്ഷത്തിലെ ഗണപതിയുടെ പവിത്രകങ്ങള്‍ അതായത് ഗണപതി ഭഗവാന്റെ തരംഗങ്ങള്‍ നാം പൂജിക്കുന്ന വിഗ്രഹം അഥവാ ഭഗവാന്റെ ചിത്രത്തിലേക്ക് കൂടുതല്‍ അളവില്‍ ആകര്‍ഷിക്കെപ്പടുന്നു.

(25)
അതിനാല്‍ നാം പൂജിക്കുന്ന വിഗ്രഹം/ചിത്രം കൂടുതല്‍ ജാഗൃതമാകുകയും പൂജിക്കുന്ന വ്യക്തിക്ക് ഭഗവാന്റെ കൂടുതല്‍ ചൈതന്യം ലഭിക്കുകയും ചെയ്യുന്നു.

(26)
ഇതേ സിദ്ധാന്തമനുസരിച്ച് ഗണപതിക്ക് കറുകപ്പുല്ല് അര്‍പ്പിക്കുന്നു. കറുകയെ ദുര്‍വ എന്നും പറയുന്നു. ദുര്‍വ എന്ന വാക്കിന്റെ അര്‍ഥം ഇപ്രകാരമാണ് – ദുഃ എന്നാല്‍ ദൂരെയുള്ളത്, അവ എന്നാല്‍ സമീപത്ത് കൊണ്ടു വരുന്നത്.

(27)
ദൂരെയുള്ള ഗണപതിയുടെ പവിത്രകങ്ങളെ സമീപത്ത് കൊണ്ടു വരുന്നതെന്തോ, അത് ദുര്‍വയാകുന്നു.
അതിനാലാണ് ഗണപതിക്ക് കറുക പ്പുല്ല് പൂജയില്‍ അര്‍പ്പിക്കുന്നത്.

(28)
എന്താണ് ഗണേശോത്സവം?

എല്ലാ വര്‍ഷവും പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷമാണ് ഗണേശോത്സവം. ഗണപതിയുടെ പിറന്നാളാണ് ഗണേശോത്സവമായി / ഗണേശ ചതുര്‍ത്ഥിയായി ആഘോഷിക്കുന്നത്. കലയുടെയും ശാസ്ത്രത്തിന്റെയും അറിവിന്റെയും ദേവനായി അറിയപ്പെടുന്നു ഗണപതി.

(29)
ഗണേശ ചതുര്‍ത്ഥി ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്നത് മഹാരാഷ്ട്രക്കാരാണ്. പത്ത് ദിവസത്തെ ആഘോഷങ്ങള്‍ക്കായി ഗണപതിയുടെ വിവിധ വര്‍ണത്തിലുള്ള പ്രതിമകള്‍ ഭക്തര്‍ നിര്‍മ്മിക്കുന്നു.

(30)
പത്ത് ദിവസം ഗണപതിയുടെ വിഗ്രഹത്തില്‍ പൂജയും പുഷ്പങ്ങളും അര്‍പ്പിക്കുന്നു. നാല് ഘട്ടങ്ങളിലായി നടത്തുന്ന പൂജകളുടെ അവസാനത്തെ ദിവസത്തില്‍ ഗണേശ വിഗ്രഹം നദിയില്‍ / കടലിൽ ഒഴുക്കുകയാണ് ചെയ്യുന്നത്.

(31)
ഇന്നേ ദിവസം ആഘോഷിക്കുവാനായി 20 ലധികം മധുരം വിളമ്പാറുണ്ട്. ബ്രാഹ്മണര്‍ക്കിടയില്‍ മാത്രം ആഘോഷിച്ചിരുന്ന ചടങ്ങുകള്‍ പൊതുജനതയ്ക്ക് മുന്നില്‍ എത്തിച്ചത് ലോകമാന്യ തിലക് ആയിരുന്നു. പൊതു ആഘോഷമാക്കി ഗണേശ ചതുര്‍ത്ഥിയെ അദ്ദേഹം മാറ്റി.

(32)
ഇന്ത്യയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ഗണേഷ ചതുര്‍ത്ഥി. തായ്‌ലന്റ്, കബാഡിയ, ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ചൈന എന്നിവിടങ്ങളിലും ഗണപതി ആഘോഷം നടന്നു വരുന്നു.

(33)
വിനായക ചതുര്‍ത്ഥി നാളില്‍ ആര്‍ക്കും ചെയ്യാവുന്ന പൂജയാണ് ചതുര്‍ത്ഥി പൂജ. ആദ്യം കുളിച്ച് ശുദ്ധി വരുത്തുക. ശുഭ്രവസ്ത്രങ്ങള്‍ ധരിക്കുക. പൂജ ചെയ്യുന്ന സ്ഥലം വൃത്തിയും വെടിപ്പുമാക്കി ശുദ്ധജലം തളിച്ച് വയ്ക്കുക.അവിടെ ഗണപതിയുടെ ചെറിയ വിഗ്രഹമോ പടമോ പ്രതിഷ്ഠിക്കുക.

(34)
അതോടൊപ്പം പൂജ ചെയ്യാനുള്ള പുഷ്പങ്ങള്‍, ചന്ദനത്തിരി, ശുദ്ധജലം തുടങ്ങിയ ദ്രവ്യങ്ങളും കരുതി വയ്ക്കുക.ഗണപതി വിഗ്രഹത്തിനു മുമ്പായി ഒരു പരന്ന താലത്തില്‍ വെറ്റില വൃത്തിയാക്കി വയ്ക്കുക.

(35)
മഞ്ഞള്‍പ്പൊടി വെള്ളത്തില്‍ കുഴച്ച് മാവ് ആക്കി അതുകൊണ്ട് ഗണപതിയെ സങ്കല്‍പ്പിച്ച് അറിയാവുന്ന രീതിയില്‍ രൂപമുണ്ടാക്കുക. അതിനു മുകളില്‍ കുങ്കുമാര്‍ച്ചന നടത്തി പൂക്കള്‍ വച്ച് അലങ്കരിക്കുക.

(36)
ഗണേശചതുര്‍ത്ഥി വ്രതം ഗണേശ പ്രീതിക്ക്‌ ഉത്തമമായ മാര്‍ഗ്ഗമാണ്‌. ചിങ്ങമാസത്തിലെ ശുക്ലപക്ഷമാണ്‌ വിനായക ചതുര്‍ത്ഥി. ഇഷ്ട ഭർത്തൃ ലബ്ദിക്കും ദാമ്പത്യ ദുരിത മോചനത്തിനും വേണ്ടി ചതുര്‍ത്ഥിവ്രതം വിശ്വാസികൾ അനുഷ്‌ഠിക്കുന്നു.

(37)
മേടം, ധനു, ചിങ്ങം എന്നീ മാസങ്ങളിലെ പൂര്‍വ്വ പക്ഷങ്ങളിലെ ചതുര്‍ത്ഥിയെ വിനായക ചതുര്‍ത്ഥിയായാണ്‌ കണക്കാക്കുന്നത്‌. മഹാഗണപതി ക്ഷേത്രങ്ങളില്‍ ഈ ദിവസം ഗണപതി പൂജ, ഗണപതി ഹോമം തുടങ്ങിയവ പ്രധാനമാണ്‌.

(38)
ഗണപതിയുടെ 12 നാമങ്ങളുള്ള സങ്കടനാശന ഗണേശ സ്തോത്രം എല്ലാദിവസവും ജപിക്കുന്നത്‌ വിഘ്നങ്ങള്‍ മാറാന്‍ നല്ലതാണ്‌ എന്നാണ് വിശ്വാസം.

(39)
You can follow @chatrapathi__.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled:

By continuing to use the site, you are consenting to the use of cookies as explained in our Cookie Policy to improve your experience.