ഞാൻ tl ഇൽ വന്നിട്ട് കൃത്യം 5 മാസം ആയി , പക്ഷെ ട്വിറ്ററിലെ പല കാര്യങ്ങൾ ഞാൻ ഇപ്പോഴും പഠിച്ചു വരുന്നതേ ഉള്ളു, so പുതിയ ആൾക്കാർക്ക് വേണ്ടി എനിക്കറിയാവുന്ന കാര്യങ്ങൾ ഞാൻ ഷെയർ ചെയ്യുന്നു. ബാക്കി ഉള്ള സുഹൃത്തുക്കൾക്ക് അവരുടെ അഭിപ്രായം രേഖപെടുത്താം.
1) How to post a thread 
ആദ്യം ഒരു ട്വീറ്റ് കംബോസ് ചെയ്യുക, എന്നിട്ടു character length തീരുമ്പോ അതിന്റെ സൈഡിൽ ഒരു + ബട്ടൺ ടാപ്പ് ചെയ്തു ഒരു ഓർഡറിൽ ടൈപ്പ് ചെയ്തു പോയ മതി. അഥവാ കറക്ഷൻ ഉണ്ടെങ്കിൽ ട്വീറ്റ് പോസ്റ്റ് ചെയ്യുന്നതിന് മുന്നേ ടാപ്പ് ചെയ്തു എഡിറ്റ് ചെയ്യാൻ സാധിക്കും.

ആദ്യം ഒരു ട്വീറ്റ് കംബോസ് ചെയ്യുക, എന്നിട്ടു character length തീരുമ്പോ അതിന്റെ സൈഡിൽ ഒരു + ബട്ടൺ ടാപ്പ് ചെയ്തു ഒരു ഓർഡറിൽ ടൈപ്പ് ചെയ്തു പോയ മതി. അഥവാ കറക്ഷൻ ഉണ്ടെങ്കിൽ ട്വീറ്റ് പോസ്റ്റ് ചെയ്യുന്നതിന് മുന്നേ ടാപ്പ് ചെയ്തു എഡിറ്റ് ചെയ്യാൻ സാധിക്കും.
2) ഇത് ബുദ്ധിമുട്ടായിട്ടു തോന്നുവാണെങ്കിൽ , ഇപ്പൊ ഈ പോസ്റ്റ് ചെയ്ത പോലെ ആദ്യം ഒരു പോസ്റ്റ് ചെയ്യുക, പിന്നെ റിപ്ലൈ ആയിട്ട് add another tweet എന്ന ഓപ്ഷനിൽ ക്ലിക് ചെയ്തു കമന്റ് പോസ്റ്റ് ചെയ്യുക
4) നല്ല നല്ല പോസ്റ്റുകൾ കമന്റുകൾ ഒക്കെ കണ്ടു വേണം ആൾക്കാർ നിങ്ങളെ ഫോള്ളോ ചെയ്യാൻ, നിങ്ങൾ ഫോള്ളോ ചെയ്യുന്നവർ എല്ലാം നിങ്ങളെ ഫോള്ളോ ചെയ്യണം എന്നു വാശി പിടിക്കരുത്. അതുപോലെ ഒരാൾക്ക് ഫോള്ളോ ബാക്ക് കൊടുത്തതിനു ശേഷം വ്യക്തമായ കാരണം ഇല്ലാതെ അയാളെ അൺഫോള്ളോ ചെയ്യരുത്
5) ഒരു പോസ്റ്റ് കണ്ടു അത് ഇഷ്ടപെട്ടാൽ ലൈക്കും RT (റി ട്വീറ്റും) ചെയ്യാൻ പിശുക്കു കാണിക്കരുത്, പിന്നെ അത് കോപ്പി പേസ്റ്റ് ചെയ്യുകയാണെങ്കിൽ courtesy മെൻഷൻ ചെയ്യുന്നത് നല്ല ശീലം ആണ്
6) ലേഡീസിന്റെ dm ഇൽ പോയി ശല്യം ചെയ്യുന്നത് മോശം പ്രവണത ആണ് , ഇങ്ങോട്ടു mesg ചെയ്യുന്നവർക്ക് റിപ്ലൈ ചെയ്യുന്നതാണ് ഏറ്റവും ഉചിതം

7) രാഷ്ട്രീയ മതപരമായ തർക്കങ്ങളിൽ കഴിവതും സർക്കാസം ഉപയോഗിക്കുക, ഇങ്ങോട്ടു മോശമായ ഭാഷ ഉപയോഗിക്കുന്നവനോട് പിന്നെ മര്യാദ കാണിക്കുന്നതിൽ അർഥം ഇല്ല , നിങ്ങളുടെ discretion അനുസരിച്ചു പ്രവർത്തിക്കുക

8) സ്വന്തം ട്വീറ്റ് ലൈക് ചെയ്യാൻ പാടില്ല എന്നൊരു നാട്ടുനടപ്പു ഇവിടെ ഉള്ളതായി അറിയാൻ സാധിച്ചു , അങ്ങനെ ഉള്ളവരെ അൽപ്പൻ ആയി ചിത്രീകരിക്കാൻ ചാൻസ് ഉണ്ട്. So beware 


9) റിപ്ലൈ ആർക്കാണോ കൊടുക്കേണ്ടത് അയാളുടെ ട്വീറ്റിലെ കമന്റ് ബോക്സ് ഐക്കൺ ടാപ്പ് ചെയ്തു അതിൽ ടൈപ്പ് ചെയ്തു റിപ്ലൈ പോസ്റ്റ് ചെയ്യണം; ഇങ്ങനെ അല്ല ചെയ്യുന്നത് എങ്കിൽ ചിലപ്പോ നേരെ മുകളിൽ ഉള്ള വ്യക്തിക്കാവും റിപ്ലൈ കിട്ടുക

10) കഴിവതും മറ്റുള്ള ആൾക്കാരെ "നിങ്ങൾ, താങ്കൾ, ജി "എന്ന് അഭിസംബോധന ചെയ്യുക, if u wanna pick a fight use " നീ , കമ്മി , സുടാപ്പി , കോങ്ങി , സംഘി " etc
11) ട്വിറ്ററിൽ Block അല്ലെങ്കിൽ mute എന്ന ഓപ്ഷൻ കൂടി ലഭ്യമാണ് , അത് ഓരോരുത്തരുടെയും ഇഷ്ടം പോലെ ഉപയോഗിക്കുക , ഒരു അടി കഴിഞ്ഞു ബ്ലോക്ക് ചെയ്തു പോവുന്നത് പൊതുവെ പരാജയം ആയിട്ടാണ് tl ഇൽ കാണുന്നത് , പക്ഷെ ചിലപ്പോൾ ഞരമ്പുകളുടെ ശല്യം കാരണം പെൺകുട്ടികൾ use ചെയ്യുന്നതും കാണാറുണ്ട് 


12) അനോണി ആയിട്ടുള്ള ആൾക്കാർ അവരുടേതായ കാരണങ്ങൾ കൊണ്ടാവും അങ്ങനെ വരുന്നത്,അവരുടെ dm ഇൽ പോയി പേരെന്താ,വീടെവിടെ ആണ് എന്നൊക്കെ ചോദിക്കുന്നത് മോശം ആണ്, respect everyone’s privacy unless he is a bully. ഒരു ബുള്ളി ടൈപ്പ് character ആണെങ്കിൽ അവനെ എന്ത് ചെയ്യണം എന്നുള്ളതും നിങ്ങളുടെ ഇഷ്ടം
13) പിന്നെ ഉള്ളതു fake ക്കുകൾ ആണ്, എല്ലാരും മനസിലാക്കേണ്ട കാര്യം ഇവിടെ majority അക്കൗണ്ടുകളും പലരുടേം fake അക്കൗണ്ട്സ് ആണ്, അനോണി / fake എന്താണെന്നു മനസിലാക്കുക. പെൺകുട്ടികൾ എന്ന പേരിൽ ഉള്ളത് കൂടുതലും നല്ല ഒന്നാന്തരം കോയമാർ ആണ്, so നിങ്ങളുടെ പേർസണൽ ഡീറ്റെയിൽസ് ഷെയർ ചെയ്യരുത്

14) ഒരാൾ നിങ്ങളെ ഒരു പോസ്റ്റിൽ ടാഗ് ചെയ്താൽ കൊള്ളാവുന്ന പോസ്റ്റ് ആണെങ്കിൽ അത് RT അടിക്കുക, പുതിയ ആൾക്കാരുടെ നല്ല tweets seniors ആയിട്ടുള്ളവർ വേണം പ്രൊമോട്ട് ചെയ്യാൻ, അത് പോലെ കണ്ട ചവറിൽ വരെ ടാഗ് ചെയ്യുന്ന പരുപാടി പുതിയ ആൾക്കാരും നിർത്തണം 

