1/ ബട്ടർഫ്‌ളൈ എഫക്റ്റ് : ഒരു ജനതയുടെ ഭാവി മാറിമറിയാൻ കാരണമായ മൂന്ന് സംഭവങ്ങൾ.

ചിലപ്പോളൊക്കെ ഒരു ചെറിയ, തീരെ പ്രാധാന്യം കുറഞ്ഞ സംഭവം പിന്നീട് വലിയ സ്വാധീനം ചെലുത്തുന്ന സംഭവം ആയി മാറിയേക്കാം.ഇതിനെ ബട്ടർഫ്‌ളൈ എഫക്റ്റ് എന്ന് വിളിക്കുന്നു.

ചിലപ്പോൾ ഒരു പുതിയ രാജ്യം
2/ ഉണ്ടാകാനും, ഒന്നേകാൽ കോടി ജനങ്ങൾ താമസം മാറാനും,20 ലക്ഷം പേർക്ക് ജീവഹാനി സംഭവിക്കാനും,അതിന് പുറമേ, ഒരു കുടുംബം പോലെ കഴിഞ്ഞ ഒരു ജനത ആജന്മ ശത്രുക്കൾ ആകാനും വരെ കാരണമായേക്കാം.

പാകിസ്താന്റെ സ്ഥാപകൻ മുഹമ്മദലി ജിന്നയുടെ ജീവിതം പഠിച്ചാൽ നമുക്ക് മനസ്സിലാകും,മൂന്ന് സംഭവങ്ങളാണ്
3/ ബട്ടർഫ്‌ളൈ എഫക്ട്ന് കാരണമായതും, ലോകചരിത്രത്തിലെ തന്നെ ഏറ്റവും രക്തപങ്കിലമായ അർധരാത്രിക്ക് കളമൊരുക്കിയതും.

ഇതേപ്പറ്റി അറിയണമെങ്കിൽ,നമുക്ക് അല്പം പിന്നിലേക്കു സഞ്ചരിക്കേണ്ടി വരും. കൃത്യമായിപ്പറഞ്ഞാൽ, ജിന്നയുടെ മുത്തച്ഛൻ പ്രേംജിഭായി മേഘ്ജി തക്കാർ എന്ന,ഗുജറാത്തിലെ
4/ കത്തിയവാർ സ്വദേശിയായ,ധനാഢ്യനായ ഹിന്ദു ബിസിനെസ്സുകാരന്റെ ചെറുപ്പകാലത്തേക്ക് പോകണം. അദ്ദേഹം തന്റെ ധനമത്രയും വാരിക്കൂട്ടിയതു മൽസ്യ മൊത്തവ്യാപാരത്തിൽ നിന്നായിരുന്നു. പക്ഷേ,ശുദ്ധ സസ്യഭുക്കുകൾ ആയിരുന്ന അദ്ദേഹത്തിന്റെ ലോഹാന ഹിന്ദു സമൂഹം മൽസ്യക്കച്ചവടക്കാരനായ അദ്ദേഹത്തെ ഭ്രഷ്ട്
5/ കൽപ്പിച്ചു പുറത്താക്കിയിരുന്നു . വളരെക്കാലം കഴിഞ്ഞു, മൽസ്യക്കച്ചവടം നിർത്തി അദ്ദേഹവും കുടുംബവും തിരിക സ്വസമൂഹത്തിൽ എത്താൻ ശ്രമിച്ചെങ്കിലും, ഹിന്ദു സമൂഹത്തിന്റെ സ്വയം പ്രഖ്യാപിത സംരക്ഷകരായ ചിലർ അതിന് തടസ്സം നിൽക്കുകയും തൽഫലമായി അദ്ദേഹത്തിന് സ്വധർമത്തിലേക്ക് തിരികെ എത്താൻ
6/ സാധിക്കാതെ വരികയും ചെയ്തു. ഇതിനെത്തുടർന്ന്, അദ്ദേഹത്തിന്റെ പുത്രനും,ജിന്നയുടെ പിതാവുമായ പുഞ്ചാലാൽ തക്കാറും നാലു ആണ്മക്കളും ഇസ്ലാം മതം സ്വീകരിച്ചു.

ഇതാണ് ആദ്യത്തെ ബട്ടർഫ്‌ളൈ എഫക്ട്. ഒരു പക്ഷേ,ജിന്നയുടെ മുത്തച്ഛനെ തിരികെ സനാതന ധർമത്തിൽ തിരികെ എടുത്തിരുന്നെങ്കിൽ, ജിന്ന
7/ ഹിന്ദുവായി തുടരുകയും,തന്റെ ബുദ്ധിയും കഴിവും സമ്പത്തും മുസ്ലിങ്ങൾക്കായി ഒരു പുതിയ രാജ്യം കെട്ടിപ്പടുക്കാൻ ഉപയോഗിക്കുകയില്ലായിരുന്നു.

1929ൽ ആണ് ജിന്നയുടെ ഭാര്യ, രത്തൻഭായി പെറ്റിറ്റ് ( ദിൻഷാ മനേക്ജി പെറ്റിറ്റ്, രത്തൻജി ദാദാഭോയ് ടാറ്റ എന്നിവരുടെ കൊച്ചുമകൾ - ടാറ്റ
8/ ഗ്രൂപ്പ് ചെയര്മാൻ ജെ ആർ ഡി ടാറ്റയുടെ അനന്തിരവൾ - വിവാഹശേഷം മരിയം ജിന്ന എന്ന് പേര് മാറിയിരുന്നു ) തികച്ചും ആകസ്മികമായി മരണപ്പെടുന്നത്.

പ്രിയപത്നിയുടെ മരണത്തിൽ ഹൃദയം തകർന്ന ജിന്ന ബോംബയിൽ നിന്നും ലണ്ടനിലേക്ക് താമസം മാറി ഏകാന്ത ജീവിതം നയിച്ചു വന്നു. ഇതിനിടെ ലണ്ടനിൽ വന്ന
9/ ജവാഹർലാൽ നെഹ്‌റു, ജിന്ന കൂടി പങ്കെടുത്ത ഒരു നിശാപാർട്ടിയിൽ വെച്ചു തമാശ രൂപേണ ഒരു പ്രസ്താവന നടത്തി. " ജിന്ന തീർന്നു " ആകസ്മികമായി ഈ പ്രസ്താവന കേൾക്കാനിടയായ ജിന്ന, രോഷാകുലനാകുകയും,ഉടൻ തന്നെ പാർട്ടിയിൽ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തു.

തിരികെ വീട്ടിലെത്തിയ ജിന്ന,തിരികെ
10/ ഇന്ത്യയിലെത്തി മുസ്ലിം ലീഗിനെ ശക്തിപ്പെടുത്തുവാനും അത് വഴി "താൻ തീർന്നിട്ടില്ല " എന്ന് നെഹ്‌റുവിനെ ബോധ്യപ്പെടുത്താനും തീരുമാനിച്ചു. ഇന്ത്യയിൽ തിരിച്ചു വന്ന ജിന്ന, തകർന്നു കിടന്ന മുസ്ലിം ലീഗിനെ ശക്തിപ്പെടുത്തി, കുറഞ്ഞ കാലയളവിനുള്ളിൽ ഇന്ത്യയിലെ രണ്ടാമത്തെ ശക്തിയുള്ള
11/ രാഷ്ട്രീയ ശക്തിയായി വളർത്തിയെടുത്തു.

ഇതാണ് രണ്ടാമത്തെ ബട്ടർഫ്‌ളൈ എഫക്ട്. ഒരു പക്ഷേ, നെഹ്‌റു ആ അനാവശ്യ പ്രസ്താവന നടത്തിയില്ലായിരുന്നു എങ്കിൽ, ഒരു പക്ഷേ,ജിന്ന ലണ്ടനിൽ തന്നെ തുടർന്നനേ.മുസ്ലിം ലീഗ് ഒരു രണ്ടാം ശക്തിയായി വളരുകയും ഹിന്ദുസ്ഥാൻ സ്വാതന്ത്ര്യ ശേഷം ഒന്നായി തന്നെ
12/ തുടരുകയും ചെയ്തനെ.

വിഭജനത്തിനും സ്വാതന്ത്ര്യ ലബ്ധിക്കും വെറും ഒരു വർഷം മുന്നെയാണ്,ജിന്നയുടെ ഡോക്ടർ, Dr.ജെ.എ.എൽ പട്ടേൽ, ജിന്നയുടെ എക്സ് റെയിൽ ഒരു കുഴപ്പം കണ്ടു പിടിച്ചത്. ഒരു പക്ഷേ ജിന്നയുടെ പാകിസ്ഥാൻ നിർമ്മിക്കാൻ ഉള്ള സകല പ്രയത്നങ്ങളെയും നശിപ്പിക്കാൻ ശക്തിയുള്ള ഒരു
13/ കുഴപ്പം. Dr. പട്ടേൽ കണ്ടെത്തിയ ക്ഷയരോഗത്തിന്റെ രണ്ടു കറുത്ത വൃത്തങ്ങൾ ഇന്ത്യൻ രാഷ്ട്രീയ രംഗത്തെ നിരാശപ്പെടുത്തുകയും ഒരു പക്ഷേ ചരിത്രം തന്നെ മറ്റൊന്നാവുകയും ചെയ്‌തേനെ.ജിന്നക്ക് കടുത്ത ക്ഷയരോഗമായിരുന്നു.കഷ്ടിച്ചു രണ്ടോ മൂന്നോ വർഷം കൂടി ആയുസ്സ് ബാക്കി. ഇത് അറിഞ്ഞ കാരണം
14/ അദ്ദേഹം മൗണ്ട്ബാറ്റൺ പ്രഭുവിന് മേൽ ശക്തമായ സമ്മർദ്ദം ചെലുത്തുകയും,അടുത്ത ഒരു വർഷത്തിനുള്ളിൽ സ്വാതന്ത്ര്യ ലബ്ധിയും വിഭജനവും സാധ്യമാക്കുകയും ചെയ്തു. തന്റെ മരണം മുൻകൂട്ടി അറിയാൻ സാധിച്ചത് കാരണം അദ്ദേഹത്തിന് കരുക്കൾ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കേണ്ടി വന്നുവെന്ന് വേണം പറയാൻ.
15/ പാകിസ്ഥാൻ രൂപികരിച്ചു കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം മരിക്കുകയും ചെയ്തു.

ഇതാണ് മൂന്നാമത്തെ ബട്ടർഫ്‌ളൈ എഫക്ട്. വിഭജനത്തെ തടുത്തു നിർത്താൻ ഉള്ള ശക്തി ജിന്നയുടെ എക്സ് റേ ഫിലിമിൽ ഉണ്ടായിരുന്നു.പക്ഷേ രോഗരഹസ്യം പുറത്തു വരാതെ ഡോക്ടർക്കും ജിന്നക്കും ഇടയിൽ നിലനിർത്തിയത്,
16/ ലക്ഷക്കണക്കിന് ആൾക്കാരുടെ ജീവനേക്കാളും,സ്വന്തം തൊഴിലിനോട് കൂറുണ്ടായിരുന്ന ഡോക്ടർ പട്ടേൽ എന്ന ഹിന്ദു കാരണമാണ്.ഒരു പക്ഷേ, ആ മെഡിക്കൽ റിപ്പോർട്ട് പുറത്തായിരുന്നു എങ്കിൽ,ഗാന്ധിജിയും മൗണ്ട്ബാറ്റൺ പ്രഭുവും ഇടപെട്ട് സ്വാതന്ത്ര്യ ലബ്ധി നീട്ടി വെക്കുകയും,അതുവഴി വിഭജനം
17/ ഒഴിവാക്കുകയും ചെയ്തനെ.

മനസ്സിലാക്കേണ്ട കാര്യം : നമ്മൾ ഇന്ന് ചെയ്യുന്ന ഒരു ചെറിയ പ്രവൃത്തിയുടെ ഫലം ചിലപ്പോൾ കാലമേറെ കഴിഞ്ഞിട്ടായിരിക്കും പ്രതിഫലിക്കുക.ചിലപ്പോൾ വളരെ വലിയൊരു അളവിൽ.മൽസ്യ മൊത്തവ്യാപാരം തുടങ്ങുന്ന സമയത്തു ഹിന്ദുവായിരുന്ന ജിന്നയുടെ മുത്തച്ഛൻ ഒരിക്കലും
18/ വിചാരിച്ചിട്ടുണ്ടാകില്ല,തന്റെ ഈ തീരുമാനം നൂറു വർഷങ്ങൾക്ക് ശേഷം കോടിക്കണക്കിനു ജനങ്ങളെ ഒരുപാട് കാലം അലട്ടുന്ന ഒരു വൻ പ്രശ്നത്തിലേക്ക് എത്തുമെന്ന്.....

റഫറൻസ് ഗ്രന്ധങ്ങൾ : Freedom at Midnight, Indian Summer, Sanskruthi ke chaar adhyaay.
©️ആയുഷ് ശശിധരൻ, 2017
You can follow @ayushsk1.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled:

By continuing to use the site, you are consenting to the use of cookies as explained in our Cookie Policy to improve your experience.