പലതരത്തിൽ അപകടങ്ങൾ, പ്രകൃതി ദുരന്തങ്ങൾ ഒക്കെ വരുന്നുണ്ട്. ഒരു ദുരന്തമുഖത്ത് ഓടിച്ചെന്നാൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിന്ന് പോകാം. ധൈര്യസമേതം നമ്മളാലാവുംവിധം പലതും ചെയ്യാം. എന്നാലും പ്രാഥമിക ശുശ്രൂഷ / ട്രോമ കെയർ പരിശീലനം ലഭിച്ചാൽ നമ്മളുടെ സമീപനരീതി വളരെ വ്യത്യാസം വരാം. >>>2
>>>2
മിക്കവാറും എല്ലാ ജില്ലകളിലും ട്രോമാ കെയർ സൊസൈറ്റികൾ ഉണ്ട്. അവരിൽ നിന്ന് നമ്മുടെ റെസിഡൻസ് അസ്സോസിയേഷനുകളിലെയോ, സൌഹൃദ കൂട്ടായ്മകളിലെയോ അംഗങ്ങൾക്ക് പരിശീലനം നേടിയാൽ അത്യാവശ്യ സന്ദർഭങ്ങളിൽ നമുക്ക് കൃത്യമായും ധൈര്യത്തോടെയും ഇത്തരം സന്ദർഭങ്ങളെ അഭിമുഖീകരിക്കാൻ പറ്റും.
>>>3
>>>3
കണ്ണൂരിൽ വളരെ നാളായി നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് TRACK -Trauma Care Society Kannur.രണ്ട് വർഷം മുമ്പ് ഇത്തരം ഒരു ചിന്തയിൽ CA വിദ്യാർത്ഥികൾക്ക് വേണ്ടി ഞാൻ ഇവരെ സമീപിക്കുകയും ഒരു പരിശീലനപരിപാടി സംഘടിപ്പിക്കുകയും ചെയ്തിരുന്നു. അതിന് ശേഷം പരിചയമുള്ള പലരോടും
>>>4
>>>4
ഇതിനെ പറ്റി പറഞ്ഞ് ഇവരുടെ പരിശീലനത്തിൽ പങ്കെടുക്കാൻ പറയാറുണ്ട്. ഇതുപോലെ യുള്ള സംഘടനകൾ നടത്തുന്ന പരിശീലനത്തിന് നമ്മുടെ കോളേജ് കുട്ടികളെ , മിനിമം NSS വളണ്ടിയർമാരെ പങ്കെടുപ്പിക്കുന്നത് നിർബന്ധമാക്കിയെടുക്കുന്നത് നന്നായിരിക്കും. കാരണം ചില സന്ദർഭങ്ങളിൽ വീഴ്ച പറ്റിയ ഒരാളെ
>>>5
>>>5
തെറ്റായ രീതിയിൽ എടുക്കുന്നത് ജീവൻ രക്ഷപ്പെട്ടാലും കൂടുതൽ കോംപ്ലിക്കേഷനുകൾ വരുത്താം. അതിനാൽ പ്രഥമശുശ്രൂഷ പഠിച്ച ഒരാൾക്ക് ഇത്തരം സന്ദർഭങ്ങളെ കൂടുതൽ കൃത്യതയോടെ അഭിമുഖീകരിക്കാൻ പറ്റും.
യുവജന സംഘടനകൾ, റെസിഡൻസ് അസ്സോസിയേഷനുകൾ , സൌഹൃദ കൂട്ടായ്മകൾ, വിദ്യാർത്ഥികൾ എന്നിവർക്ക്
>>>6
>>>6
ഇതിൽ ഇനിയെങ്കിലും ഒരു താൽപര്യം എടുക്കുന്നത് നന്നായിരിക്കും എന്നാണ് എന്റെ കാഴ്ചപ്പാട്.

#കണ്ണൂർ
#Kannur
#TRACK
You can follow @casreejitht.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled:

By continuing to use the site, you are consenting to the use of cookies as explained in our Cookie Policy to improve your experience.