പുതിയ തലമുറയ്ക്ക് എ കെ ആന്റണി ഒരു അച്ചടക്കമുള്ള കോൺഗ്രസ്സ് നേതാവും, ഇന്ദിരഗാന്ധി ഒരു അഭിമാനവും ആയിരിക്കും. പക്ഷെ എത്ര പേർക്കറിയാം ഇതെ ആന്റണി ഇന്ദിരഗാന്ധിയെ തള്ളിപ്പറഞ്ഞു, നായനാർ നയിച്ച LDF മുന്നണിയിൽ ഒരുകാലത്തു സജീവമായി ഉണ്ടായിരുന്നു എന്ന് ? +
#ഫ്ലാഷ്ബാക്ക്_കേരളം-1
#ഫ്ലാഷ്ബാക്ക്_കേരളം-1
ഇന്ദിര ഗാന്ധി കോൺഗ്രസ്സിനെ പിളർത്തി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കാട്ടിക്കൂട്ടിയ കോലാഹലനങ്ങളും അതിനു പുറമെ അർഹതയില്ലാത്ത ഇന്ദിരയുടെ മകൻ സഞ്ജയ് ഗാന്ധിയെ ഉയർത്തി കൊണ്ടുവരികയും, തുടർന്ന് അദ്ദേഹം വ്യാപകമായി നടത്തിയ നിർബന്ധിത വന്ധ്യംകരണം, ഏകദേശം 62 ലക്ഷം പുരുഷന്മാർ, +
അതിനെ തുടർന്നു ഉണ്ടായ 2000+ മരണങ്ങൾ എന്നിങ്ങനെയുള്ള കടുത്ത മനുഷ്യത്വരഹിതമായ ഇന്ദിരയുടെ നയങ്ങളോടുള്ള വിയോജിപ്പ് രേഖപ്പെടുത്തി ഇരിക്കുന്ന കാലത്താണ് ചിക്മഗളൂർ ഉപതിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയെ പരോക്ഷമായി പിന്തുണയ്ക്കാൻ കോൺഗ്രസ്സ് പോളിറ്റ് ബ്യുറോ തീരുമാനിക്കുന്നത്. +
വ്യക്തിപരമായ താൽപര്യങ്ങൾക്കായി പാർട്ടി പിളർത്തിയ ഇന്ദിര ഗാന്ധിക്ക് പരോക്ഷമായ പിന്തുണകൊടുക്കാൻ കോൺഗ്രസുകാർക്ക് എങ്ങനെ സാധിക്കുന്നു എന്ന് മനസിലാക്കാൻ കഴിയുന്നില്ല എന്ന് പറഞ്ഞു അദ്ദേഹം മുഖ്യമന്ത്രിയായി ഇരിക്കെ 1978ൽ രാജിവെച്ചു. +
തുടർന്ന് കോൺഗ്രസ് (A) എന്നൊരു പാർട്ടി രൂപീകരിക്കുകയും, 1980ൽ CPIM നയിച്ച മന്ത്രിസഭയിൽ നായനാർക്കൊപ്പം എ കെ ആൻ്റണിയും ചേർന്നു. +