ശരിക്കും കേരളം ഭരിക്കുന്നത് ആരാണ് ? ജനം വോട്ട് ചെയ്തു വിജയിപ്പിച്ച സർക്കാരാണോ അതോ സഖാക്കൾ ബൂർഷ്വാ കുത്തക സാമ്രാജ്യത്വ ശക്തികൾ എന്ന് വിളിക്കുന്ന അന്താരാഷ്ട്ര കൺസൾട്ടിങ്ങ് കമ്പനികളോ?

ഇന്ത്യയിൽ മത തീവ്രവാദത്തിന് വേണ്ടി സ്വർണ കള്ളക്കടത്ത് നടത്തിയ കേസിൽ NIAഅറസ്റ്റ് ചെയ്തവർ നൽകിയ
~1~
മൊഴിപ്രകാരം മുഖ്യന്റെ പ്രിൻസിപ്പൽ സെക്രട്ടറി വെള്ളമടി കമ്പനിയിൽ പറഞ്ഞത് ' മുഖ്യന് ഒരു കാര്യത്തെ കുറിച്ചും വലിയ വിവരമില്ല, പിടിപ്പുകെട്ടവനാണ് എന്നൊക്കെയാണ് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഒന്നാലോചിച്ചാൽ ഇതിൽ വലിയ അത്ഭുതം ഒന്നുമില്ല.
~2~
സ്പ്രിംഗ്ളർ ഇടപാട് വന്നപ്പോൾ തന്നെ ഇക്കാര്യം പൊതുസമൂഹത്തിനു ബോധ്യപ്പെട്ടതാണ്. മന്ത്രിസഭ പോലും അറിയാതെ, വിവിധ വകുപ്പകൾ അറിയാതെ ആ ഇടപാട് പ്രിൻസിപ്പൽ സെക്രട്ടറി ഒറ്റയ്ക്ക് നടത്തി. അയാൾ കൊണ്ടുകൊടുത്ത ഫയലിൽ എല്ലാം ശൂ വരച്ചു എന്നല്ലാതെ മുഖ്യന് ഒന്നും മനസിലായിട്ടില്ല
~3~
എന്നുവേണം അനുമാനിക്കാൻ.

ആഗോള മുതലാളിത്ത കുത്തകകൾക്കെതിരെ പോരാടുന്നവർ എന്ന് സ്വയം ഊറ്റം കൊള്ളുന്ന ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ ആണ് ലോകത്തിലെ ഏറ്റവും വലിയ കുത്തക മുതലാളിത്ത കമ്പനികളായ KPMG, PWC തുടങ്ങിയവർക്ക് ഏറ്റവും കൂടുതൽ പ്രൊജക്റ്റ് കിട്ടുന്നത് എന്നതാണ് രസകരം.

~4~
കൺസൾട്ടിങ് കമ്പനികളുടെ പ്രതിനിധികളും പ്രിൻസിപ്പിൽ സെക്രട്ടറിയും ആണ് ശരിക്കും കേരളം ഭരിക്കുന്നത് എന്ന് പറഞ്ഞാൽ ആരെയും കുറ്റം പറയാൻ കഴിയില്ല. ഇന്ദ്രനും ചന്ദ്രനും ഇടയിലൂടെ നടന്നു, ഞാൻ ഒരു സംഭവമാണ്, ഇത് ഖേരളം ആണ് എന്നൊക്കെ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നതിൽ നിന്ന് തന്നെ

~5~
മനസിലാക്കാം മുഖ്യന്റെ ആത്മവിശ്വാസക്കുറവ്.

PR ഏജൻസികൾ എന്ത് എഴുതിക്കൊടുക്കുന്നുവോ അത് വായിക്കും. ഇന്നലെ പറഞ്ഞത് എന്താണ് എന്ന് പോലും അറിയില്ല പുള്ളിക്ക്. ഉദ്ദാഹരണത്തിന് കോവിടിന്റെ ആരംഭകാലത്ത് ഇറ്റലിയിൽ കുടിങ്ങിപ്പോയ മലയാളികളെ തിരികെ കൊണ്ടുവരാൻ കോവിഡ് ടെസ്റ്റ് നിർബന്ധം
~6~
എന്ന് കേന്ദ്രസർക്കാർ പറഞ്ഞപ്പോൾ ' ഏതെങ്കിലും ഒരു രാജ്യം സ്വന്തം പൗരന്മാരോട് ഇങ്ങനെ ചെയ്യുമോ, ഇങ്ങോട്ട് കയറ്റിവിട്ടാൽ ബാക്കി ഞാനേറ്റു എന്ന് നിയമസഭയിലും, അഞ്ചു മണിയുടെ ബഡായി ബംഗ്ലാവിലും തള്ളിമറിച്ച മുഖ്യൻ ഒരു മാസം കഴിഞ്ഞപ്പോൾ പറയുവാ ഇന്ത്യയിലേക്ക് മടങ്ങി വരുന്ന പ്രവാസികളുടെ

~7~
കോവിഡ് ടെസ്റ്റ് നിർബന്ധം ആണെന്ന് !

സ്വന്തം വകുപ്പുകൾ പോലും ഏതൊക്കെ ആണെന്ന് ഭരണം തീരാറാകുന്ന ഈ വേളയിലും പുള്ളിക്ക് അറിയില്ല എന്നതിന്റെ ഉത്തമ ഉദ്ദാഹരണം ആണ് സ്പ്രിംഗ്ളർ അഴിമതി കേസ് വന്നപ്പോൾ അക്കാര്യം IT വകുപ്പ് മന്ത്രിയോട് ചോദിക്കണം എന്ന് പത്രക്കാരോട് പറഞ്ഞത്.

~8~
ഇനി ആഭ്യന്തര വകുപ്പിന്റെ കാര്യം എടുത്താൽ കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്തത് കേന്ദ്ര ഇന്റെലിജൻസ് ഏജൻസികൾ കേരളത്തിലേക്ക് അയക്കുന്ന അതീവ രഹസ്യസ്വഭാവമുള്ള ഫയലുകൾ പോലും ചോരുന്നു എന്നാണ്. മുഖ്യന്റെ കയ്യിൽ ഫയൽ എത്തുന്നത് പ്രിൻസിപ്പൽ സെക്രട്ടറി വഴി. പുള്ളി ആകട്ടെ
~9~
തീവ്രവാദ - കള്ളക്കടത്ത് ഗ്രൂപ്പിന്റെ സഹായി എന്ന് ആരോപണം നേരിടുന്ന ആളും.

ഈ പ്രിൻസിപ്പൽ സെക്രട്ടറി ഇപ്പോഴത്തെ വിവാദ നായികയുടെ വീട്ടിൽ രാത്രിയിൽ പോയതും, വെള്ളമടിച്ചു ബഹളം ഉണ്ടാക്കിയപ്പോൾ നാട്ടുകാർ പിടിച്ചു വെക്കുകയും പൊലീസ് വന്നപ്പോൾ ആളെ മനസിലായി തിരികെ പോയതും എല്ലാം മുഖ്യൻ
~10~
അറിഞ്ഞില്ല പോലും. സംസ്ഥാന ഇന്റലിജൻസ് മേധാവി ദിവസവും മുഖ്യന് റിപ്പോർട്ട് നൽകും എന്നോർക്കണം.

പടപോലെ കുറെ ആളുകളെ ഉപദേശകരായി വെച്ചും, നാട്ടുകാരുടെ നികുതിപ്പണം കൊടുത്ത് 27 പേരടങ്ങുന്ന സോഷ്യൽ മീഡിയ ടീമിനെ വെച്ച് സ്വയം തള്ളിയും, കോവാലൻ സെന്ററിൽ തലച്ചോറും നട്ടെല്ലും പണയം
~11~
വെച്ച മാധ്യമ സഖാപ്പികളുടെ പരിലാളനയും കൊണ്ട് താനൊരു വലിയ സംഭവം ആണെന്ന് വരുത്തി തീർക്കാൻ കഴിഞ്ഞു എന്നത് വാസ്തവം ആണ്. പക്ഷെ കൺസൾട്ടൻസി കമ്പനികൾ PR സേവനത്തിന് പകരം ഭരണം തന്നെയാണ് നിയന്ത്രിച്ചത്.

ഇയാൾ വെറും തള്ള് മാത്രമേ ഉള്ളൂ എന്ന് ശിവശങ്കരനിൽ നിന്നുതന്നെ അറിഞ്ഞ

~12~
തീവ്രവാദികൾ പുള്ളിയുടെ ഓഫീസിനെ സമർഥമായി ഉപയോഗിച്ചു എന്നുവേണം കരുതാൻ . അതാണ് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു മുഖ്യന്റെ ഓഫീസിനെ കൂടി ഉപയോഗിച്ച് ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടന്നതിനെക്കുറിച്ച് അന്വേഷിക്കേണ്ടി വന്നത്.

~13~
സ്വന്തം വകുപ്പിൽ എന്ത് നടക്കുന്നു എന്നുപോലും അറിയില്ല. ആകെ അറിയാവുന്നത് ഗുണ്ടായിസവും, കൺസൾട്ടൻസി കമ്പനികൾ ഒപ്പ് വെക്കാൻ പറയുമ്പോൾ കാണുന്നിടത്തെല്ലാം ഒപ്പു വെക്കലും, PR ഏജൻസികൾ എഴുതികൊടുക്കുന്നത് 5 മണിക്ക് വായിക്കുന്നതും.

14/14

©
You can follow @Arakkal_unnii.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled:

By continuing to use the site, you are consenting to the use of cookies as explained in our Cookie Policy to improve your experience.