ജാതി കർമ്മം കൊണ്ടോ ജന്മം കൊണ്ടോ?
------------------------

വളരെ സെൻസിറ്റീവ് വിഷയം ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ എടുക്കുന്ന ഒന്നാണ്. ജാതീയത ശക്തമായി എതിർക്കുന്ന വ്യക്തി എന്ന നിലയിൽ ഇത് ഇവിടെ clarify ചെയ്യണമെന്ന് തോന്നി. എന്റെ കാഴ്ചപ്പാടുകൾ ആണ്. എതിർപ്പ് ഉള്ളവർക്കും സ്വാഗതം🙏
1/10
പലർക്കും ഉള്ള സംശയമാണ് ജാതി ജന്മം കൊണ്ടാണോ കർമ്മം കൊണ്ടാണോ തീരുമാനിക്കുന്നത് എന്ന്. കർമ്മം കൊണ്ടാണെന്ന് വിശ്വസിക്കുന്നവർ എന്നും റഫർ ചെയ്യുന്നത് ഭഗവദ് ഗീതയിലെ ഈ ശ്ലോകമാണ്.

ब्राह्मणक्षत्रियविशां शूद्राणां च परन्तप |
कर्माणि प्रविभक्तानि स्वभावप्रभवैर्गुणै: ||
2/10
ലളിതമായ വാക്കുകളിൽ ഇതിന്റെ അർത്ഥം എന്തെന്നാൽ: 4 വർണ്ണങ്ങളാണ് ഉള്ളത്. ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ. ഒരാൾക്ക് മുകളിലാണ് മറ്റൊരാൾ എന്നൊന്ന് ഇല്ല. അവനവന് അറിയാവുന്ന പണി പെർഫെക്റ്റ് ആയിട്ട് അവനവൻ ചെയ്യുന്നു. അതുകൊണ്ട് അവർക്കും സമൂഹത്തിനും ഗുണം മാത്രം.
3/10
യേശുദാസിനോടു ഡാൻസ് കളിക്കാനോ, ശോഭനയോട് പാട്ട് പാടാൻ പറഞ്ഞാലോ ഉണ്ടാകുന്ന അതേ ഇഫക്ട് ആയിരുന്നു പണ്ട് ബ്രാഹ്മണനോടു കൃഷി ചെയ്യാൻ പറഞ്ഞാലും ഉള്ള അവസ്ഥ. സമൂഹത്തിൽ പല തരം ജോലികളുണ്ട്. അതൊരു യാഥാർത്ഥ്യമാണ്. എല്ലാവരും ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ ലോകം മുന്നോട്ട് പോകൂ.
4/10
വർണ്ണാശ്രമ ധർമ്മം എന്നാണ് ഇതിനെ പറയുന്നത്. അവരവരുടെ കർമ്മം അനുസരിച്ച് പല വർണ്ണങ്ങളായി തിരിക്കുക. നമുക്ക് മന്ത്രി,സൈനികർ, ബാങ്ക് ജോലിക്കാർ എന്നൊക്കെ വ്യത്യാസങ്ങൾ ഉള്ളത് പോലെ,എല്ലാവരും ഇല്ലാതെ സമൂഹം മുന്നോട്ട് പോകില്ല.

ഇനി, ഇപ്പോഴത്തെ കാലത്ത് എന്താണ് നടക്കുന്നത് എന്ന് നോക്കാം
5/10
പണ്ട് ഒരു ക്ഷത്രിയന്റെ മകൻ കർമ്മം കൊണ്ടും ക്ഷത്രിയൻ തന്നെ ആയിരുന്നു. കൊല്ലന്റെ മകൻ കൊല്ലൻ തന്നെയാകും. അവരെ പഠിപ്പിച്ച് വല്യ നിലയിൽ എത്തിക്കണം എന്നൊന്നും അന്ന് ഇല്ല. കാരണം ഒരു കർമ്മം മറ്റൊരു കർമ്മത്തിന് മേലെ ആണെന്ന് ഭാരതീയ സംസ്കാരം പഠിപ്പിക്കുന്നില്ല.
6/10
പോകെ പോകെ ആളുകൾ പല പല ജോലികൾ ചെയ്യാൻ തുടങ്ങി. പക്ഷേ ഈ പഴയ സിസ്റ്റം അവർ വിട്ടില്ല. ബ്രാഹ്മണന്റെ മകൻ മീൻ പിടിക്കാൻ പോയാലും അവനെ ബ്രാഹ്മണൻ എന്ന് വിളിച്ചു, ക്ഷത്രിയന്റെ മകൻ അമ്പലത്തിൽ പൂജാരി ആയാലും അവനെ ക്ഷത്രിയൻ എന്ന് തന്നെ വിളിക്കാൻ തുടങ്ങി.
7/10
പലരും പല ജോലികൾ ചെയ്യാൻ തുടങ്ങിയപ്പോൾ പതുക്കെ "ജന്മം കൊണ്ട് ജാതി" എന്നായി മാറി. ഒന്ന് മറ്റൊന്നിന് മേലെ ആണെന്ന് ആയി. വർണാശ്രമാ ധർമ്മത്തെ ഇല്ലാതാക്കി. ഇന്ന് ഗൂഗിളിന്റെ CEO ആയിട്ട് ഒരു ശൂദ്രൻ വന്നാലും അവനെ ശൂദ്രൻ എന്ന് തന്നെ വിളിക്കും. നല്ല ഒരു സിസ്റ്റം ഇല്ലാതെയായി.
8/10
അതുകൊണ്ട് കർമ്മം കൊണ്ടാണ് ജാതി എന്ന് പറയുന്നവരും ജന്മം കൊണ്ടാണ് ജാതി എന്ന് പറയുന്നവരും ശരിയാണ്. പക്ഷേ ഇപ്പോഴത്തെ കാലത്ത് ജന്മം കൊണ്ടാണ് നമ്മൾ ജാതി തീരുമാനിക്കുന്നത്. വർണാശ്രമ ധർമ്മം ഫോളോ ചെയ്യുന്നുണ്ടെങ്കിൽ നല്ലത്. പക്ഷേ അതല്ല ഇപ്പോഴത്തെ റിയാലിറ്റി.
9/10
ഇപ്പൊ പ്രാധാന്യം ഇല്ലാത്ത കാര്യങ്ങള് എടുത്ത് അതുവച്ച് തർക്കിക്കുന്നതിൽ കാര്യമില്ല. സമൂഹത്തിൽ ഉണ്ടായ മാറ്റങ്ങളും കുറവുകളും അംഗീകരിച്ച് ഇനി മുന്നോട്ട് എങ്ങനെ ഇത് പരിഹരിക്കാം എന്ന് വേണം ചിന്തിക്കാൻ.🙂🙏
10/10
You can follow @inkoshi_.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled:

By continuing to use the site, you are consenting to the use of cookies as explained in our Cookie Policy to improve your experience.