@roufselo,
ഇദ്ദേഹത്തിനും ഇദ്ദേഹത്തിന്റെ ചിന്താഗതിയെ സ്വാഗതം ചെയ്യുന്ന ആ 94 പേർക്കും വേണ്ടിയാണ് ഈ ത്രെഡ്.ഒരു പക്ഷേ തെറ്റിദ്ധാരണകൾ മാറ്റാൻ കഴിഞ്ഞല്ലോ. ഇന്ഫോപാർക്കിൽ ജോലി ചെയ്യുന്ന എന്റെ ഭാര്യയുടെയും, സഹപ്രവർത്തകരുടെയും,മറ്റു പെണ്കുട്ടികളുടെയും ആദ്മാഭിമാനത്തിനുവേണ്ടി സംസാരിക്കട്ടെ
ആദ്യമായി എനിക്ക് ഓർക്കാൻ ഉള്ളത് പ്രളയ കാലത്തെയാണ്. അന്ന് കയ്യും മെയ്യും മറന്ന് രാവും പകലും പ്രവർത്തിച്ച പെൺ സുഹൃത്തുക്കളെ ഈ നിമിഷത്തിൽ ഓർക്കുന്നു. ഇത് infopark വിസ്മയ ബില്ഡിങ്ങിന്റെ ഗ്രൗണ്ട് ഫ്ലോർ ആണ്. ആൾക്കാർക്ക് സാധനങ്ങൾ എത്തിക്കാനും, ഫോൺ അറ്റന്റ് ചെയ്യാനും, വേർതിരിക്കാനും
ഒരു പത്ര കട്ടിങ് ആണ് ഇത്. അന്നത്തേത്. ഞങ്ങളുടെ പെണ്കുട്ടികൾ പതിനായിരം പേർക്ക് വരെ ആഹാരം ശെരിയാക്കി കൊടുത്ത ദിവസങ്ങൾ ഉണ്ട്. ക്രെഡിറ്റ് കാർഡ് ഡെബിറ്റ് കാർഡ് രണ്ടും ഉരച്ച് തീർത്ത എന്റെ സുഹൃത്തുക്കളെ ഞാൻ അനുസ്മരിക്കുന്നു. എത്ര മരുന്നുകൾ അവർ എത്തിച്ചു എന്ന് അറിയാമോ
പുറത്തെ സുഹൃത്തുക്കളിൽ നിന്ന് പണം സ്വരൂപിച്ച് മൂന്ന് ലക്ഷം രൂപയ്ക്ക് സാധനങ്ങൾ വാങ്ങിയ പാർവതി എനിക്ക് വ്യക്തിപരമായി അറിയാവുന്ന ഒരാളാണ്. ആൻപോഡ് കൊച്ചിയിൽ മണിക്കൂറുകളോളം ക്യൂ നിന്ന് അവിടുന്നു ആഹാരം സംഭരിച്ച് വീട്ടിൽ കൊണ്ടുക്കൊടുത്ത എന്റെ മറ്റൊരു സുഹൃത്തിനെ ഞാൻ ഓർക്കുന്നു.
ഇനി പ്രളയത്തിന് ശേഷം.salary challenge എന്ന് ഒന്ന് ഉണ്ടായിരുന്നു. ഒരു മടിയും കൂടാതെ കയ്യിൽ ബാക്കി ഉണ്ടായിരുന്നത് കൂടെ നുള്ളി പറക്കി തന്ന കൂട്ടുകാരികൾ ഉണ്ട്. പേരറിയാത്തവർ. ഇന്റർവ്യൂവിന് പോകാൻ നല്ല ഷർട്ട് ഇല്ല എന്ന് പറഞ്ഞ വാളണ്ടിയർക്ക് ഷർട്ട് മേടിച്ച് കൊടുത്ത മറ്റൊരു കൂട്ടുകാരി
പ്രളയ ശേഷം കുഞ്ഞുങ്ങൾക്ക് സ്‌കൂളിൽ എത്തിച്ച പുസ്തകങ്ങളും ബാഗുകളും ആണ് ഇത്. പല കമ്പനികളുടെയും HRകളുടെ സഹായം ഉണ്ടായിരുന്നു. അതിലും ഉണ്ടായിരുന്നു നല്ല ചുണക്കുട്ടികൾ ആയ പെണ്കുട്ടികൾ. 13 സ്‌കൂളുകളിൽ ഞങ്ങൾക്ക് സാധനങ്ങൾ എത്തിക്കാൻ സാധിച്ചു.
ഇത് പ്രളയ ശേഷം വീടുകളിലേക്ക് മടങ്ങുന്നവർക്ക് ഭക്ഷണം എത്തിക്കുന്നവർ ആണ്. ഞങ്ങളുടെ പെണ്കുട്ടികളെ കാണുന്നുണ്ടല്ലോ അല്ലെ? അഭിമാനത്തോട് കൂടെ തന്നെ പറയുന്നു പ്രളയം നാശം വിതച്ച ചെങ്ങന്നൂർ വരെ എത്തിയിരുന്നു ഞങ്ങളുടെ കുട്ടികൾ. മരുന്നുകളും സാനിറ്ററി പാടുകളും വസ്ത്രങ്ങളും ആയി.
അതിന് ശേഷം ആയിരുന്നു ചെക്കുട്ടി പാവകളുടെ നിർമാണം. ഓഫീസിൽ കിട്ടുന്ന ഇടവേളകളിലും, ലീവ് എടുത്തും, ജോലിക്ക് ശേഷം വീട്ടിൽ ഇരുന്നും ഹോസ്റ്റലിൽ ഇരുന്നും ഞങ്ങളുടെ പെണ്കുട്ടികൾ ചെക്കുട്ടി പാവകൾ നിർമിച്ചു ഇന്ഫോപാർക്കിൽ തന്നെ വിറ്റഴിക്കുകയും ചെയ്തു 1 ലക്ഷത്തോളം രൂപയാണ് സംഭരിച്ച് നല്കിയത്
ഒന്നു നോക്കുന്നത് നല്ലതാണ്. ഞങ്ങൾ പ്രളയത്തിന് എന്ത് സംഭാവന നല്കിയെന്നത്. അതിൽ ഞങ്ങളുടെ പെണ്കുട്ടികളുടെ പങ്കും എടുത്ത് പറയേണ്ടത് ആണ്..
ഇത് പ്രളയം കഴിഞ്ഞു വന്ന ക്രിസ്തുമസ്. അനാഥാലങ്ങളിലെ 500ഓളം കുട്ടികൾക്ക് ഞങ്ങൾ പുസ്തകങ്ങളും, കളിപ്പാട്ടങ്ങളും എത്തിച്ച് കൊടുത്തു. ഇത് ഞങ്ങളുടെ കൂടെ തോളോട് തോൾ ചേർന്ന് നിന്നു നായിച്ചത് ഞങ്ങളുടെ പെണ്കുട്ടികൾ ആയിരുന്നു.
ചെക്കുട്ടിയെ പറ്റി പറഞ്ഞപ്പോൾ ഒന്ന് പറഞ്ഞില്ലേ ഓഫീസിന്റെ ഇടവേളകളിൽ നിന്നു എന്ന്. ചിലഖ്‌ കമ്പനികൾ നമുക്ക് അതിനു പ്രത്യേക സമയം വരെ അനുവദിച്ച് തന്നിരുന്നു.
ഇനി നമുക്ക് സംസാരിക്കാം സാമൂഹ്യ പ്രതിബദ്ധതയെക്കുറിച്ച്. ഇന്ഫോപാർക്കും അതിനോട് ചേർന്ന സ്ഥലങ്ങളും വൃത്തിയാക്കിയ അന്നത്തെ ഫോട്ടോ ആണ് ഇത്. ഇതിൽ സ്ത്രീ പുരുഷ ഭേദമൊന്നും കാണുന്നില്ല. അവരും ഞങ്ങളോടൊപ്പം ഇറങ്ങിയിരുന്നു പൊരിവെയിലത്ത്.
ഇത് പാഠം ഒന്നു ഒരു കൈ സഹായം. സ്‌കൂൾ തുറക്കുന്നതിന് മുൻപ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്‌കൂളിലെ കുട്ടികൾക്ക് വേണ്ടിയുള്ളത് ആണ്. അവർക്ക് ബാഗ്, കുട, ചെരുപ്പ് എല്ലാം എത്തിക്കുക ഇന്ഫോപാർക്കിൽ നിന്ന് ശേഖരിച്ച്. ഫോട്ടിയിൽ പെണ്കുട്ടികളെയും കാണാം എന്നു കരുതുന്നു.
'കാർത്തുമ്പി' കുടകൾ എന്ന് എത്ര പേർ കേട്ടിരിക്കും എന്ന് അറിയില്ല. ട്രൈബൽ ഏരിയയിൽ ഉണ്ടാക്കുന്ന കുടകൾ ആണ്. അത് ഇന്ഫോപാർക്കിൽ എത്തിച്ച് ഇവിടെ വിൽക്കുന്നു. 10 കുട മേടിച്ച ഒരു വനിതാ കമ്പനി HRനെ എനിക്ക് അറിയാം. അവർക്ക് അതെല്ലാം ഒരുമിച്ച് ചൂടാൻ ആവില്ലല്ലോ, സഹായിക്കാനാണ്.
'റൈസ് ബക്കറ്റ് ചലഞ്ച്' ഓണത്തിന് ഇൻഫോപാർക്കിൽ നിന്ന് അരി സംഭരിച്ച് അവിടത്തെ ക്ളീനിങ് സ്റ്റാഫിനും, ട്രൈബൽ ഏരിയയിൽ കൊണ്ടുക്കൊടുക്കുന്നത്. "വീട്ടിലേക്ക് ഓണത്തിന് മേടിച്ചപ്പോൾ ഇങ്ങോടും മേടിച്ചു" എന്ന് പറഞ്ഞ് 5 കിലോ അരി തന്ന ചേച്ചിയെ ഞാൻ ഇപ്പോളും ഓർക്കുന്നു.
ഞങ്ങളുടെ പെണ്കുട്ടികൾ ഓണക്കാലത്ത് ഒരു ദിവസം അവരുടെ ഒരു ദിവസം, സ്വന്തം മക്കളും കുടുംബവും ഒഴിവാക്കിയവരുടെ കൂടെ ചിലവഴിച്ചതാണ് ഈ ചിത്രം. ഓണക്കോടിയും ഓണപ്പാട്ടും എല്ലാം ആയി ഊണും കഴിഞ്ഞ് അവർ പിരിഞ്ഞു.
ഇനി വരാം കായിക രംഗത്തേക്ക് ആ നിൽക്കുന്നതിൽ ഒരാൾ കേരള സ്റ്റേയ്റ്റ് പ്ലെയർ ആയിരുന്നു. അവിടെ ഉള്ളതിൽ ഏതൊരു ആണ്കുട്ടിയേക്കാളും നന്നായി അവർ അത് തെളിയിക്കുകയും ചെയ്തു.
ഇത് എറണാകുളം പാലിയേറ്റിവ് കെയർ യൂണിറ്റിലേക്ക് ഓക്സിജൻ സിലിണ്ടർ സംഭാവന ചെയ്തതിന്റെ ചിത്രം ആണ്. ഞങ്ങളുടെ പെണ്കുട്ടികളെ നിങ്ങൾക്ക് അവിടെയും കാണാം.
ഭാരത്തിന്റെ വീരപുത്രന്മാരുടെ ആദ്മാവിന് വേണ്ടി ഒരു നിമിഷം കണ്ണടച്ച് പ്രാർത്ഥിക്കാൻ എത്തിയവർ ആണ് അത്. പുൽവാമ ആക്രമണം. അതിന് പ്രതിജ്ഞ ചൊല്ലിക്കൊടുത്ത്ത് ഒരു പെണ്കുട്ടി ആയിരുന്നു.
ഇപ്പോൾ ഞങ്ങൾ ഇവിടെ എത്തി നിൽക്കുന്നു. വേനൽ കാലത്ത് പക്ഷികൾക്ക് ഒരിറ്റ് വെള്ളം കൊടുക്കാൻ. കാണുന്നില്ലേ ഞങ്ങളുടെ പെണ്കുട്ടികളെ അവിടെയും.
ദിവസം പത്ത് ബ്ലഡ് ഡൊണേഷൻ request വരെ പ്രോസസ് ചെയ്ത് കൊടുക്കുന്ന ഞങ്ങളുടെ ബ്ലഡ് ഡൊണേഷൻ ഗ്രൂപ്പ് ആണ് ഇത്. ബ്ലഡ് അറേഞ്ച് ചെയ്ത് 'Closed', എന്ന് എഴുതിയിട്ടില്ലേ, ഞങ്ങളുടെ പുലിക്കുട്ടിയാണ് അത്. പെണ്കുട്ടി തന്നെ.
മാസം 100 രൂപ ഒരാളിൽ നിന്ന് ശേഖരിച്ച് ഒരു തുകയാവുമ്പോൾ അർഹരായവരെ സഹായിക്കുന്ന ഒരു ഗ്രൂപ്പ് ആണ് ഇത്. ഇതിന്റെ തുക ശേഖരിക്കുന്നതും കൈകാര്യം ചെയ്യുന്നതും എല്ലാം പെണ്കുട്ടികൾ തന്നെ.
ഇത് ഒരു സംഘടനയുടെ മാത്രം കാര്യം ആണ്. ഇനിയും ഉണ്ട് വേറെ സംഘടനകൾ ഇന്ഫോപാർക്കിൽ. എന്റെ ഡാറ്റയിൽ തെറ്റുകൾ ഉണ്ടോ എന്ന് ഈ ലിങ്കിൽ പോയാൽ മനസിലാക്കാവുന്നത് ആണ്.

https://m.facebook.com/progressive.techies/?tsid=0.1546530855630972&source=result
അപ്പോൾ പറഞ്ഞ് വന്നത് ഇ ഫോപാർക്ക് എന്നാൽ ഏകദേശം 40000ൽ കൂടുതൽ പേർ ജോലി ചെയ്യുന്ന ഒരിടം ആണ്. അവിടെ ഉള്ള ഞാൻ ഉൾപ്പടെയുള്ള എല്ലാവരും പുണ്യാളൻമാർ ആണെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. ഞങ്ങളും മനുഷ്യന്മാർ ആണ് മനുഷ്യന് ഉണ്ടാവുന്ന എല്ലാ വികാരങ്ങളും ഉള്ളവർ.
അതുകൊണ്ട് അവിടെ പോകുന്ന എല്ലാ പെണ്കുട്ടികളെയും കൂടി അടച്ച് ആക്ഷേപിക്കുന്നതിൽ വിയിജിപ്പ് ഉണ്ട്. പിന്നെ ഒരു കാര്യം ഉള്ളത് എന്താണെന്ന് വെച്ചാൽ ഇത്രയും കാര്യങ്ങൾ എല്ലാം ചെയ്യാൻ കഴിവുള്ള ഞങ്ങളുടെ പെണ്കുട്ടികളെ വിവാഹം ചെയ്യാൻ ഉള്ള യോഗ്യതയുണ്ടോ എന്ന് കൂടി സ്വയം പരിശോധിക്കണം.
ഇനി മറ്റൊരു കാര്യം പറയാം. ഇവിടെ ജോയിൻ ചെയ്യുന്ന നല്ലൊരു പങ്ക് പെണ്കുട്ടികളും http://b.tech  ആയിരിക്കും. അപ്പോൾ അവർ അതിന് പാകത്തിന് ഉള്ള ചെക്കനെ തന്നെ അന്വേഷിക്കുകയും ചെയ്യും. അപ്പോൾ വിദ്യാഭ്യാസം ഒരു പ്രശനം ആണ്.
ഇനി ഇപ്പോ അത് ശെരിയായാൽ MNC ഒക്കെ ആണ് വർക്ക് ചെയ്യുന്നതെങ്കിൽ തുടക്കം തന്നെ കുറഞ്ഞത് 25+ രൂപ മാസം കയ്യിൽ കിട്ടും. അപ്പോൾ അവർക്ക് ചിലവുകളും അതുപോലെ ഉണ്ടാവും, കെട്ടി വീട്ടിൽ ഇരുത്താൻ ആണെങ്കിൽ തന്നെ വേണം മിനിമം നല്ലൊരു തുക മാസം കയ്യിൽ
പിന്നെ സ്വന്തമായി അഭിപ്രായം ഉള്ള പെണ്കുട്ടികൾ ആണ്. തിരിച്ച് ഒന്നും മിണ്ടാതെ കഞ്ഞിയും കറിയും മാത്രം വെച്ച്, ബിരിയാണി മാത്രം ഉണ്ടാക്കാൻ ആണെങ്കിൽ വെറുതെ കേട്ടതിരിക്കുന്നത് തന്നെയാണ് നല്ലത്. എന്തിനാണ് രണ്ട് പേരുടെയും ജീവിതം വെറുതെ കളയുന്നത്.
@nikitha_roy , @NishaJames15 , @anjurenganath ഞങ്ങളുടെ കുറച്ച് താരങ്ങൾ ആണ്.
ഇത് കണ്ടില്ലായിരുന്നു. ഇതൂടെ ഇവിടെ ഇരിക്കട്ടെ. വന്ന് വായിക്കുന്നവർക്ക് കൂടെ ഒന്നു മനസിലായിക്കോട്ടെ. സഖാവ് എന്ന് പറഞ്ഞിരിക്കുന്നത് എന്നെ ആയിരിക്കണം.
You can follow @cc__says.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled:

By continuing to use the site, you are consenting to the use of cookies as explained in our Cookie Policy to improve your experience.